Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാലിന്യനീക്കം പതിവില്ല; മൂലംകുഴി സാംക്രമികരോഗ ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2012, 10:39 pm IST
in Ernakulam

മട്ടാഞ്ചേരി: മാലിന്യനീക്കം നടക്കാത്തതും അശാസ്ത്രീയ കാന നിര്‍മാണവും വെള്ളക്കെട്ട്‌ ഭീതിയും മൂലം ഒരു പ്രദേശത്തെ ജനങ്ങളാകെ സാംക്രമികരോഗ ഭീതിയില്‍ കഴിയുന്നു. കൊച്ചിന്‍ കോര്‍പ്പറേഷനിലെ പടിഞ്ഞാറന്‍ കൊച്ചിയിലെ മൂലംകുഴി പ്രദേശമാണ്‌ മാലിന്യക്കൂമ്പാരവും അധികൃത അനാസ്ഥയും മൂലം ഭീതിയിലേക്ക്‌ നീങ്ങുന്നത്‌. കോര്‍പ്പറേഷന്റെ തീരദേശമേഖലയിലെ രാമേശ്വരം കോളനി, ഹരിജന്‍ കോളനി, വട്ടമാക്കല്‍, മാവേലി സോമില്‍, മൂലംകുഴി, ചെസ്സി റോഡ്‌, ലോരോകാ ആംഗ്ലോഇന്ത്യന്‍ സ്കൂള്‍ എന്നിവയടങ്ങുന്ന പ്രദേശമാണ്‌ മാലിന്യനീക്കത്തിന്റെ അനാസ്ഥയിലും വെള്ളക്കെട്ട്‌ ഭീഷണിയിലുമായി രോഗ പകര്‍ച്ചവ്യാധി ആശങ്കയിലാഴുന്നത്‌.

കോര്‍പ്പറേഷന്‍ കൗണ്‍സിലറടക്കമുള്ളവരും ആരോഗ്യവിഭാഗം, ശുചീകരണവിഭാഗം എന്നിവരുടെ മുഖംതിരിച്ചുള്ള നടപടികളുമാണ്‌ അഞ്ഞൂറിലേറെ വരുന്ന കുടുംബങ്ങളും അനാഥാലയ അന്തേവാസികളടക്കമുള്ളവര്‍ നരകയാത അനമനുഭവിക്കുന്നത്‌. ഇതിനെതിരെ ഈ മേഖലയിലെ രണ്ട്‌ റെസിഡന്റ്സ്‌ അസോസിയേഷനുകള്‍ മേയര്‍ക്ക്‌ പരാതി നല്‍കിയിട്ടും ഫലവത്തായില്ലെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. കടുത്ത വേനലില്‍ കാനകള്‍ ശുചീകരിക്കാതെ ചെറുമഴയത്തുപോലും വെള്ളക്കെട്ടും മാലിന്യക്കൂമ്പാരവും നരകജീവിതം നല്‍കുന്ന സ്ഥിതിവിശേഷം ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന്‌ നിവേദനം നല്‍കുവാന്‍ ഒരുങ്ങുകയാണ്‌ ഈ മേഖലയിലെ റെസിഡന്റ്സ്‌ അസോസിയേഷനും ജനകീയ സംഘടനകളും.

അശാസ്ത്രീയമായ കാന നിര്‍മാണവും ഓടകളും സംരക്ഷിക്കാത്തതും കാനയിലൂടെ മലിനജലം ഒഴുകിപ്പോകാത്തതും മൂലം വര്‍ഷങ്ങളായി മഴക്കാലത്ത്‌ ഈ പ്രദേശം നിരന്തര വെള്ളക്കെട്ട്‌ ഭീഷണിയിലാണ്‌. ഓരോ ഘട്ടങ്ങളിലും പരാതികള്‍ നല്‍കുമ്പോള്‍ ജലപരപ്പിലെ മാലിന്യങ്ങള്‍ നീക്കി താല്‍ക്കാലിക ശമനത്തിനാണ്‌ കോര്‍പ്പറേഷന്‍ അധികൃതര്‍ ശ്രമിക്കാറെന്ന്‌ റെസിഡന്റ്സ്‌ അസോസിയേഷന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ജൂണില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ സ്ഥലം സന്ദര്‍ശിച്ചുവെങ്കിലും നടപടികളൊന്നുമായില്ലെന്ന്‌ ഇവര്‍ പറഞ്ഞു. ഭരണകക്ഷിയിലെ വാര്‍ഡ്‌ കൗണ്‍സിലറുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ്‌ നടപടികള്‍ വൈകുന്നതെന്ന്‌ അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്നു. മത്സ്യബന്ധന തൊഴിലാളികളും കണ്ടിജന്‍സി തൊഴിലാളികളുമടക്കമുള്ളവര്‍ താമസിക്കുന്ന രാമേശ്വരം കോളനി, ഹരിജന്‍ കോളനി എന്നിവയ്‌ക്കൊപ്പം കരുണാലയം ആശ്വാസഭവന്‍ എന്നീ അഗതി മന്ദിരങ്ങളും വെള്ളക്കെട്ട്‌ മാലിന്യദുരിതങ്ങള്‍ അനുഭവിക്കുകയാണ്‌. പ്രദേശത്തെ വലിയ കനാലുകളെ ബന്ധിപ്പിച്ച്‌ കാനകള്‍ നിര്‍മിക്കുന്നതിന്‌ പകരം റോഡിന്‌ ഉപരിതലത്തില്‍ കാനകള്‍ നിര്‍മിച്ച്‌ നീരൊഴുക്ക്‌ തടസപ്പെടുന്ന രീതിയിലുള്ള സംവിധാനമാണിന്നുള്ളതെന്ന്‌ അസോസിയേഷന്‍ കോര്‍പ്പറേഷന്‍ മേയര്‍ക്ക്‌ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.