Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഡോക്ടറെ സ്ഥലം മാറ്റി; കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2012, 10:39 pm IST
in Ernakulam

മട്ടാഞ്ചേരി: ആവശ്യത്തിന്‌ ഡോക്ടര്‍മാരില്ലാത്തതിനാല്‍ പ്രവര്‍ത്തനം താളംതെറ്റിയ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന്‌ ഒരു ഡോക്ടറെക്കൂടി സ്ഥലം മാറ്റി. ആശുപത്രിയിലെ അമ്പത്‌ ശതമാനം രോഗികളും ആശ്രയിക്കുന്ന ഡോക്ടര്‍ ഷാജിയെയാണ്‌ കീഴ്മാട്‌ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക്‌ സ്ഥലം മാറ്റിയത്‌.

പശ്ചിമകൊച്ചിയിലെ ആയിരക്കണക്കിന്‌ സാധാരണക്കാര്‍ ആശ്രയിക്കുന്ന പ്രധാന ആശുപത്രിയാണ്‌ കരുവേലിപ്പടി മഹാരാജാസ്‌ ആശുപത്രി. ഡോക്ടര്‍മാരും ജീവനക്കാരും ആവശ്യത്തിനില്ലാത്തതിനെത്തുടര്‍ന്ന്‌ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ്‌ മൂന്നരവര്‍ഷം മുമ്പ്‌ ഡോ. ഷാജിയെ ആശുപത്രിയില്‍ വര്‍ക്കിംഗ്‌ അറേജ്മെന്റില്‍ നിയമിച്ചത്‌. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഫിസിഷ്യന്‍ ഇല്ലാത്തതിനെത്തുടര്‍ന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരിട്ടാണ്‌ ഷാജിയെ നിയമിച്ചത്‌. ഡോ. ഷാജിയെ സ്ഥലം മാറ്റിയതോടെ ഇദ്ദേഹത്തിന്റെ ചികിത്സയില്‍ കഴിഞ്ഞിരുന്ന നൂറുകണക്കിന്‌ സാധാരണക്കാരായ രോഗികളാണ്‌ ബുദ്ധിമുട്ടിലായത്‌. പകരം ഡോക്ടറെ നിയമിക്കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌.

പതിനൊന്ന്‌ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നിടത്താണ്‌ ഇപ്പോള്‍ ഒരാളെ മാറ്റിയത്‌. ഇതില്‍തന്നെ മൂന്നുപേര്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ്‌. രണ്ടുപേര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്‌. ഇവര്‍ക്ക്‌ കൂടുതല്‍ രോഗികളെ നോക്കാന്‍ കഴിയില്ല. സര്‍ജന്‍ എന്ന പേരില്‍ ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്ന ഡോക്ടര്‍ പക്ഷേ സര്‍ജറി ചെയ്യാറില്ല. പ്രായാധിക്യമുള്ളവരാണ്‌ കരാര്‍ ഡോക്ടര്‍മാരെന്നതിനാല്‍ ഒരുദിവസം വിരലിലെണ്ണാവുന്ന രോഗികളെ മാത്രമേ ഇവര്‍ക്ക്‌ ചികിത്സിക്കാന്‍ കഴിയൂ. കണ്ണ്‌, പല്ല്‌, എല്ല്‌, ഇഎന്‍ടി, അനസ്തേഷ്യ, ശിശുരോഗ വിദഗ്ധന്‍ എന്നീ മേഖലകളിലുള്ളവരാണ്‌ ഇപ്പോള്‍ ആശുപത്രിയില്‍ സര്‍വീസിലുള്ള ഡോക്ടര്‍മാര്‍.

ജനറല്‍ വിഭാഗത്തിലെ പ്രധാന ഡോക്ടറെ സ്ഥലം മാറ്റിയതിന്‌ പിന്നില്‍ ഡോക്ടര്‍മാരുടെ ശീതസമരമാണെന്നും ആരോപണമുണ്ട്‌. നിരവധി ആക്ഷേപങ്ങളുള്ള ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ നിലനില്‍ക്കുമ്പോഴാണ്‌ ഡോ. ഷാജിയുടെ സ്ഥലംമാറ്റമെന്നതും പ്രത്യേകതയാണ്‌.

രണ്ടര മാസമായി അറ്റകുറ്റപ്പണിയെന്ന പേരില്‍ അടച്ചിട്ടിരിക്കുന്ന ആശുപത്രിയിലെ താഴത്തെ ജനറല്‍ വാര്‍ഡ്‌ തുറക്കാത്തത്‌ സംബന്ധിച്ച്‌ ചോദ്യം ചെയ്തതാണ്‌ ഡോ. ഷാജിയുടെ സ്ഥലം മാറ്റത്തില്‍ കലാശിച്ചതത്രെ. ആശുപത്രിയില്‍ ആവശ്യത്തിന്‌ ഡോക്ടര്‍മാരുണ്ടെന്നും ഡോ. ഷാജിയെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക്‌ മാറ്റാമെന്നും കാണിച്ച്‌ ആശുപത്രി സൂപ്രണ്ട്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്‌ കത്ത്‌ നല്‍കിയത്രെ.

അതേസമയം, കീഴ്മാട്‌ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആവശ്യത്തിന്‌ ഡോക്ടര്‍മാരില്ലാത്തതിനാല്‍ അവിടെനിന്ന്‌ തന്നെ വര്‍ക്കിംഗ്‌ അറേജ്മെന്റില്‍പോയ ഡോക്ടറെ തിരികെ വിളിക്കുകയായിരുന്നുവെന്നാണ്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്‌. എന്തായാലും പകരം ആളെ നിയമിക്കാതെ ഡോക്ടറെ സ്ഥലം മാറ്റിയതില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.