ചെന്നൈ: തമിഴ്‌നാട് മന്ത്രി സി.വി ഷണ്‍മുഖത്തിന്റെ ബന്ധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പട്ടാളി മക്കള്‍ കക്ഷി (പി.എം.കെ) പാര്‍ട്ടിയുടെ സ്ഥാപകന്‍ എസ്.രാംദാസിനെയും മകന്‍ മുന്‍ കേന്ദ്രമന്ത്രി അന്‍പുമണി രാംദാസിനെയും സി.ബി.ഐ ചോദ്യംചെയ്‌തു.
ഷണ്‍മുഖത്തിന്റെ ബന്ധുവായ മുരുഗാനന്ദ് 2006 ല്‍ തിണ്ഡിവനത്തിലെ വീട്ടില്‍ നടന്ന ഏറ്റുമുട്ടലില്‍ മരണപ്പെടുകയായിരുന്നു രാഷട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള വൈരമാണ് കൊലയ്‌ക്ക് പിന്നില്‍. ഇതുമായി ബന്ധപ്പെട്ട് രാംദാസിന്റെ സഹോദരന്‍ ശ്രീനിവാസനെ കഴിഞ്ഞ മാസം സി.ബി.ഐ ചോദ്യംചെയ്‌തിരുന്നു.
കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു മദ്രാസ് ഹൈക്കോടതി കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
















