Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജനപ്പെരുപ്പത്തിലെ മത വിസ്ഫോടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2012, 10:39 pm IST
in Vicharam

വിഭജനത്തിനുശേഷം 1951ല്‍ നടന്ന സെന്‍സസ്സില്‍ ഇന്ത്യയില്‍ 84.98 ശതമാനം ഹിന്ദുക്കളും 9 ശതമാനം മുസ്ലീങ്ങളുമായിരുന്നു. എന്നാല്‍ 60 വര്‍ഷത്തിനുശേഷം 2004ല്‍ നടന്ന സെന്‍സസ്സില്‍ ഹിന്ദുജനസംഖ്യ 80ശതമാനത്തില്‍ താഴെയായെന്നും മുസ്ലീം ജനസംഖ്യ ഇരട്ടിയില്‍ കവിഞ്ഞെന്നും (18 ശതമാനം) ആണ്‌ അനൗദ്യോഗിക റിപ്പോര്‍ട്ട്‌. വിശദമായ കണക്കുകള്‍ ഇനിയും ലഭ്യമായിട്ടില്ല. ഇതില്‍ നിന്നും ഒന്ന്‌ സ്പഷ്ടമായി തിരിച്ചറിയാം. മുസ്ലീം ജനസംഖ്യ 60 വര്‍ഷകൊണ്ട്‌ ഇരട്ടിയാകുകയും ഹിന്ദു ജനസംഖ്യ ക്രമേണ കുറഞ്ഞുവരുന്നുവെന്നുള്ള സത്യം. അവിഭക്ത ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ 23 ശതമാനമായപ്പോഴാണ്‌ ദാരൂള്‍ ഇസ്ലാം സ്ഥാപിക്കാന്‍ മുസ്ലീങ്ങള്‍ മുറവിളികൂട്ടി ഭാരതത്തെ വെട്ടിമുറിച്ചത്‌. മുസ്ലീങ്ങളുടെ വര്‍ച്ചാനിരക്ക്‌ പ്രതിവര്‍ഷം 1.14 ശതമാനമാണ്‌. വീണ്ടും 20 കൊല്ലം കഴിയുമ്പോള്‍ ഭാരതം വെട്ടിമുറിയ്‌ക്കപ്പെടാമെന്നതില്‍ തര്‍ക്കമില്ല. മുസ്ലീം ജനസംഖ്യാ പെരുപ്പത്തിന്റെയും ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റത്തിന്റെയും ഫലമായി ആസാം,മണിപ്പൂര്‍, ബംഗാള്‍, ബീഹാര്‍, ത്രിപുര, കേരള തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുസ്ലീം ജനസംഖ്യ സാമാന്യത്തിലധികം വര്‍ദ്ധിച്ചിട്ടുണ്ട്‌. 150 പാര്‍ലമെന്റ്‌ മണ്ഡലങ്ങളില്‍ അവര്‍ 25 ശതമാനം മുതല്‍ 60 ശതമാനംവരെയാണ്‌.

