Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത: 900 ഊന്നി, ചീനവലകള്‍ നീക്കം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2012, 10:48 pm IST
in Ernakulam

കൊച്ചി: കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത-3 പ്രവര്‍ത്തനക്ഷമമാക്കുന്നതിന്‌ മുന്നോടിയായി പാതയില്‍ സ്ഥിതിചെയ്യുന്ന ഊന്നിവലകളും ചീനവലകളും നീക്കം ചെയ്യും. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ ജില്ലാതലത്തില്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും ഫിഷറീസ്‌ ഡപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറായും സമിതി രൂപവത്കരിച്ചു. ജലപാതയില്‍ പരിശോധന നടത്തി ഊന്നി/ചീനവലകളുടെ ഉടമസ്ഥരുടെ ലിസ്റ്റ്‌ അടിയന്തരമായി തയാറാക്കാന്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പി.കെ.മൊഹന്തി നിര്‍ദേശിച്ചിട്ടുണ്ട്‌.

ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീതിന്റെ അധ്യക്ഷതയില്‍ ക്യാമ്പ്‌ ഓഫീസില്‍ ജില്ലാ സമിതി യോഗം ചേര്‍ന്ന്‌ പ്രാരംഭ നടപടികള്‍ക്ക്‌ രൂപം നല്‍കി. ജില്ലയില്‍ ലൈസന്‍സുളള 655 ഊന്നിവലകളും ലൈസന്‍സില്ലാത്ത 164 എണ്ണവുമാണ്‌ നീക്കം ചെയ്യേണ്ടത്‌. നീക്കം ചെയ്യേണ്ട ചീനവലകളുടെ എണ്ണം 82 ആണ്‌. ഇതിലൊന്നൊഴികെയെല്ലാം ലൈസന്‍സില്ലാത്തവയാണ്‌. ലൈസന്‍സുളള വലകള്‍ക്ക്‌ ഒരു ലക്ഷം രൂപ വീതവും ലൈസന്‍സില്ലാത്തവയ്‌ക്ക്‌ 50,000 രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്ന്‌ കളക്ടര്‍ പറഞ്ഞു. ജലപാതയില്‍ ഫിഷറീസ്‌, ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി ഉദ്യോഗസ്ഥര്‍ 10 ദിവസത്തിനകം സംയുക്ത പരിശോധന നടത്തി ജലപാതയുടെ അതിര്‍ത്തി സംബന്ധിച്ച കൃത്യത ഉറപ്പുവരുത്തും. ജലപാത അതിര്‍ത്തി സൂചിപ്പിക്കുന്ന ബൊയ്‌കളുടെ സ്ഥാനം മാറിയിട്ടുണ്ടെങ്കില്‍ അത്‌ പരിഹരിക്കും. അതത്‌ പ്രദേശത്തെ ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുമൊപ്പമുണ്ടാകും. ഈ സര്‍വെ വഴി ഊന്നി/ചീനവല ഉടമസ്ഥരുടെ അന്തിമപട്ടിക തയാറാക്കും.

കൊല്ലം-കോട്ടപ്പുറം ജലപാതയില്‍ മുനമ്പം കേന്ദ്രീകരിച്ച്‌ കുറച്ചു ഭാഗത്ത്‌ മാത്രമേ ഇനി ഡ്രഡ്ജിംഗ്‌ പൂര്‍ത്തിയാകാനുളളൂവെന്ന്‌ ഉള്‍നാടന്‍ ജലപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി ലൈസന്‍സുളള 750 ഉം ലൈസന്‍സില്ലാത്ത 620 ഉം വലകളാണ്‌ നീക്കം ചെയ്യേണ്ടത്‌. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇക്കാര്യത്തില്‍ കുറെയധികം പ്രതിഷേധങ്ങളുണ്ടായെങ്കിലും മറ്റുപ്രദേശങ്ങളില്‍ കാര്യമായ പ്രശ്നങ്ങളുണ്ടായില്ല. നീക്കം ചെയ്യാനുളള വലകള്‍ സംബന്ധിച്ച്‌ മുനമ്പം -വൈപ്പിന്‍ ഭാഗത്തുളള പാതാ പരിശോധന ഏറെക്കുറെ പൂര്‍ത്തിയാക്കിയതായി ഫിഷറീസ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈപ്പിന്‍ മേഖലയില്‍ ജലപാതയില്‍ ചെറിയ തോതില്‍ വ്യതിയാനം വരുത്തിയാല്‍ വലിയപങ്കും വലകള്‍ നീക്കം ചെയ്യേണ്ടിവരില്ലെന്ന്‌ ജനപ്രതിനിധികളും മത്സ്യത്തൊഴിലാളി സംഘടനാപ്രതിനിധികളും ചൂണ്ടിക്കാട്ടി. എന്നാല്‍ 50 മീറ്റര്‍ വീതിയിലും മൂന്നര മീറ്റര്‍ ആഴത്തിലുമുളള ജലപാതയുടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചതാണെന്നും അതില്‍ വ്യതിയാനം വരുത്തുന്നത്‌ ജലപാത സമയബന്ധിതമായി കമ്മീഷന്‍ ചെയ്യുന്നതിന്‌ തടസമാകുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. 16-ന്‌ വീണ്ടും യോഗം ചേര്‍ന്ന്‌ അന്തിമ നടപടികള്‍ കൈക്കൊളളുമെന്ന്‌ കളക്ടര്‍ പറഞ്ഞു.

റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എസ്‌.ഷാനവാസ്‌, ഉള്‍നാടന്‍ ജല അതോറിറ്റി ഡയറക്ടര്‍ എന്‍.ശിവരാമന്‍, അഡീഷണല്‍ ഡയറക്ടര്‍ വി.മുരുകേശന്‍, അസി.ഡയറക്ടര്‍ മാത്യൂ ജോര്‍ജ്‌, ഫിഷറീസ്‌ ഡപ്യൂട്ടി ഡയറക്ടര്‍ ഇ.ജി.ജോര്‍ജ്കുട്ടി, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ കെ.ആര്‍.സുഭാഷ്‌, കെ.ജെ.ലീനസ്‌, എം.ജെ.ടോമി, കൗണ്‍സിലര്‍ പി.ആര്‍.റനീഷ്‌, തഹസില്‍ദാര്‍മാരായ ടി.എ.റഷീദ്‌, ഇ.വി.ബേബിച്ചന്‍, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.