Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാഷ്‌ട്രപുനര്‍നിര്‍മ്മാണത്തില്‍ ഗീതയുടെ പ്രാധാന്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2012, 06:47 pm IST
inSamskriti

ഇന്ന്‌ നമ്മുടെ നാടിനെ അഭിമുഖീകരിക്കുന്ന ഗുരുതരവും ഭീകരവുമായ പ്രതിസന്ധി വിരളമായേ ലോകത്തില്‍ ഉണ്ടാകാറുള്ളൂ. എങ്കിലും സ്വന്തം ചരിത്രം മാറ്റിയെഴുതുവാന്‍ തുനിയുന്ന ഏതൊരു അവികസ്വിത രാഷ്‌ട്രത്തിനും ഇത്തരമൊരു സ്ഥിതിവിശേഷം നേരിടേണ്ടതുണ്ടാവും. പ്രസവവേദനപോലെയാണീയവസ്ഥ. കുട്ടി ജനിക്കണമെങ്കില്‍ അമ്മ വേദനയനുഭവിക്കുകതന്നെ വേണം. പുരോഗതിയുടെ മാര്‍ഗത്തിലൂടെ മുന്നേറുന്ന ജനതയ്‌ക്ക്‌ ഇത്തരമൊരു പ്രതിസന്ധി തരണം ചെയ്തേ മതിയാവൂ. എങ്കില്‍ അതിനുവേണ്ട കരുത്തും ധൈര്യവും നല്‍കാന്‍ നമ്മുടെ ആദ്ധ്യാത്മിക സംസ്കാരത്തിന്‌ കഴിയുമോ, ജനങ്ങളെ ആവേശഭരിതരും സ്ഥിരോത്സാഹികളുമാക്കി രാഷ്‌ട്രപുനര്‍നിര്‍മ്മാണത്തില്‍ അവരെ സഹായിക്കുന്ന എന്തെങ്കിലും നമ്മുടെ സംസ്കാരം ഉള്‍ക്കൊള്ളുന്നുണ്ടോ എന്നു നോക്കുന്നത്‌ നന്നായിരിക്കും.

ഇതുപോലൊരു പ്രതിസന്ധി മഹാഭാരതത്തില്‍ കാണാം. ശോകസംമൂഢചിത്തരായ അക്കാലത്തെ യുവാക്കള്‍ക്ക്‌ ഋഷിമാര്‍ നല്‍കുന്ന സന്ദേശം അതിലുണ്ട്‌. യുവജനതയുടെ പ്രതിനിധിയാണ്‌ അര്‍ജ്ജുനന്‍. അര്‍ജ്ജുനനെ നിമിത്തമാക്കി ഉപദേശിക്കപ്പെട്ട ഭഗവത്ഗീത എല്ലാ പ്രതിസന്ധിക്കും പ്രതിവിധിനല്‍കുന്നു. ഒരു ആഭ്യന്തര യുദ്ധത്തിന്റെ പ്രക്ഷുബ്ദമായ പശ്ചാത്തലത്തില്‍, അശാന്തിയും സംഘര്‍ഷവും മുറ്റിനില്‍ക്കുന്ന സംഭ്രമജനകമായ സാഹചര്യത്തില്‍ സംശയിച്ച്‌ നില്‍ക്കുന്ന അര്‍ജ്ജുനനെ ഗീതയിലെ ഒന്നാമദ്ധ്യായത്തില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്‌. ഇരമ്പുന്ന കടല്‍പോലെ ഏറ്റുമുട്ടാന്‍ വെമ്പി നില്‍ക്കുന്ന യോദ്ധാക്കളുടെ പോര്‍വിളികളാല്‍ മുഖരിതമായ യുദ്ധക്കളത്തെ മാത്രമല്ല, ദുഃഖകരമായ പ്രസ്തുത സംരംഭം അവിടെ കൂടിയിരിക്കുന്നവരുടെ ഉള്ളില്‍ സൃഷ്ടിച്ച സംഭ്രമത്തേയും അതില്‍ വര്‍ണിച്ചിരിക്കുന്നു. മാനസിക വിഷമങ്ങളാല്‍ ഉള്ളില്‍ സൃഷ്ടിക്കുന്ന അസ്വാസ്ഥ്യം മനുഷ്യനെ ദുര്‍ബലനാക്കുന്നു. വാസ്തവത്തില്‍ ഉള്ളിലെ അരക്ഷിതാവസ്ഥയാണ്‌ വെളിയില്‍ അരാജകത്വമായി പ്രകടമാകുന്നത്‌. ദൈനംദിനജീവിതത്തില്‍ നേരിട്ട്‌ കാണുന്ന സംഭവങ്ങള്‍ ഇതിന്‌ തെളിവാണ്‌.
വ്യവസായശാലകളിലും ഇടയ്‌ക്കിടയ്‌ക്ക്‌ സംഭവിക്കുന്ന പണിമുടക്ക്‌ തുടങ്ങിയ സമരങ്ങള്‍ നോക്കുക. ജീവനക്കാരുടെ അടക്കിപ്പിടിച്ച അമര്‍ഷം അണപൊട്ടുമ്പോഴത്തെ കോളിളക്കമാണ്‌ അവയെന്ന്‌ കാണാം.

മനുഷ്യന്റെ ഈ മാനസികത്തകര്‍ച്ച അര്‍ജ്ജുനനില്‍ ശരിക്കും പ്രകടമായി കാണുന്നുണ്ട്‌. എക്കാലത്തും ലോകമെങ്ങുമുള്ള മൂഢചിത്തരായ യുവാക്കളുടെ പ്രതിനിധിയായിട്ടാണ്‌ ഭഗവത്ഗീതയില്‍ അര്‍ജ്ജുനനെ ചിത്രീകരിച്ചിരിക്കുന്നത്‌. അര്‍ജ്ജുനസ്ഥിതി തികച്ചും ശാസ്ത്രീയമായ രീതിയില്‍ തന്നെ ഒന്നാമദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നു.

