Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദീദിയുടെ പാട്ടിനൊപ്പം എല്ലാം മറന്നവര്‍ ആടി ഉല്ലസിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2012, 10:57 pm IST
in Ernakulam

മട്ടാഞ്ചേരി: സംഗീതലോകത്തെ ദീദി ഉഷാ ഉതുപ്പിന്റെ ഗാനാലാപനത്തിനൊപ്പം മണിക്കൂറുകളോളം വൈകല്യങ്ങളെല്ലാം മറന്നവര്‍ ആടി ഉല്ലസിച്ചു. ‘രക്ഷാ’ സ്പെഷ്യല്‍ സ്കൂളിലെ 60ലേറെ കുട്ടികള്‍ക്കാണ്‌ ദീദിയുടെ സാമിപ്യവും ഗാനാലാപനവും മണിക്കൂറുകള്‍ നീണ്ട ആനന്ദത്തിന്റെയും ഉല്ലാസത്തിന്റെയും വേളയായി മാറിയത്‌. മട്ടാഞ്ചേരി കപ്പലണ്ടിമുക്കിലുള്ള ‘രക്ഷാ’ സ്പെഷ്യല്‍ സ്കൂള്‍ ഹാളില്‍ തങ്ങളുടെ ശാരീരിക-മാനസിക കുറവുകള്‍ മറന്ന്‌ കുട്ടികള്‍ ആടിയുല്ലസിച്ചപ്പോള്‍ സംഗീതലോകം പകര്‍ന്ന ആനന്ദത്തിന്റെ മണിക്കൂറുകളായിരുന്നു ‘ദീദി’ അവര്‍ക്ക്‌ നല്‍കിയത്‌ വെള്ളിയാഴ്ചയുടെ പകലിന്റെ മണിക്കൂറുകള്‍ രക്ഷാ സ്പെഷ്യല്‍ സ്കൂളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഭരണസാരഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും എന്നും ഓര്‍മിക്കാവുന്ന സംഗീതത്തിന്റെയും ഡാന്‍സിന്റെയും ഉല്ലാസവേളയായാണ്‌ മാറിയത്‌.

നാമെല്ലാം ഈശ്വരാനുഗ്രഹമുള്ളവരാണ്‌. നമ്മളിലെല്ലാം ഈശ്വരനുണ്ട്‌ എന്ന മുഖവരയിലാണ്‌ തുടക്കം. മലയാളം, ബംഗാളി, തമിഴ്‌, ഹിന്ദി ഭാഷയിലെ ശ്രദ്ധേയ ഗാനങ്ങളായിരുന്നു പോപ്പ്‌ ഗായിക ഉഷാ ഉതുപ്പ്‌ ‘രക്ഷാ’ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആലപിച്ചത്‌. ഐ ബിലീവ്‌ മ്യൂസിക്‌…. ഐ ബിലീവ്‌ ലൗ….. എന്ന സംഗീതവും സ്നേഹവും സമന്വയിപ്പിച്ച ആല്‍ബം ഗാനത്തില്‍ തുടങ്ങി. ദേശഭക്തിയുണര്‍ത്തിയ സാരേ ജഹാംസേ അച്ഛാ…. ഹിന്ദുസ്ഥാന്‍ ഹമാരാ… എന്ന ഗാനത്തോടെയായിരുന്നു മണിക്കൂറുകള്‍ നീണ്ട ഗാനാലാപനത്തിന്റെ തിരശീല വീണത്‌. എന്റെ കേരളം എത്ര സുന്ദരം…., പലവട്ടം കാത്തുനിന്നു ഞാന്‍ കോളേജിന്‍…., നെഞ്ചിനുള്ളില്‍ നീയാണ്‌ കരളിനുള്ളില്‍ നീയാണ്‌ ഫാത്തിമ….., കാളി ഭദ്രകാളി കാത്തരുളൂദേവീ……, വാവേ മകനെ……. എന്നീ മലയാള ഗാനങ്ങളും കോയി യഹാ നാചേ നാചേ….., ദംമാരെ ദം…. ഇത്ത്ഗയേഹം…, സംഗീതലോകത്ത്‌ തന്നെ ‘ദീദി’യാക്കിയ ബംഗാളി ഗാനം, ഫിലിംഫെയര്‍ അവാര്‍ഡ്‌ നേടിക്കൊടുത്ത ഹിന്ദിഗാനം, തമിഴ്‌നടന്‍ ധനുഷ്‌ ആലപിച്ച കൊലവെളി….കൊലവെളി….., അപ്പടിപോട്‌ പോട്‌…. തുടങ്ങിയ തമിഴ്ഗാനങ്ങള്‍ എന്നിവയ്‌ക്കൊപ്പം രക്ഷാ സ്കൂളിലെ കുട്ടികള്‍ക്കായി സമര്‍പ്പിച്ച സ്നേഹിത എങ്ങനെ ഞാന്‍ സ്നേഹമറിയിക്കും…. എന്നര്‍ത്ഥം വരുന്ന ഹിന്ദി ഗാനവുമടങ്ങുന്നതായിരുന്നു ദീദിയുടെ ആലാപനത്തിലുണ്ടായിരുന്നത്‌. കൈയടിയും നൃത്തച്ചുവടുകളും ആരവങ്ങളുമായി ദീദിയുടെ സംഗീതാലാപനത്തെ കുട്ടികളും അധ്യാപകരും മനസ്സിലേറ്റി.

വെള്ളിയാഴ്ച മകള്‍ അഞ്ജലിക്കും സഹപ്രവര്‍ത്തക ബംഗാളിയായ സാന്ദ്രയ്‌ക്കുമൊപ്പമാണ്‌ ഉഷാ ഉതുപ്പ്‌ രക്ഷാ സ്പെഷ്യല്‍ സ്കൂളിലെത്തിയത്‌. രക്ഷാ ഹോണററി സെക്രട്ടറി രാഗിണി മേനോന്‍, പ്രിന്‍സിപ്പല്‍ എലിസബത്ത്‌ ഫിലിപ്പ്‌, പ്രധാനാധ്യാപിക എലിസബത്ത്‌ ഷേര്‍ളി, സാലി വര്‍ഗീസ്‌, അഞ്ജന മേനോന്‍, വിജയകുമാര്‍, ജയറാം എന്നിവര്‍ ‘ദീദി’യെ സ്വീകരിച്ചു. ഏഴ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമുള്ളതാണ്‌ ദീദിയുടെ സന്ദര്‍ശനം. ഗാനാലാപനം ആദ്യത്തേതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

Kerala

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

Kerala

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

Football

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ
Football

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പുതിയ വാര്‍ത്തകള്‍

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.