എഡി 2061ല്‍ ഇന്ത്യയില്‍ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ജനസംഖ്യ ഏതാണ്ട്‌ തുല്യമാകുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. 2071ല്‍ ഭാരതത്തില്‍ നിന്നും ഹിന്ദു സംസ്കൃതി തുടച്ചുനീക്കപ്പെടാമെന്നും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസിന്റെ വിദഗ്ധരായ എം.ഡി.ജോഷി, എം.ശ്രീനിവാസ്‌ , കെ.ബജാജ്‌ എന്നിവര്‍ സംയുക്തമായി നടത്തിയ പഠനറിപ്പോര്‍ട്ടുകള്‍ 2004ല്‍ പുറത്തിറക്കിക്കൊണ്ട്‌ പ്രസ്താവിച്ചത്‌ . ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുക എന്നുവച്ചാല്‍ രാഷ്‌ട്രീയാധികാരം നഷ്ടപ്പെടുക എന്നുള്ളതാണ്‌. അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്‌ ഇന്നുള്ള ഇന്‍ഡോനേഷ്യ, കമ്പോഡിയ, തായ്‌ലന്റ്‌, ജാവ,ലാവോസ്‌, മലേഷ്യ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍. ഒരു കാലത്ത്‌ ഇവിടുത്തെ ജനങ്ങള്‍ ഹിന്ദുക്കളും ഭരണാധികാരികള്‍ ഹിന്ദുരാജാക്കന്‍മാരുമായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടുവരെ അത്‌ തുടര്‍ന്നു. പലകാരണങ്ങളാല്‍ ഹിന്ദുക്കള്‍ മതപരിവര്‍ത്തനം ചെയ്യപ്പെടുകയും കീഴടക്കപ്പെടുകയും ചെയ്ത്‌ ന്യൂനപക്ഷമായപ്പോള്‍ രാഷ്‌ട്രീയാധികാരം നഷ്ടപ്പെട്ടു. അതോടുകൂടി ഹിന്ദുസംസ്കൃതി കണ്ണാടി അലമാരയിലുമായി. ഇന്ത്യയില്‍ ഹിന്ദുക്കള്‍ നശിയ്‌ക്കുകയില്ലെന്നും ഹിന്ദുസംസ്കൃതി സനാതനമാണെന്നു പറയുന്നതും ഇന്നത്തെ പരിതസ്ഥിയില്‍ ശുദ്ധഭോഷ്ക്കും യാഥാര്‍ത്ഥ്യത്തിന്‌ നിരക്കാത്തതുമാണ്‌. പൂര്‍വ്വോത്തര രാജ്യങ്ങളില്‍ ഹിന്ദുമതത്തിനും സംസ്കൃതിയ്‌ക്കും ഉണ്ടായ ദുര്‍ഗതി തന്നെ ഭാരതത്തിലെ ഹിന്ദുക്കള്‍ക്കുമുണ്ടാകും എന്ന അവസ്ഥയാണ്‌ ഇപ്പോള്‍ നിലനില്‍ക്കുന്നത്‌.

ആയിരക്കണക്കിന്‌ ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടും കോടിക്കണക്കിന്‌ ഹിന്ദുക്കളെ കൂട്ടക്കൊല ചയ്തിട്ടും ചില ജനപദങ്ങളെ മുഴുവന്‍ മതപരിവര്‍ത്തനം നടത്തിയിട്ടും പരമാവധി എല്ലാ സംസ്കൃതിയും തീവെച്ചും തല്ലി ഉടച്ചും നിശിപ്പിച്ചിട്ടും അതിനെയെല്ലാം അതിജീവിച്ച്‌ വിഭജനസമയത്ത്‌ ഇന്ത്യയില്‍ 67 ശതമാനം ജനങ്ങള്‍ ഹിന്ദുക്കളായി ഉണ്ടായിരുന്നു. ഈ തീച്ചൂളയില്‍ ഏരിഞ്ഞുനിന്നുകൊണ്ടു തന്നെ ധര്‍മഗുരുക്കമാരുടെയും ധര്‍മ ഗ്രന്ഥങ്ങളുടെയും പിന്തുണയോടെ നടത്തിയ ചെറുത്തുനില്‍പ്പാണ്‌ ഇത്രയും ഹിന്ദുക്കള്‍ ഇവിടെ അവശേഷിയ്‌ക്കുവാന്‍ കാരണമായത്‌. പക്ഷെ ഇന്നത്തെ സ്ഥിതി അതല്ലല്ലോ. ഹിന്ദുക്കളും ഹിന്ദുസംസ്കൃതിയും അന്ന്‌ വിദേശശക്തികളുടെ ആക്രമണമാണ്‌ നേരിട്ടതെങ്കില്‍ ഇന്ന്‌ നേരിടുന്നത്‌ വിദേശ ശക്തികളുടെ പിന്തുണയോടെ ഭരിയ്‌ക്കുന്ന സ്വദേശശക്തികളെയാണ്‌.