അസാമാന്യമായ യുദ്ധപാടവം മുന്‍പ്‌ പലപ്പോഴായി പ്രദര്‍ശിപ്പിച്ചിട്ടുള്ള മഹാരഥനായ അര്‍ജ്ജുനന്‍ യുദ്ധക്കളത്തിന്റെ മദ്ധ്യത്തില്‍ വന്നുനിന്ന്‌ അണിനില്‍ക്കുന്ന ശത്രുസൈന്യത്തെ നോക്കിക്കാണുന്നു. ദുരാഗ്രഹികളും ലോഭികളുമായ കൗരവര്‍ക്ക്‌ സൈന്യബലംകൂടും. എണ്ണത്തില്‍ മാത്രമല്ല, ആയുധ സജ്ജീകരണത്തിലും കൗരവസൈന്യത്തിനാണ്‌ മുന്‍തൂക്കം. ധാര്‍മിക മൂല്യങ്ങളെ ആശ്രയിച്ച്‌ നില്‍ക്കുന്ന ആദ്ധ്യാത്മികതയുടെ പ്രതീകമായ പാണ്ഡവസൈന്യം അവരോട്‌ എതിരിടാന്‍ മതിയാകില്ല. ഈ ചിന്ത അര്‍ജ്ജനന്റെ സമനിലതെറ്റിച്ചു. ധീരനായ അര്‍ജ്ജുനന്‍ ഭീരുവിനെപ്പോലെ തളര്‍ന്ന്‌ വിഷാദപരവശനായിപ്പോയി. അധാര്‍മ്മിക ശക്തിക്കെതിരായി തനിക്ക്‌ പോരാടേണ്ടതുണ്ടെന്നും എന്നാല്‍ തല്‍ക്കാലം തനിക്കതിന്‌ കഴിവില്ലെന്നും കാണുമ്പോള്‍ ഉള്ള മനുഷ്യന്റെ മാനസിക വിഷമാവസ്ഥയെ ‘വിഷാദം’ എന്നുപറയുന്നു.

വീരനായൊരു യോദ്ധാവ്‌ വിഷാദത്തിന്റെ മൂര്‍ദ്ധന്യദശയില്‍ നിര്‍വ്വീര്യനായി മാറിയ ദയനീയ രൂപത്തിലാണ്‌ ഗീതയുടെ ഒന്നാമദ്ധ്യായത്തില്‍ അര്‍ജ്ജുനനെ നാം കാണുന്നത്‌.

ഇങ്ങനെയൊരു വിഷമവസ്ഥയില്‍ അകപ്പെട്ടാല്‍ കര്‍മ്മ

രംഗത്തുള്ള ബുദ്ധിമാനായ മനുഷ്യന്‍ തന്റെ നിലപാട്‌ ന്യായീകരിക്കാന്‍ പലവാദങ്ങളും തേടിപ്പിടിച്ച്‌, കര്‍മ്മഭൂമിയില്‍ നിന്ന്‌ വിരമിക്കാനുള്ള തന്റെ തീരുമാനത്തെ സാധുകരിക്കാന്‍ നോക്കും. കര്‍ത്തവ്യകര്‍മ്മങ്ങളില്‍ നിന്നുള്ള ഇത്തരം ഒഴിഞ്ഞുമാറ്റം ഒരുതരം രക്ഷപ്പെടലാണ്‌. ഈ ഏര്‍പ്പാടാണ്‌ ജീവിതത്തിന്‌ വിലങ്ങുതടിയാകുന്നത്‌. മനോവീര്യം ക്ഷയിച്ച ഭീരുക്കള്‍ പ്രായേണ കര്‍മ്മവിമുഖരായി ഇത്തരം നിഷ്ക്രിയ ജീവിതം നയിക്കുന്നു. അപ്പോഴൊക്കെ സ്വന്തം നിലപാട്‌ ശരിയാണെന്ന്‌ സമര്‍ത്ഥിക്കാന്‍ മുടന്തന്‍ ന്യായങ്ങള്‍ തിരഞ്ഞുപിടിക്കുന്നതില്‍ മനുഷ്യബൂദ്ധിക്കുള്ള പാടവം ശ്രദ്ധേയമാണ്‌.

സ്വന്തം നാടിനോടുള്ള കടമ നിറവേറ്റാന്‍ തനിക്ക്‌ വയ്യ എന്ന അര്‍ജ്ജുനന്റെ നില, ദുര്‍ബല മനസ്സുള്ള സാധാരണ മനുഷ്യവ്യക്തിത്വത്തെയാണ്‌ അര്‍ജ്ജുനനിലൂടെ ശ്രീ വ്യാസഭഗവാന്‍ ചിത്രീകരിക്കുന്നത്‌.

ലോകത്തില്‍ ഇന്ന്‌ നാം കാണുന്ന സ്ഥിതിയുമായി ഗീതയ്‌ക്കുള്ള പൊരുത്തം വ്യക്തമാക്കാനാണ്‌ ഈയൊരു പുത്തന്‍ശൈലി സ്വാമികള്‍ കൈക്കൊണ്ടത്‌. ‘മനസ്സ്‌’ തകര്‍ന്ന നിലയില്‍ ‘അര്‍ജ്ജുന സ്ഥിതി’യിലാണിപ്പോള്‍ നമ്മുടെ യുവതലമുറ എന്നുപറയാം.

-സ്വാമി ചിന്മയാനന്ദ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.