ഒസ്മാനാബാദ്: മഹാരാഷ്ട്രയിലെ സോളാപ്പൂര്‍- ഒസ്മാനാബാദ് ഹൈവേയില്‍ ആംബുലന്‍സും ട്രാന്‍സ്പോര്‍ട്ട് ബസും കൂട്ടിയിടിച്ച് നാലു പേര് മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഒസ്മാനാബാദിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കര്‍ണ്ണാടകയില്‍ നിന്നും മൃതശരീരം ഔറംഗാബാദിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സ് ഒസ്മാനാബാദില്‍ നിന്നും സതാരക്കു പോകുകയായിരുന്ന ട്രാന്‍സ്പോര്‍ട്ട് ബസിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.
