ഒരര്‍ത്ഥത്തില്‍ വത്തിക്കാനിലെ പോപ്പിന്റെ പ്രതിനിധിയാണ്‌ ഇപ്പോള്‍ ഇന്ത്യ ഭരിയ്‌ക്കുന്നത്‌. ഹിന്ദുക്കളെ നശിപ്പിയ്‌ക്കുവാന്‍ മതേതരത്വത്തിന്റെ പേരിലുള്ള ന്യൂനപക്ഷ പ്രീണനത്തിലൂടെ ഖജനാവിലെ പണം വാരിക്കോരി ചെലവഴിയ്‌ക്കുകയാണ്‌. രാജ്യ വരുമാനത്തിന്റെ മുഖ്യ അവകാശികള്‍ മതത്തിന്റെ പേരില്‍ മാതൃരാജ്യത്തെ വെട്ടിമുറിച്ച്‌ ഭാഗം നേടിപോയവരില്‍ അവശേഷിയ്‌ക്കുന്ന മുസ്ലീങ്ങളാണെന്ന്‌ പറയുന്ന ഒരു പ്രധാനമന്ത്രി ഭരിയ്‌ക്കുന്ന രാജ്യം ഇന്ത്യയല്ലാതെ ലോകത്തിലെവിടെയെങ്കിലും ഉണ്ടാകുമോ അഥവാ ആരെങ്കിലും ഉണ്ടായാല്‍ ജനങ്ങള്‍ അയാളെ ഒരു നിമിഷം വച്ചുപോറുപ്പിക്കുമോ? ഏതായാലും ഇപ്പോഴത്തെ സോണിയാഗവണ്‍മെന്റ്‌ ഒരു പത്തുകൊല്ലകൂടി തുടര്‍ന്നാല്‍ ഇന്ത്യ വിദേശശക്തികള്‍ക്ക്‌ തീറെഴുതിക്കൊടുക്കുന്നതിന്‌ തുല്യമാവും.

ഇപ്പോള്‍ ഇന്ത്യ ഒട്ടാകെ രാഷ്‌ട്രവിഭജനത്തിനുള്ള അവസ്ഥയിലേയ്‌ക്ക്‌ വേഗം മാറിക്കൊണ്ടിരിയ്‌ക്കുകയാണ്‌. പ്രസിദ്ധനായ ഒരു യുറോപ്യന്‍ പണ്ഡിതന്‍ മുസ്ലീങ്ങളുടെ മനഃശാസ്ത്രത്തെക്കുറിച്ച്‌ അഭിപ്രായപ്പെട്ടത്‌ ഇപ്രകാരമാണെന്ന്‌ വായിച്ചത്‌ ഓര്‍ക്കുന്നു. ഏതു രാജ്യത്തിലായാലും മുസ്ലീം ജനസംഖ്യ 10 ശതമാനത്തില്‍ താഴെയാണെങ്കില്‍ അവര്‍ ആ രാജ്യത്തെ നിയമമനുസരിച്ച്‌ അടങ്ങി ഒതുങ്ങി കഴിയും. 11 ശതമാനം മുതല്‍ 40 ശതമാനം വരെ മുസ്ലീം ജനസംഖ്യ ആയിത്തീര്‍ന്നാല്‍ അവര്‍ ക്രമേണ ക്രമേണ ആക്രമണകാരികളായി തീരും. രാജ്യത്തെ നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ടും ഇല്ലാത്ത അവശതകളെ പൊക്കിപ്പിടിച്ചും മുസ്ലീം പീഡനം എന്നു മുറവിളികൂട്ടിയും ഇതരസമുദായങ്ങളുമായി ഏറ്റുമുട്ടിയും രാജ്യം കലാപകലുഷിതമാക്കും. മൂന്നാമതായി അദ്ദേഹം പറഞ്ഞത്‌ മുസ്ലീം ജനസംഖ്യ 40 ശതമാനം കവിഞ്ഞാല്‍ ആ രാജ്യം പിടിച്ചെടുത്ത്‌ ദാരുള്‍ ഇസ്ലാമാക്കാന്‍ മറ്റു മതാനുയായികളെ ഉന്മൂലനം ചെയ്യുകയോ ഒടിയ്‌ക്കുകയോചെയ്യുമെന്നാണ്‌. 2041 സെന്‍സസ്സില്‍ മുസ്ലീംജനസംഖ്യ 40ശതമാനത്തിലെത്താന്‍ സാദ്ധ്യതയുണ്ടെന്നുള്ളകാര്യം ഹിന്ദുക്കള്‍ ഓര്‍ത്തിരിയ്‌ക്കുന്നത്‌ നന്ന്‌. അതിനെ നേരിടാനുള്ള മുന്‍കരുതലുകള്‍ ഇപ്പോഴെ തന്നെ ആവിഷ്കരിച്ചു നടപ്പാക്കുകയാണ്‌ വേണ്ടത്‌.

