Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മദ്യപിച്ച്‌ വണ്ടിയോട്ടം: ലൈസന്‍സ്‌ റദ്ദാക്കും – ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2012, 11:35 pm IST
inErnakulam

കൊച്ചി: മദ്യപിച്ച്‌ വാഹനമോടിച്ച്‌ പിടിയിലാകുന്നവരുടെ ലൈസന്‍സ്‌ ഉടനെ റദ്ദാക്കാന്‍ ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണര്‍ എ. ഹേമചന്ദ്രന്‍ മോട്ടോര്‍ വാഹന വകുപ്പ്‌ അധികൃതര്‍ക്ക്‌ നിര്‍ദേശം നല്‍കി. പോലീസ്‌ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കുന്നതിനുള്ള സംവിധാനം കുറ്റമറ്റതാക്കും. ലൈസന്‍സ്‌ റദ്ദാക്കുന്നതിന്‌ മുന്നോടിയായി കാരണം ബോധിപ്പിക്കുന്നതിന്‌ പത്തു ദിവസത്തെ സമയമാണ്‌ അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ്‌ ഓഫീസുകള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു കമ്മീഷണര്‍. വാഹനമോടിക്കുന്നതിനിടയില്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ ലൈസന്‍സും റദ്ദാക്കും. മദ്യപാനം, മൊബെയില്‍ ഫോണ്‍ ഉപയോഗം എന്നിവയില്‍ നടപടിയെടുക്കുമ്പോള്‍ വിട്ടുവീഴ്ച വേണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

ട്രാഫിക്‌ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്‌ മോട്ടോര്‍ വാഹന വകുപ്പും പോലീസും സംയുക്തമായി പ്രവര്‍ത്തിക്കും. പോലീസിന്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യാനാകുമെങ്കിലും ലൈസന്‍സ്‌ റദ്ദാക്കാന്‍ അധികാരമുള്ളത്‌ ആര്‍.ടി.ഒയ്‌ക്കും ജോയിന്റ്‌ ആര്‍.ടി.ഒയ്‌ക്കുമാണ്‌. ഈ സാഹചര്യത്തിലാണ്‌ കേസുകള്‍ ഉടനെ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാന്‍ സംസ്ഥാനതലത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ആധുനിക ആല്‍ക്കോമീറ്ററുകള്‍ മോട്ടോര്‍ വാഹന വകുപ്പ്‌ ഓഫീസുകളില്‍ ലഭ്യമാക്കി വരികയാണെന്നും ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണര്‍ അറിയിച്ചു.

മോട്ടോര്‍ വാഹന വകുപ്പ്‌ ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‌ നടപടി സ്വീകരിച്ചു വരികയാണ്‌. കാലതാമസവും ബാഹ്യ ഇടപെടലും ഒഴിവാക്കി ജനങ്ങള്‍ക്ക്‌ നേരിട്ട്‌ സേവനം ഉറപ്പാക്കുകയാണ്‌ ലക്ഷ്യം. ഓഫീസുകളിലെ ഫാസ്റ്റ്‌ ട്രാക്ക്‌ കൗണ്ടറുകള്‍ പ്രയോജനപ്പെടുത്താന്‍ വാഹന ഉപയോക്താക്കള്‍ തയാറാകണം. ഡ്രൈവിങ്‌, കണ്ടക്ടര്‍ ലൈസന്‍സുകള്‍ പുതുക്കല്‍, മേല്‍വിലാസം മാറ്റല്‍, പകര്‍പ്പ്‌ നല്‍കല്‍, കേടുവന്നതിന്‌ പകരം പുതിയ ലൈസന്‍സ്‌ നല്‍കല്‍, വാഹനങ്ങളുടെ ഉടമാവകാശം മാറ്റല്‍, വിലാസം മാറ്റല്‍, പെര്‍മിറ്റ്‌ പുതുക്കല്‍ തുടങ്ങിയ സേവനങ്ങളാണ്‌ ഇപ്പോള്‍ ഫാസ്റ്റ്‌ ട്രാക്ക്‌ കൗണ്ടറുകളിലൂടെ നല്‍കുന്നത്‌. എല്ലാ കൗണ്ടറുകളിലും എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന പദ്ധതി ഉടനെ സജ്ജമാകും. വകുപ്പിലെ പബ്ലിക്ക്‌ റിലേഷന്‍സ്‌ വിഭാഗത്തിന്റെ സേവനം മെച്ചപ്പെടുത്തുമെന്നും കമ്മീഷണര്‍ പറഞ്ഞു.

സിവില്‍ സ്റ്റേഷനില്‍ മോട്ടോര്‍ വാഹന വകുപ്പ്‌ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നതിനുള്ള സ്ഥല ദൗര്‍ലഭ്യം ഉദ്യോഗസ്ഥര്‍ കമ്മീഷണറുടെ ശ്രദ്ധയില്‍ പെടുത്തി. നികുതി വരുമാനം, കേസുകളിലെ തുടര്‍ നടപടികള്‍ തുടങ്ങിയവ സംബന്ധിച്ച രജിസ്റ്ററുകളും രേഖകളും കമ്മീഷണര്‍ പരിശോധിച്ചു. ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണര്‍ പി.എ. സൈനുദ്ദീന്‍, ആര്‍.ടി.ഒ ടി.ജെ. തോമസ്‌ എന്നിവരും ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണര്‍ക്കൊപ്പമുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.