Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാലിത്തീറ്റ കുംഭകോണം: ലാലു ഉള്‍പ്പെടെ നാലുപേര്‍ക്ക്‌ കുറ്റപത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2012, 10:16 pm IST
inIndia

പാട്ന: കാലീത്തീറ്റ കുംഭകോണക്കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ്‌ യാദവ്‌, ജഗന്നാഥ്‌ മിശ്ര, ജനതാദള്‍ (യു) എംപി ജഗദീഷ്‌ ശര്‍മ്മ എന്നിവര്‍ക്കെതിരെ സിബിഐ കോടതി കുറ്റപത്രം നല്‍കി. മുന്‍ ആര്‍ജെഡി എംപി പി.കെ. റാണക്കെതിരെയും ഇതേ കേസില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്‌.

മൃഗസംരക്ഷണ വകുപ്പില്‍നിന്നും നാല്‍പത്തിയാറ്‌ ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ചുവെന്നാരോപിച്ച്‌ സിബിഐ ജഡ്ജ്‌ വി.കെ. ശ്രീവാസ്തവ ഇവര്‍ക്കെതിരെ മറ്റൊരു കുറ്റപത്രം കൂടി നല്‍കിയിട്ടുണ്ട്‌. 1994 – 96 വര്‍ഷത്തില്‍ ബന്‍ക, ബഗല്‍പൂര്‍ എന്നീ ട്രഷറികളിലാണ്‌ സംഭവം. കൃത്രിമമായി തയ്യാറാക്കിയ ബില്ലാണ്‌ ട്രഷറിയില്‍ സമര്‍പ്പിച്ചത്‌. ഈ കാലയളവില്‍ ലാലുപ്രസാദ്‌ യാദവ്‌ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്നു. കേസ്‌ കെട്ടിച്ചമച്ചതാണെന്നാണ്‌ ലാലുവിന്റെ വാദം. 2003 മാര്‍ച്ച്‌ മാസം ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന്‌ ആരോപിച്ച്‌ സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേറ്റീവ്‌ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

എന്നാല്‍, കേസ്‌ അടിസ്ഥാനരഹിതവും തന്റെ രാഷ്‌ട്രീയ ഭാവിയെ തകര്‍ക്കാന്‍ കെട്ടിച്ചമച്ചതുമാണെന്ന്‌ ഇതിന്‌ മുമ്പ്‌ കോടതിയില്‍ ഹാജരായ ലാലു അവകാശപ്പെട്ടിരുന്നു.

ജനങ്ങള്‍ എന്നെ കാലീത്തീറ്റ മോഷ്ടാവ്‌ എന്നാണ്‌ വിളിക്കുന്നത്‌. എനിക്ക്‌ കോടതിയില്‍ വിശ്വാസമുണ്ട്‌. കോടതിയില്‍ നിന്നും എനിക്ക്‌ നീതി ലഭിക്കും.

ലാലുവിന്റെ വിശദീകരണം രേഖപ്പെടുത്താന്‍ മൂന്ന്‌ മണിക്കൂര്‍ എടുത്തു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട്‌ ആറ്‌ കേസുകളാണ്‌ നിലവിലുള്ളത്‌. അഞ്ചെണ്ണം റാഞ്ചിയിലും ഒന്ന്‌ പാട്നയിലും.

ആകെ 950 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ്‌ കണക്ക്‌. അന്‍പത്തിമൂന്ന്‌ കേസില്‍ നാല്‍പത്തിയൊന്ന്‌ കേസുകള്‍ പൂര്‍ത്തിയായി.

ആരോപണങ്ങളെല്ലാം നിഷേധിച്ച ലാലു ശക്തമായ തെളിവുകളാണ്‌ അനുകൂലമായി നിരത്തിയത്‌. കേസില്‍ ഉള്‍പ്പെട്ട ചില പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്നുള്‍പ്പെടെയുള്ള ആരോപണങ്ങളും ലാലു നിഷേധിച്ചു.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റായതും അടിസ്ഥാനരഹിതവുമാണ്‌. തന്റെ രാഷ്‌ട്രീയ എതിരാളികള്‍ സിബിഐ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന്‌ കേസ്‌ കെട്ടിച്ചമച്ചതാണ്‌. തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ്‌ ആരോപണമുണ്ടാക്കിയത്‌. തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും തടയുകയാണ്‌ അവരുടെ ലക്ഷ്യം. 1977 മുതല്‍ കേസ്‌ നടക്കുകയാണെന്നും രണ്ട്‌ ട്രക്കുകളിലായി കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ സിബിഐകൃത്രിമം കാട്ടിയതായും ലാലു ആരോപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.