വരാന്‍ പോകുന്ന ഭരണത്തിന്റെ റിഹേഴ്സലുകളാണ്‌ ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്‌. മാറാട്‌, കാഞ്ഞങ്ങാട്‌, കാസര്‍കോഡ്‌ തുടങ്ങിയ വര്‍ഗീയ കലാപങ്ങള്‍, പട്ടാളയൂണിഫോം ധരിച്ചുള്ള മാര്‍ച്ചുകള്‍ തുടങ്ങിയവ. ഹിന്ദു വിശ്വാസങ്ങളെയും ക്ഷേത്രാരാധനയേയും വെല്ലുവിളിച്ചുകൊണ്ടുള്ള ഏറ്റവും ക്രൂരവും നിന്ദ്യവുമായ ഒരു നടപടിയാണ്‌ പെരുമ്പാവൂര്‍ ശ്രീധര്‍മശാസ്താക്ഷേത്രാങ്കണത്തില്‍ അരങ്ങേറിയത്‌. ഹിന്ദുക്കള്‍ ആരാധിയ്‌ക്കുന്ന ഗോമാതാവിനെ ക്ഷേത്രമുറ്റത്തിട്ട്‌ (അത്‌ ഗര്‍ഭിണിയാണെന്ന്‌ കൂടി ഓര്‍ക്കണം) മുസ്ലീം പുരോഹിതനെ വരുത്തി ബിസ്മി ചൊല്ലിച്ച്‌ പട്ടാപ്പകല്‍ രണ്ടുമണിയ്‌ക്ക്‌ തലയറുത്ത്‌ കൊല്ലാന്‍ തക്കവിധം മുസ്ലീം ധിക്കാരം വളര്‍ത്തിരിയ്‌ക്കുന്നു. ഇത്രയും ക്രൂരവും നിന്ത്യവുമായി ഒരു പ്രവര്‍ത്തിചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത്‌ ഭരണതലത്തിലുള്ള അവരുടെ സ്വാധീനവും ഹിന്ദുക്കളുടെ അസംഘടിതാവസ്ഥയുമാണ്‌. കേരളമല്ലാതെ മറ്റൊരിടത്തും ഇതു നടക്കുമോ? കേരളത്തിലെ ഹിന്ദുക്കള്‍ പക്വമതികളും പെട്ടെന്നു വികാരങ്ങള്‍ക്ക്‌ അടിമപ്പെടാത്തവരുമാണെന്ന ചൊല്ല്‌ അവര്‍ ഭീരുക്കളും അസംഘടിതരുമായതിനാല്‍ വന്നുചേര്‍ന്നതാണ്‌.

ഹിന്ദുക്കളുടെ ക്ഷമയെ പരീക്ഷിച്ചുകൊണ്ടുള്ള മറ്റൊരു സംഭവമാണ്‌ അടുത്തിടെ രാത്രിയില്‍ കാസര്‍കോട്ടുള്ള മധൂരിലെ ദുര്‍ഗാപരമേശ്വരീ ക്ഷേത്രത്തില്‍ നടന്നത്‌. പോത്തിന്റെ തലയെടുത്ത്‌ ക്ഷേത്രത്തിന്‌ മുന്‍വശത്ത്‌ സ്ഥാപിച്ചിട്ടുള്ള ദീപസ്തംഭത്തില്‍ കുത്തിനിര്‍ത്തുകയായിരുന്നു മുസ്ലീം തീവ്രവാദികള്‍. വര്‍ഗീയ കലാപത്തിന്‌ വഴിയൊരുക്കുന്ന ഈ നികൃഷ്ടകര്‍മത്തിനെതിരായി പ്രതികരിക്കുവാന്‍ ഇവിടുത്തെ പത്രമാധ്യങ്ങളൊ രാഷ്‌ട്രീയ കക്ഷികളോ മതേതര ബുദ്ധിജീവികള്‍ എന്നഭിമാനിക്കുന്നവരോ തയ്യാറായിട്ടില്ല. കാരണം വിവിധ തട്ടുകളില്‍ നില്‍ക്കുന്ന ഹിന്ദുക്കള്‍ ഒന്നിച്ചു ചേര്‍ന്ന്‌ സംഘടിതമായി പ്രതികരിക്കില്ല എന്നറിയാമെന്നതുകൊണ്ട്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പിന്‍തുടര്‍ന്ന്‌ വേട്ടയാടുന്നതിനാണ്‌ പത്രമാധ്യങ്ങള്‍ക്കും ചാനലുകള്‍ക്കും താല്‍പര്യം. കോടതിയില്‍നിന്നുണ്ടാകുന്ന ചെറിയ പരാമര്‍ശംപോലും വെണ്ടയ്‌ക്ക അക്ഷരത്തില്‍ നിരത്തും.

