ന്യൂദല്‍ഹി: നിക്കോബാര്‍ ദ്വീപുകളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്റ്റര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 2.59നാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
9.7 ഡിഗ്രി വടക്കും 92.5 ഡിഗ്രി കിഴക്കുമാണു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നു മെറ്ററോളജിക്കല്‍ വകുപ്പ് അറിയിച്ചു.
















