Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൈറ്റിലയില്‍ ക്ഷേത്രദര്‍ശനത്തിന്‌ പോയ സ്ത്രീയുടെ മാല കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2012, 10:19 pm IST
in Ernakulam

വൈറ്റില: ബൈക്കിലെത്തിയ സംഘം വൈറ്റില ജംഗ്ഷനില്‍ വച്ച്‌ സ്ത്രീയുടെ മാല കവര്‍ന്നു. ഇന്ന്‌ വെളുപ്പിന്‌ അഞ്ചുമണിയോടെ വൈറ്റില ശിവ-സുബ്രഹ്മണ്യ ക്ഷേത്രത്തിന്‌ സമീപത്തായിരുന്നു സംഭവം. ക്ഷേത്രത്തില്‍ ദര്‍ശനത്തിന്‌ പോവുകയായിരുന്ന വൈറ്റില മേപ്രോത്ത്‌ സരസ്വതിയുടെ മൂന്നുപവന്റെ സ്വര്‍ണ്ണമാലയാണ്‌ ബൈക്കിലെത്തിയവര്‍ പൊട്ടിച്ചെടുത്ത്‌ കടന്നത്‌.

ഉത്സവമായതിനാല്‍ ഇന്നലെ വെളുപ്പിന്‌ ധാരാളം പേര്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. ഉത്സവത്തില്‍ പങ്കെടുത്ത്‌ മടങ്ങിയ ശേഷം പതിവുപോലെ ക്ഷേത്രത്തില്‍ വെളുപ്പിന്‌ തൊഴാനെത്തിയതായിരുന്നു സരസ്വതി. റോഡിലൂടെ നടന്ന്‌ ക്ഷേത്രത്തില്‍ എത്താറായപ്പോള്‍ ഒരു മോട്ടോര്‍ ബൈക്ക്‌ അടുത്തുകൊണ്ടുവന്ന്‌ നിര്‍ത്തിയതായി കവര്‍ച്ചക്കിരയായ സ്ത്രീ പറയുന്നു. ഞൊടിയിടയില്‍ പുറകിലിരുന്നയാള്‍ മാല വലിച്ചുപൊട്ടിച്ച്‌ വാഹനം അതിവേഗം ഓടിച്ചുപോവുകയായിരുന്നു എന്നാണ്‌ പറയപ്പെടുന്നത്‌.

സംഭവസമയത്ത്‌ അല്‍പം അകലെമാറി പോലീസിന്റെ പട്രോള്‍ വാഹനം കിടപ്പുണ്ടായിരുന്നു.എന്നാല്‍ അവരുടെ കൂടി കണ്ണുവെട്ടിച്ചാണ്‌ കവര്‍ച്ചാസംഘം കൃത്യം നടത്തി മിന്നല്‍ വേഗത്തില്‍ വാഹനവുമായി രക്ഷപ്പെട്ടതെന്നാണ്‌ ഏവരെയും അത്ഭുതപ്പെടുത്തുന്നത്‌.

കഴിഞ്ഞ ദിവസം മരട്‌ ഗാന്ധിസ്ക്വയറിന്‌ സമീപത്തും ബൈക്കിലെത്തിയ കവര്‍ച്ചാസംഘം ഒരു സ്ത്രീയുടെ മാലപൊട്ടിച്ചെടുത്തിരുന്നു. ഈ സംഭവത്തില്‍ പരാതി നല്‍കുവാനെത്തിയ വിധവകൂടിയായ സ്ത്രീയെ പരാതി സ്വീകരിക്കാന്‍ വൈകിപ്പിച്ച്‌ വൈകിട്ട്‌ വരെ സ്റ്റേഷനിലിരുത്തി ബുദ്ധിമുട്ടിച്ചതായി തൃപ്പൂണിത്തുറ പോലീസിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നാണ്‌ എസ്‌ഐ നല്‍കുന്ന വിശദീകരണം. ബൈക്കുമായി വിലസുന്ന മാലപറിക്കല്‍ സംഘത്തെ കുടുക്കാന്‍ ഇനിയും പോലീസിനെക്കൊണ്ട്‌ കഴിയാതിരിക്കുന്നത്‌ വ്യാപക പരാതിക്ക്‌ ഇടവരുത്തിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

പുതിയ വാര്‍ത്തകള്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.