ഇന്നത്തെപ്പോലെ ഹിന്ദുക്കള്‍ കേരളത്തില്‍ സംഘടനാ ബലമില്ലാതിരുന്ന കാലത്ത്‌ പശുവിന്റെ തലയറുത്ത്‌ കെട്ടിത്തൂക്കി ഹിന്ദുക്കളെ വെല്ലുവിളിച്ച പയ്യോളി കലാപത്തെക്കുറിച്ച്‌ അനുസ്മരിയ്‌ക്കുന്നത്‌ ഈ അവസരത്തില്‍ ഉചിതമായിരിയ്‌ക്കും. അന്നത്തെ പത്രമാധ്യമങ്ങളില്‍ നിന്നും അറിഞ്ഞ കാര്യങ്ങള്‍ ഓര്‍മയില്‍ നിന്നും ഇവിടെ ചേര്‍ക്കുന്നു. 1962 ലാണെന്നുതോന്നുന്നു. അഖില ഭാരതീയ തലത്തില്‍ ഗോവധത്തിനെതിരായ പ്രക്ഷോഭവും ഒപ്പുശേഖരണവും നടന്നുവരുന്നകാലം. അതിനോടനുബന്ധിച്ച്‌ കോഴിക്കോട്‌ പയ്യോളി കടപ്പുറത്തുവച്ച്‌ ഹിന്ദുക്കളുടെ ഒരുയോഗം ആര്‍എസ്‌എസിന്റെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടുകയുണ്ടായി. യോഗം നടന്നുകൊണ്ടിരിയ്‌ക്കുമ്പോള്‍ ഒരു കൂട്ടം മുസ്ലീം അക്രമികള്‍ ഒരു പശുവിനെ മുന്‍നടത്തി യോഗസ്ഥലത്തേക്ക്‌ മാര്‍ച്ചുചെയ്യുകയും യോഗസ്റ്റേജിന്‌ മുമ്പില്‍ വച്ച്‌ പശുവിന്റെ തലയറുത്തു സ്റ്റേജില്‍ കെട്ടിത്തുക്കുകയും സ്ഥലത്തുണ്ടായിരുന്ന ഹിന്ദുക്കളെ ആക്രമിയ്‌ക്കുകയും ചെയ്തു. ഇവരെ എതിരിട്ട പ്രവര്‍ത്തകരില്‍ ഒരാള്‍ കൊല്ലപ്പെടുകയും പലര്‍ക്കും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. മുസ്ലീം ഭൂരിപക്ഷമായ ആപ്രദേശത്തെ ഈ അതിക്രമം നേരിടുവാനുള്ള ആള്‍ബലമോ കരുത്തോ ഹിന്ദുക്കള്‍ക്ക്‌ ഉണ്ടായിരുന്നില്ല. എന്നാല്‍ ഗോവധ നിരോധന പ്രതിഷേധയോഗത്തെ ആക്രമിച്ച്‌ ഒരു പ്രവര്‍ത്തകനെ കൊല്ലുകയും സ്റ്റേജില്‍ പശുവിന്റെ തലയറുത്ത്‌ കെട്ടിത്തുക്കുകയും ചെയ്ത വിവരം മംഗലാപുരത്തെ ഹിന്ദുക്കള്‍ അറിഞ്ഞെത്തി തിരിച്ചടിച്ചു.

മുസ്ലീങ്ങള്‍ 40 ശതമാനം കഴിഞ്ഞാല്‍ അധികാരം പിടിച്ചെടുക്കും, ജനാധിപത്യരീതിയില്‍ തന്നെ. 40 ശതമാനം ഒന്നിച്ച്‌ വോട്ടുചെയ്യുമ്പോള്‍ ബാക്കി 60 ശതമാനം വിവിധങ്ങളായി ഭാഗിച്ചുപോകുന്നു. അപ്പോള്‍ സ്വാഭാവികമായും 40 ശതമാനക്കാര്‍ അധികാരത്തില്‍ വരുന്നു. മറ്റുള്ളവര്‍ തുടച്ചുനീക്കപ്പെടുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഇതു സംഭവിക്കുവാന്‍ ഇനി അധിക കാലം വേണ്ടി വരുകയില്ല. കേവലം അരനൂറ്റാണ്ട്‌ മാത്രം. ഭാരതത്തിലെ ഹിന്ദുക്കള്‍ ചിന്തിച്ച്‌ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള പരിഹാര നടപടികള്‍ ഇപ്പോള്‍തന്നെ കൈക്കൊണ്ടില്ലെങ്കില്‍ സര്‍വ്വനാശം തന്നെയായിരിക്കും ഫലം. വരാന്‍ പോകുന്ന ഈ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ഹിന്ദു രാഷ്‌ട്രീയമായും സംഘടനാപരമായും ഉണര്‍ന്നു പ്രവര്‍ത്തിയ്‌ക്കണം.

