Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കെഎസ്‌ഇബി സബ്‌ ഡിപ്പോ പ്രവര്‍ത്തനം അങ്കമാലിയില്‍തന്നെ വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2012, 10:04 pm IST
inErnakulam

അങ്കമാലി: അങ്കമാലി കെഎസ്‌ആര്‍ടിസി സബ്ബ്‌ ഡിപ്പോ പ്രവര്‍ത്തനം ആലുവയില്‍ നിന്ന്‌ ഉടന്‍ തന്നെ അങ്കമാലിയിലേക്ക്‌ മാറ്റി പ്രവര്‍ത്തനം ആരംഭിക്കണമെന്ന്‌ അങ്കമാലി നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഡി. ഡേവിഡ്‌ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഏറ്റവും വലിയ കെഎസ്‌ആര്‍ടിസി സ്റ്റാന്റ്‌ കം ഷോപ്പിംഗ്‌ കോപ്ലംക്സ്‌ ആണ്‌ അങ്കമാലിയിലുള്ളത്‌. ഒരുവര്‍ഷം മുന്‍പ്‌ ഇടത്‌ സര്‍ക്കാരിന്റെ കാലത്താണ്‌ ഇതിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചത്‌.
അന്നത്തെ ഗതാഗത മന്ത്രി അഡ്വ. ജോസ്‌ തെറ്റയിലായിരുന്നു. ഉദ്ഘാടനം നടന്ന കാലഘട്ടത്തില്‍ ഒരു മാസത്തിനുള്ളില്‍ അങ്കമാലി സബ്ബ്‌ ഡിപ്പോ പ്രവര്‍ത്തനം ആലുവയില്‍ നിന്നും അങ്കമാലിയിലേക്ക്‌ മാറ്റി പ്രവര്‍ത്തനം ആരംഭിക്കുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും ഇതുവരെ ബസ്‌ സ്റ്റാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടില്ല. ഇപ്പോള്‍ നിലവില്‍ 66 ഷെഡ്യൂളുകള്‍ അങ്കമാലിയില്‍ നടത്തുന്നുണ്ട്‌. കൂടാതെ 57 ഓര്‍ഡിനറി ബസ്സുകളും 10 ഓളം ജനറോം ബസ്സുകളും സര്‍വ്വീസ്‌ നടത്തുന്നു. എടിഒ, അസിസ്റ്റന്റ്‌ എടിഒ, സ്റ്റേഷന്‍ മാസ്റ്റര്‍ തുടങ്ങി ഓഫീസ്‌ സ്റ്റാഫ്‌ തന്നെ 30 ഓളം പേര്‍ ഇവിടെ ജീവനക്കാരായുണ്ട്‌. മെക്കാനിക്കല്‍ ജോലിക്കാര്‍ 10 പേരോളം ഉണ്ട്‌. കൂടാതെ കണ്ടക്ടറും ഡ്രൈവറുമായി 150 ഓളം പേര്‍ വേറെയും വരും. ഓഫീസിനും ഗ്യാരേജിനുമായി 3 നിലകെട്ടിടം ഇവിടെ പണി പൂര്‍ത്തിയാക്കിയിട്ടും പ്രവര്‍ത്തനം ആലുവയില്‍ തുടരുന്നത്‌ ജോലിക്കാര്‍ക്ക്‌ ബാധ്യതയാവുകയാണ്‌. ശമ്പളം ഉള്‍പ്പെടെ എല്ലാകാര്യങ്ങള്‍ക്കും ആലുവയെ ആശ്രയിക്കേണ്ട ഗതികേടാണ്‌. ജില്ലയിലെ പ്രധാന ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റായ ആലുവയിലെ കെട്ടിടം പണിതിട്ട്‌ അരനൂറ്റാണ്ട്‌ കഴിഞ്ഞു. ആലുവയിലെ വണ്ടികള്‍ തന്നെ സര്‍വ്വീസ്‌ നടത്തുവാന്‍ പറ്റാത്ത അവസ്ഥയാണ്‌ ആലുവ സ്റ്റാന്‍ഡിനുള്ളത്‌. സ്ഥിതി ഇതായിരിക്കെ അങ്കമാലിയിലെ സര്‍വ്വീസും അനുബന്ധജോലിക്കാരും അങ്ങോട്ട്‌ മാറ്റിയതോടെ അവിടെ ജോലിക്കാര്‍ ആകെ അസ്വസ്ഥരായിരിക്കുകയാണ്‌. കാന്റീന്‍ സൗകര്യത്തിന്റെ പരിമിതി, മൂത്രപ്പുര, വിശ്രമമുറി, എന്നിവ ഉള്‍പ്പെടെ ജോലിക്കാര്‍ക്കും യാത്രക്കാര്‍ക്കും യാതൊരു സൗകര്യവും ആവശ്യത്തിനില്ലാത്ത ആലുവയെ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ്‌ ഇപ്പോള്‍ ചെയ്യുന്നത്‌. ജനങ്ങളുടെ സൗകര്യത്തിനായി അങ്കമാലി സബ്ഡിപ്പോ പ്രവര്‍ത്തനം ഉടനെ തന്നെ അങ്കമാലിയിലേക്ക്‌ മാറ്റി പ്രവര്‍ത്തിപ്പിക്കണമെന്ന്‌ മുന്‍ നഗരസഭ ചെയര്‍മാന്‍ ടി.ഡി. ഡേവിസ്‌ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.