Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൂലമ്പിള്ളി പാക്കേജ്‌: സര്‍ക്കാര്‍ ഉദാസീനത വെടിയണം-കോ ഓര്‍ഡിനേഷന്‍ കമ്മറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2012, 11:42 pm IST
in Ernakulam

കൊച്ചി: വല്ലാര്‍പാടം പ്രോജക്ടിനു വേണ്ടി മൂലമ്പിള്ളി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നും ബലമായി കുടിയിറക്കിയിട്ട്‌ 4 വര്‍ഷം പിന്നിട്ട പശ്ചാത്തലത്തില്‍ യുഡിഎഫ്‌ സര്‍ക്കാര്‍ ഉദാസീനത വെടിഞ്ഞ്‌ സമയബന്ധിതമായി പുനരധിവാസ പാക്കേജ്‌ നടപ്പിലാക്കണമെന്ന്‌ മൂലമ്പിള്ളി പാരിഷ്‌ ഹാളില്‍ കൂടിയ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ യോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ ശേഷം 2011 ജൂണ്‍ 6-ാ‍ം തീയതി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച്‌, പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന്‌ ഉറപ്പു നല്‍കിയിരുന്നു. തുടക്കത്തില്‍ പുനരധിവാസ പ്രക്രിയ ചടുലമായി പുരോഗമിച്ചെങ്കിലും, സമീപകാലത്ത്‌ ഏറെ തടസ്സങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. മൂലമ്പിള്ളിയില്‍ 13 കുടുംബങ്ങള്‍ക്കായി അനുവദിച്ച പുനരധിവാസ ഭൂമിയില്‍ കഴിഞ്ഞ റിപ്പബ്ലിക്‌ ദിനത്തില്‍ രണ്ടു കുടുംബങ്ങള്‍ ഭവനനിര്‍മ്മാണ പ്രക്രിയയ്‌ക്ക്‌ തുടക്കം കുറിച്ചെങ്കിലും വൈദ്യുതിയുടെയും ശുദ്ധജലത്തിന്റെയും ഗതാഗത സൗകര്യത്തിന്റെയും അഭാവം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സമായിരിക്കുകയാണ്‌. കൂടാതെ, പെയിലിംഗിനായി ഓരോ കുടുംബത്തിനും അനുവദിച്ച 75000 രൂപ ഇതുവരെ നല്‍കിയിട്ടില്ല. നാമമാത്രമായ നഷ്ടപരിഹാരത്തുക ഉപയോഗപ്പെടുത്തിക്കൊണ്ടാണ്‌ വീട്‌ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്‌. എന്നാല്‍ ഈ തുകയില്‍ നിന്ന്‌ സര്‍ക്കാര്‍ ഈടാക്കിയിട്ടുള്ള 12% കേന്ദ്രവരുമാനനികുതി തിരിച്ചു നല്‍കാത്തത്‌ ഏറെ സാമ്പത്തിക ബുദ്ധിമുട്ട്‌ സൃഷ്ടിക്കുകയാണ്‌. പുനരധിവാസ ഭൂമിയുടെ പട്ടയം ഈടായി സ്വീകരിച്ചുകൊണ്ട്‌ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും സൗജന്യനിരക്കില്‍ വായ്‌പ അനുവദിക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല. ഏറെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന ഈ വസ്തുതകള്‍ മുഖ്യമന്ത്രി ഇടപെട്ട്‌ പരിഹരിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.

പി.ജെ. സെലസ്റ്റിന്‍ മാഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ്‌ കളത്തുങ്കല്‍ വിഷയാവതരണം നടത്തി. കണ്ടാരത്തില്‍ പ്രദീപ്‌, മേരി ഫ്രാന്‍സിസ്‌ മൂലമ്പിള്ളി, മീന നടേശന്‍, ചിറയ്‌ക്കപ്പറമ്പില്‍ ജോണ്‍സണ്‍, വാലുങ്കല്‍ ആന്റണി, പനയ്‌ക്കല്‍ ജോയി, പെരിപ്പറമ്പില്‍ സനൂപ്‌, ലൂക്കോസ്‌ ടി.എം, ആന്‍സിലിന്‍ ആന്റണി, അരവിന്ദന്‍, ജെയിംസ്‌ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. മൂലമ്പിള്ളിയില്‍ നിന്ന്‌ ബലമായി കുടിയിറക്കിയതിന്റെ 4-ാ‍ം വാര്‍ഷികമായ ഫെബ്രുവരി 6 വിപുലമായ പരിപാടികളോടെ ആചരിക്കുവാന്‍ യോഗം തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

Kerala

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.