Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാലിന്യനീക്കത്തിന്‌ സ്വകാര്യ വാഹനങ്ങള്‍: പിന്നില്‍ കോടികളുടെ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2012, 10:25 pm IST
in Ernakulam

മട്ടാഞ്ചേരി: കൊച്ചിന്‍ കോര്‍പ്പറേഷനിലെ മാലിന്യനീക്കത്തിന്റെ മറവില്‍ സ്വകാര്യ മേഖല വാഹനങ്ങള്‍ ലക്ഷങ്ങള്‍ നേടുന്നതായി ആരോപണം. കോര്‍പ്പറേഷന്‍ വാഹനങ്ങള്‍ കട്ടപ്പുറത്ത്‌ നിരത്തിയാണ്‌ സ്വകാര്യ വാഹനങ്ങള്‍ മാലിന്യനീക്കത്തിനായി വാടകയ്‌ക്കെടുക്കുന്നത്‌. കോടികളാണ്‌ ഇതിലൂടെ നഗരസഭക്ക്‌ നഷ്ടപ്പെടുന്നതെന്നും ഇതിന്‌ പിന്നില്‍ വന്‍ അഴിമതിയാണെന്നുമാണ്‌ സാമൂഹ്യസംഘടനകളും രാഷ്‌ട്രീയക്കാരും ചൂണ്ടിക്കാട്ടുന്നത്‌.

കോര്‍പ്പറേഷനിലെ മാലിന്യശേഖരത്തിന്‌ ഇടതുമുന്നണി ഭരണകാലത്ത്‌ കോടികള്‍ ചെലവഴിച്ച്‌ ഓട്ടോകളും, വന്‍ ലോറികളും വാങ്ങിയിരുന്നു. വാഹനങ്ങള്‍ വാങ്ങിയതിലൂടെ ലക്ഷങ്ങളുടെ അഴിമതി ആരോപണം അക്കാലത്ത്‌ ഉയര്‍ന്നിരുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ ഭരണം ഐക്യമുന്നണി സംഘത്തിന്റെ കൈകളിലെത്തിയപ്പോള്‍ വാഹനങ്ങള്‍ കട്ടപ്പുറത്തിരുത്തിയാണ്‌ ‘അഴിമതി’യെന്ന്‌ ജനകീയ സംഘടനകള്‍ പറയുന്നു. കോര്‍പ്പറേഷനിലെ ഓരോ ഡിവിഷനും കേന്ദ്രീകരിച്ച്‌ കുടുംബശ്രീ സംഘവുമായി കോര്‍ത്തിണക്കി മാലിന്യനീക്കത്തിന്‌ 70ഓളം ഓട്ടോറിക്ഷകളും 28ഓളം കണ്ടെയ്നര്‍ ലോറികളുമാണ്‌ വാങ്ങിയത്‌. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്കുള്ള മാലിന്യനീക്കത്തിനായാണ്‌ വാഹനസൗകര്യങ്ങളൊരുക്കിയത്‌. ഘട്ടംഘട്ടമായി ചെറിയ അറ്റകുറ്റപ്പണികളുടെയും കേടുപാടുകളുടെയും പേരില്‍ ഇവയെല്ലാം കോര്‍പ്പറേഷന്റെ വിവിധ സോണല്‍ ഓഫീസുകളില്‍ കട്ടപ്പുറത്ത്‌ കേറ്റിയിട്ടിരിക്കുന്ന കാഴ്ചയാണിന്നുള്ളത്‌. പല വാഹനങ്ങളും തുരുമ്പെടുത്ത്‌ നശിക്കുകയും ചെയ്യുകയാണ്‌. ഇതിന്റെ മറവിലാണ്‌ മാലിന്യനീക്കത്തിന്‌ സ്വകാര്യ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതിലൂടെ ലക്ഷങ്ങളുടെ അഴിമതിയെന്ന്‌ ചൂണ്ടിക്കാട്ടുന്നു. കോര്‍പ്പറേഷന്റെ വാഹനങ്ങള്‍ നന്നാക്കി മാലിന്യനീക്കം സുഗമമാക്കേണ്ട ഭരണകര്‍ത്താക്കള്‍ അതറിഞ്ഞതായി ഭാവിക്കുന്നില്ലെന്നും, ഇത്‌ ചൂണ്ടിക്കാട്ടേണ്ട പ്രതിപക്ഷം മൗനത്തിലാണെന്നതും ജനങ്ങളില്‍ സംശയങ്ങളുയര്‍ത്തുന്നുണ്ട്‌. സംസ്ഥാനത്തെ ഇതര കോര്‍പ്പറേഷനുകളില്‍ മാലിന്യ സംഭരണവും സംസ്കരണവും വന്‍വിവാദമായി മാറുമ്പോള്‍ കൊച്ചി നഗരസഭയില്‍ മാലിന്യനീക്കം വന്‍ അഴിമതിക്ക്‌ കളമൊരുക്കുകയാണെന്നും ലക്ഷങ്ങള്‍ പലരും കൈക്കൂലി വാങ്ങുകയാണെന്നും ജനകീയ സംഘടനകള്‍ പറയുന്നു. കോര്‍പ്പറേഷന്റെ പുതിയ ഭരണനേതൃത്വം നിഷ്ക്രിയമാണെന്നുള്ള ആരോപണങ്ങളുയരവേയാണ്‌ മാലിന്യനീക്കത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ അഴിമതിയാരോപണവും ഉയരുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ
Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

Football

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം
Football

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.