Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതാ മന്ത്രിസഭയില്‍ അഴിച്ചുപണി; കോണ്‍ഗ്രസ്‌ മന്ത്രി പുറത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2012, 10:39 pm IST
inIndia

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച മുഖ്യമന്ത്രി മമതാ ബാനര്‍ജി കോണ്‍ഗ്രസ്‌ മന്ത്രിയെ ഒഴിവാക്കി. മന്ത്രിസഭയില്‍ രണ്ട്‌ പേരെക്കൂടി ഉള്‍പ്പെടുത്തുകയും വകുപ്പുകളില്‍ മാറ്റം വരുത്തുകയുമാണ്‌ ഇപ്പോള്‍ ചെയ്തിരിക്കുന്നത്‌. ഈ മാറ്റത്തില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസില്‍ നിന്നും ശക്തമായ എതിര്‍പ്പാണ്‌ തൃണമൂലിന്‌ നേരിടേണ്ടിവരിക. എന്നാല്‍ ആര്‍ക്കൊക്കെ ഏതൊക്കെ വകുപ്പുകളാണ്‌ നല്‍കിയിരിക്കുന്നത്‌ എന്നത്‌ സംബന്ധിച്ച്‌ വ്യക്തമായ സൂചന ലഭ്യമല്ല. അതേസമയം കോണ്‍ഗ്രസ്‌ നേതാവ്‌ മനോജ്‌ ചക്രവര്‍ത്തിയുടെ മന്ത്രി സ്ഥാനം നഷ്ടമായതായാണ്‌ സെക്രട്ടറിയേറ്റ്‌ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പശ്ചിമ ബംഗാള്‍ മന്ത്രിസഭയിലെ പാര്‍ലമെന്ററികാര്യ, ചെറുകിട വ്യവസായ വകുപ്പ്‌ സഹമന്ത്രിയായിരുന്നു മനോജ്‌ ചക്രവര്‍ത്തി. കോണ്‍ഗ്രസിന്‌ ഏപ്പോള്‍ വേണമെങ്കിലും തൃണമൂലുമായുള്ള സഖ്യം ഉപേക്ഷിച്ച്‌ പശ്ചിമ ബംഗാള്‍ മന്ത്രിസഭയില്‍ നിന്നും പുറത്തുപോകാമെന്ന്‌ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ ശക്തമായ ഭാഷയില്‍ എതിര്‍ത്ത വ്യക്തിയാണ്‌ ചക്രവര്‍ത്തി. ഇതേതുടര്‍ന്നാണ്‌ ഇദ്ദേഹത്തിന്റെ മന്ത്രിപദം തെറിച്ചതെന്നാണ്‌ കരുതുന്നത്‌.

ചക്രവര്‍ത്തിയെ കൂടാതെ കോണ്‍ഗ്രസിന്റെ തന്നെ മറ്റൊരു മന്ത്രിയായ അബു ഹെനയും മന്ത്രിസഭയില്‍ നിന്നും പുറത്തായി. ഫിഷറീസ്‌, ഭക്ഷ്യ സംസ്കരണം എന്നീ വകുപ്പുകളാണ്‌ ഹെന കൈകാര്യം ചെയ്തിരുന്നത്‌. ഈ വകുപ്പ്‌ ഇപ്പോള്‍ തൃണമൂലിന്റെ ഉജ്ജല്‍ ബിശ്വാസിനാണ്‌ നല്‍കിയിരിക്കുന്നത്‌. ഇത്‌ കൂടാതെ യുവജനകാര്യ വകുപ്പിന്റെ ചുമതലയും ബിശ്വാസിനാണ്‌.

കോണ്‍ഗ്രസ്‌ നേതാക്കളെ പടിപടിയായി മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്നതിലൂടെ കോണ്‍ഗ്രസ്‌-തൃണമൂല്‍ ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയാണ്‌ നല്‍കുന്നത്‌. ഇന്ദിരാ ഭവന്റെ പേരുമാറ്റം, കര്‍ഷക ആത്മഹത്യ തുടങ്ങിയ വിഷയങ്ങളില്‍ മമതാ ബാനര്‍ജിക്കെതിരെ കൂടുതല്‍ രൂക്ഷമായി സംസാരിച്ചത്‌ ചക്രവര്‍ത്തിയും റായ്ഗഞ്ച്‌ എംപി ദീപ ദാസ്മുന്‍ഷിയുമായിരുന്നു.

മന്ത്രിസഭയില്‍ നിന്നും തങ്ങളെ പുറത്താക്കിയ നടപടി ഒരുതരത്തിലും അംഗീകരിക്കാനാവാത്തതാണെന്ന്‌ മനോജ്‌ ചക്രവര്‍ത്തി പറഞ്ഞു. തങ്ങളെ കാബിനറ്റിലേക്ക്‌ അയച്ചത്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഉന്നത അധികാരികളാണെന്നും അല്ലാതെ ഏതെങ്കിലും കോമിക്‌ കഥാപാത്രങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്‌ സ്വേച്ഛാധിപത്യമാണെന്നും ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ബംഗാളില്‍ വരാനിരിക്കുന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ തനിച്ച്‌ മത്സരിക്കുമെന്നും മനോജ്‌ ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു.

അതേസമയം കോണ്‍ഗ്രസ്‌ മന്ത്രിമാരെ പുറത്താക്കി തൃണമൂലിലെ അരൂപ്‌ ബിശ്വാസ്‌, ചന്ദ്രമ ഭട്ടാചാര്യ എന്നിവരെയാണ്‌ മുഖ്യമന്ത്രി മമത പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇവര്‍ക്ക്‌ രാജ്ഭവനില്‍ വച്ചുനടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എം.കെ.നാരായണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ആരോഗ്യ വകുപ്പ്‌ സഹമന്ത്രി സ്ഥാനമാണ്‌ ഭട്ടാചാര്യക്ക്‌ നല്‍കിയിരിക്കുന്നത്‌.

പശ്ചിമ ബംഗാളില്‍ ആരോഗ്യവകുപ്പ്‌ കൈകാര്യം ചെയ്യുന്നത്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെയാണ്‌. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിതി അത്യന്തം ശോചനീയമായതിനാല്‍ ആരോഗ്യ വകുപ്പ്‌ മറ്റേതെങ്കിലും കാബിനറ്റ്‌ മന്ത്രിക്ക്‌ നല്‍കണമെന്ന്‌ പ്രതിപക്ഷ നേതാക്കള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

പുതിയ വാര്‍ത്തകള്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.