താനെ: മഹാരാഷ്ട്രയിലെ താനെയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് നക്സല്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര എടിഎസും ആന്ധ്രാ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ഒരു ലാപ്ടോപ്പും 23 ലക്ഷം രൂപയും മൂന്നു പെന്‍ഡ്രൈവുകളും പിടിച്ചെടുത്തു.
താനെ ജില്ലയിലെ ഡോംവിലി നഗരത്തില്‍ നക്സല്‍ തമ്പടിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ആന്ധ്രാ പോലീസുമായി ചേര്‍ന്ന് പരിശോധന നടത്തിയതെന്ന് എടിഎസ് മേധാവി രാഗേഷ് മരിയ പറഞ്ഞു.
















