Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരവിരുദ്ധ കേന്ദ്രം: എതിര്‍പ്പ്‌ ശക്തമാക്കി കോണ്‍ഗ്രസ്‌ ഇതര സംസ്ഥാന സര്‍ക്കാരുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2012, 12:33 am IST
inIndia

ന്യൂദല്‍ഹി: ഭീകരവിരുദ്ധ കേന്ദ്രം സംബന്ധിച്ച്‌ എതിര്‍പ്പുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്‌. ഇന്നലെ ദല്‍ഹിയില്‍ ആഭ്യന്തരമന്ത്രാലയം വിളിച്ചുചേര്‍ത്ത ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടേയും ചീഫ്‌ സെക്രട്ടറിമാരുടേയും യോഗത്തിലാണ്‌ സംസ്ഥാനങ്ങള്‍ എതിര്‍പ്പു പ്രകടിപ്പിച്ചത്‌. ഛത്തീസ്ഗഢ്‌, ഗുജറാത്ത്‌, ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ ഭീകരവിരുദ്ധ കേന്ദ്രത്തിനെതിരെ ശക്തമായ എതിര്‍പ്പ്‌ പ്രകടിപ്പിച്ചു. ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള യോഗത്തിലാണ്‌ മൂന്ന്‌ സംസ്ഥാനങ്ങളും വിയോജിപ്പ്‌ പ്രകടിപ്പിച്ചത്‌. ഭീകരവിരുദ്ധ കേന്ദ്രം വരുന്നതോടുകൂടി, സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവരുമെന്നും രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ അത്‌ തകര്‍ക്കുമെന്നും സംസ്ഥാനങ്ങള്‍ വാദിച്ചു. കൂടാതെ, ഭീകരവിരുദ്ധ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമായാല്‍ സംസ്ഥാന പോലീസ്‌ ഭീകരവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രം ചെയ്ത്‌ ഒതുങ്ങിപ്പോകുമെന്നും സംസ്ഥാന പ്രതിനിധികള്‍ ആരോപിച്ചു.

തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്‌, അതേസമയം, പുതിയ ഭീകരവിരുദ്ധ കേന്ദ്രം വരുമ്പോള്‍ കുറ്റവാളികളെ അറസ്റ്റ്‌ ചെയ്യുവാനുള്ള അധികാരം നല്‍കേണ്ടതിന്റെ ആവശ്യകതയില്ലെന്നും സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി.

ഭീകരവിരുദ്ധ യൂണിറ്റുകളുടെ തലവനും യോഗത്തില്‍ പങ്കെടുത്തു.നേരത്തെ തന്നെ നിരവധി മുഖ്യമന്ത്രിമാര്‍ ഭീകരവിരുദ്ധ കേന്ദ്രത്തിനെതിരെ രംഗത്ത്‌ വന്നിരുന്നു. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ തകര്‍ക്കുമെന്നാണ്‌ എല്ലാവരുടേയും വാദം. ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്നായിക്‌, തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത എന്നിവര്‍ നേരത്തെ തന്നെ ഈ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി യോഗം വിളിച്ചു ചേര്‍ക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ഭീകരവിരുദ്ധകേന്ദ്രം സംബന്ധിച്ച്‌ എതിര്‍പ്പുമായി മുന്നോട്ടുവരുന്ന സംസ്ഥാനങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്‌. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം വിളിച്ചുചേര്‍ക്കുമെന്നാണ്‌ സംസ്ഥാന മുഖ്യമന്ത്രിമാര്‍ പ്രതീക്ഷിക്കുന്നത്‌. ഭീകര വിരുദ്ധ കേന്ദ്രം സംബന്ധിച്ച്‌ സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രം ആരാഞ്ഞില്ലെന്നും നേരത്തെ പല മുഖ്യമന്ത്രിമാരും കുറ്റപ്പെടുത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.