Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാക്കനാട്‌ വര്‍ക്കിംഗ്‌ വുമന്‍സ്‌ ഹോസ്റ്റല്‍ 16ന്‌ തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2012, 10:46 pm IST
in Ernakulam

കൊച്ചി: കാക്കനാട്‌ കുന്നുംപുറം റസ്തൗസിന്‌ സമീപം പൊതുമരാമത്ത്‌ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തീകരിച്ച വര്‍ക്കിംഗ്‌ വുമന്‍സ്‌ ഹോസ്റ്റല്‍ ഉദ്ഘാടനം 16ന്‌ രാവിലെ 9.30ന്‌ മരാമത്ത്‌ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്‌ നിര്‍വഹിക്കും.

ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഹോസ്റ്റല്‍കെട്ടിടനിര്‍മാണം റെക്കാര്‍ഡ്‌ വേഗത്തില്‍ പൂര്‍ത്തീകരിച്ചെങ്കിലും പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുകയായിരുന്നു. ഹോസ്റ്റലിലേക്കാവശ്യമായ ഫര്‍ണിച്ചര്‍ വാങ്ങുന്നതിലും ജീവനക്കാരുടെ നിയമനം, വൈദ്യുതി കണക്ഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ വന്ന കാലതാമസമാണ്‌ പ്രവര്‍ത്തനം വൈകാന്‍ കാരണം. മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ഫര്‍ണിച്ചര്‍ വാങ്ങുന്നതിന്‌ 45 ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഭരണാനുമതി ലഭ്യമായതിനെ തുടര്‍ന്ന്‌ ഫര്‍ണിച്ചറും അനുബന്ധ ഉപകരണങ്ങളും എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. റബ്കോയും, ആലുവ ഫോറസ്റ്റ്‌ ഇന്‍ഡസ്ട്രീസ്‌ ഓഫ്‌ ട്രാവന്‍കൂറുമാണ്‌ ഹോസ്റ്റല്‍ ആവശ്യത്തിനുള്ള ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നത്‌.

മൊത്തം 96 മുറികളിലായി 192 ഉദ്യോഗസ്ഥര്‍ക്കാണ്‌ ഇവിടെ താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്‌. ഇതില്‍ കേരള സര്‍ക്കാര്‍ ഗസറ്റഡ്‌-നോണ്‍ ഗസറ്റഡ്‌ ഉദ്യോഗസ്ഥര്‍ക്കും മറ്റ്‌ വിഭാഗക്കാര്‍ക്കും നിശ്ചിത റൂമുകള്‍ നിലനിര്‍ത്തി വ്യത്യസ്ത വാടക നിരക്കിലായിരിക്കും പ്രവേശനം നല്‍കുക. ഓരോ മുറിയിലും രണ്ട്‌ പേര്‍ക്ക്‌ താമസിക്കുന്നതിനുള്ള ഫര്‍ണിച്ചറുകള്‍ തയാറാക്കിയിട്ടുണ്ട്‌. ബയോമെട്രിക്ക്‌ അറ്റന്‍ഡന്‍സ്‌ രജിസ്ട്രേഷന്‍ സംവിധാനം, കോമണ്‍ റൂം, സിക്ക്‌ റൂം, ഇന്‍ഡോര്‍ ഗെയിംസിനുള്ള സൗകര്യങ്ങള്‍, മെസ്സ്‌ ഹാള്‍ തുടങ്ങിയവ പുതിയ ഹോസ്റ്റല്‍ മന്ദിരത്തിന്റെ പ്രത്യേകതകളാണ്‌. പ്രവേശനം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ തുടര്‍ച്ചയായി മൂന്നുവര്‍ഷമായിരിക്കും താമസത്തിനുള്ള അനുമതി ലഭിക്കുക.

ജോലി സ്ഥലത്തുനിന്ന്‌ 20കി.മീറ്ററിനുള്ളില്‍ സ്വന്തമായി വീടില്ലാത്തവരേയും ഹോസ്റ്റലില്‍ നിന്നു പരമാവധി 15കി.മീറ്ററിനുള്ളില്‍ ജോലി ചെയ്യുന്നവരേയുമാണ്‌ പരിഗണിക്കുക. ഇടപ്പള്ളി കെട്ടിട വിഭാഗം എക്സിക്യുട്ടീവ്‌ എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറം മേലുദ്യോഗസ്ഥന്റെ സാക്ഷ്യപ്പെടുത്തലോടെ ഫെബ്രുവരി 16 മുതല്‍ സമര്‍പ്പിക്കുന്നവരേയാണ്‌ ആദ്യ ഘട്ടത്തില്‍ പ്രവേശനത്തിനു പരിഗണിക്കുക. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പ്രത്യേക ഉപദേശക സമിതിയുടെ നേതൃത്വത്തിലായിരിക്കും ഹോസ്റ്റലിന്റെ ദൈനംദിന ഭരണകാര്യങ്ങള്‍ മുന്നോട്ടു പോവുക. ഹോസ്റ്റലില്‍ നടക്കുന്ന ചടങ്ങില്‍ ബെന്നി ബെഹ്നാന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.