കെ.പത്മനാഭന്‍ നായര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

India

തമിഴ്‌നാട് സർക്കാരിൽ ഇതിനകം തന്നെ ഭിന്നത ? ജ്യോതിഷിയെ ഉപദേഷ്ടാവായി നിയമിച്ചതിന് വിജയ്‌ക്കെതിരെ സഖ്യകക്ഷികളുടെ വിമർശനം

India

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

India

നടി ഖുഷ്ബുവിനെ ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ യുവാവ്, ആ യുവാവിനെ ദാവൂദ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി…

Kerala

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

പുതിയ വാര്‍ത്തകള്‍

പ്രവാസികൾക്കെന്നും ഗൾഫ് പൊന്ന് വിളയുന്നിടം ; രാജ്യത്തേക്ക് പണമയക്കുന്നവരിൽ 40 ശതമാനവും ജിസിസി രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ

മാപ്പിരന്ന് തൃണമൂലിന്‍റെ റിജു ദത്ത (ഇടത്ത്) യുപിയില്‍നിന്നും ബംഗാളില്‍ ക്രമസമാധാനപാലത്തിന് എത്തിയ സിംഹം എന്നറിയപ്പെടുന്ന അജയ് പാല്‍ ശര്‍മ്മ (വലത്ത്)

അജയ് പാല്‍ ശര്‍മ്മയെ ജയിലിലടയ്‌ക്കുമെന്ന് വീരവാദം;; ബംഗാളില്‍ ബിജെപി ജയിച്ചതോടെ അജയ് പാല്‍ ശര്‍മ്മയോട് മാപ്പിരന്ന് മമതയുടെ അനുയായി

തൃഷ തമിഴ്നാട്ടിലെ കാവ്യാമാധവൻ ; സത്യപ്രതിജ്ഞയ്‌ക്ക് വന്നതിന്റെ പേരിൽ രൂക്ഷവിമർശനം

‘ അവരുടെ ബാഡ് ഡെയ്സ് ആരംഭിച്ചു കഴിഞ്ഞുവെന്ന് ‘ ഹിമന്ത , ഒപ്പം ചേർന്ന് സുവേന്ദുവും ; ലക്ഷ്യം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ

കെഎം ഷാജിയും ഫാത്തിമ തെഹ്ളിയയും (ഇടത്തും നടുവിലും) ഫക്രുദ്ദീന്‍ അലി (വലത്ത്)

ശുദ്ധമലയാളം സംസാരിക്കുന്ന ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് ഫക്രൂദ്ദീന്‍ അലി

ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് ശ്വേതാമേനോന്‍, ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി, അന്‍സിബയുടെ രാജി സ്വീകരിച്ചു

മുഖ്യമന്ത്രി പദം കെ സി ഉറപ്പിച്ചോ ? ചീഫ് സെക്രട്ടറിയോട് ഇടപെടല്‍ ആവശ്യപ്പെട്ടുളള ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

സനാതനധര്‍മ്മത്തെ വെല്ലുവിളിച്ച സ്റ്റാലിനും മകനും വേണ്ടതിലധികം കിട്ടി, ഇനിയും സനാതനത്തെ വെല്ലുവിളിച്ച് ഉദയനിധി

മമത ബാനർജിയെ വീണ്ടും ബംഗാളിന്റെ മുഖ്യമന്ത്രിയാക്കണം ; മോദിയ്‌ക്കും, ബിജെപിയ്‌ക്കുമെതിരെ ബംഗ്ലാദേശിൽ ജിഹാദികളുടെ പ്രതിഷേധ പ്രകടനങ്ങൾ

മുഖ്യമന്ത്രി ചര്‍ച്ച: തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി മുസ്ലീം ലീഗിന്റെ വഴിവിട്ട ഇടപെടല്‍, അതൃപ്തിയുമായി ക്രൈസ്തവ സഭകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.