Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബ്രേക്കിങ്‌ ന്യൂസ്‌ മത്സരത്തിലെ മൂല്യച്യുതി മാധ്യമലോകം വിലയിരുത്തണം: വി.എം. സുധീരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2012, 11:38 pm IST
inErnakulam

കൊച്ചി: ബ്രേക്കിങ്‌ ന്യൂസിനായുള്ള മത്സരം വരുത്തിയിരിക്കുന്ന മൂല്യച്യുതി മാധ്യമലോകം വിലയിരുത്തണമെന്ന്‌ നിയമസഭാ മുന്‍ സ്പീക്കര്‍ വി.എം. സുധീരന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക്‌ ഭരണകൂടത്തിന്റെ കടിഞ്ഞാണ്‍ ആശാസ്യമല്ല. അതേസമയം സ്വയംനിയന്ത്രണവും ആത്മവിമര്‍ശനവും മാധ്യമലോകത്തു നിന്നു തന്നെയുണ്ടാകണമെന്ന്‌ അദ്ദേഹം നിര്‍ദേശിച്ചു. കേരള പ്രസ്‌ അക്കാദമിയില്‍ എന്‍.എന്‍. സത്യവ്രതന്‍ സ്മാരക പുരസ്കാരം മാതൃഭൂമി റിപ്പോര്‍ട്ടര്‍ രജി.ആര്‍. നായര്‍ക്ക്‌ സമര്‍പ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസ്‌ കൗണ്‍സിലിനു സമാനമായതും എന്നാല്‍ കൂടുതല്‍ കാര്യക്ഷമവുമായ സ്റ്റേറ്റ്‌ പ്രസ്‌ കമ്മീഷന്‍ രൂപീകരിക്കുന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യണമെന്ന്‌ സുധീരന്‍ പറഞ്ഞു. പത്രപ്രവര്‍ത്തകരുടെയും പത്രമാനേജ്മെന്റുകളുടെയും പൊതുപ്രവര്‍ത്തകരുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ടതായിരിക്കണം കമ്മീഷന്‍. മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തില്‍ അപാകതയുള്ളതായി ആക്ഷേപമുയര്‍ന്നാല്‍ അത്‌ നിലനില്‍ക്കുന്നതാണോ എന്ന്‌ പരിശോധിക്കുന്നതിനുള്ള സ്വതന്ത്രസംവിധാനമാണ്‌ താന്‍ നിര്‍ദേശിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റിന്റെ വിപുലീകൃതരൂപമെന്നാണ്‌ ജവഹര്‍ലാല്‍നെഹ്‌റു പത്രങ്ങളെ വിശേഷിപ്പിച്ചത്‌. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം മറ്റൊരു രീതിയില്‍ നിര്‍വഹിക്കുകയാണ്‌ മാധ്യമങ്ങള്‍ ചെയ്യുന്നത്‌. നിയമനിര്‍മാണസഭകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നത്‌ മാധ്യമവാര്‍ത്തകളാണ്‌. സഭാനടപടികളുടെ സ്തംഭനം സഭകളുടെ പരാജയമാണ്‌. നിയമനിര്‍മാണസഭ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ്‌ ജനാധിപത്യം അര്‍ത്ഥപൂര്‍ണമാകുന്നത്‌. പാര്‍ലമെന്റിന്റെ പ്രസക്തി കുറയുന്നതിന്‌ പ്രധാന ഉത്തരവാദികള്‍ പാര്‍ലമെന്റേറിയന്‍മാര്‍ തന്നെയാണെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

പൊതുപ്രവര്‍ത്തകരുമായി പത്രപ്രവര്‍ത്തകര്‍ മുന്‍കാലങ്ങളില്‍ പുലര്‍ത്തിയിരുന്ന ബന്ധം ഇന്നുണ്ടോയെന്ന്‌ സംശയമാണ്‌. വഴക്കടിക്കാനും ഉപദേശിക്കാനുമുള്ള സ്വാതന്ത്ര്യം അന്നുണ്ടായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ പ്രസ്‌ ക്ലബ്ബ്‌ എറണാകുളത്ത്‌ സ്ഥാപിക്കാനിടയാക്കിയത്‌ എന്‍.എന്‍. സത്യവ്രതന്റെ ദീര്‍ഘദര്‍ശിത്വത്തിന്‌ തെളിവാണ്‌. പത്രപ്രവര്‍ത്തകരും ജനങ്ങളും തമ്മിലുള്ള ആശയവിനിമയത്തിന്റെ വേദിയായാണ്‌ പ്രസ്‌ ക്ലബ്ബുകള്‍ വിഭാവനം ചെയ്യപ്പെട്ടതെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

പ്രസ്‌ അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. മാതൃഭൂമി കോഴ്സ്‌ ഡയറക്ടര്‍ എന്‍. ബാലകൃഷ്ണന്‍ എന്‍.എന്‍. സത്യവ്രതനെ അനുസ്മരിച്ചു. കെ.കെ. ജയന്‍, രജി.ആര്‍.നായര്‍, പ്രസ്‌ അക്കാദമി സെക്രട്ടറി വി.ജി. രേണുക, അസിസ്റ്റന്റ്‌ സെക്രട്ടറി സി. അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.