Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രത്തിനെതിരെ കരസേനാ മേധാവി സുപ്രീംകോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2012, 12:22 am IST
inIndia

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ കരസേനാമേധാവി ജനറല്‍ വി.കെ.സിങ്ങ്‌ സുപ്രീം കോടതിയില്‍. ജനനത്തീയതിയുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ്‌ ജനറല്‍ സിങ്ങ്‌ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ഒരുങ്ങുന്നത്‌. ഇതാദ്യമായാണ്‌ രാജ്യത്തെ ഒരു സേനാ മേധാവി കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയില്‍ പരാതിപ്പെടുന്നത്‌. മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റും മറ്റ്‌ രേഖകള്‍ പ്രകാരവും തന്റെ ജനനത്തീയതി 1951 മെയ്‌ 10 ആണെന്ന വാദം കേന്ദ്രം നിരാകരിച്ചതിനെതിരെയാണ്‌ കരസേനാ മേധാവി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്‌. ജനറല്‍ സിങ്ങിന്റെ ജനനത്തീയതി 1950 മെയ്‌ 10 ആയികണക്കാക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച്‌ പ്രതിരോധമന്ത്രാലയവുമായി മാസങ്ങളോളം നടത്തിയ വടംവലിയാണ്‌ ഒടുവില്‍ കോടതിയ്‌ക്കുമുന്നില്‍ എത്തിയിരിക്കുന്നത്‌. മുതിര്‍ന്ന അഭിഭാഷകന്‍ യു.യു.ലളിതാണ്‌ ജനറല്‍ സിങ്ങിനു വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. 13 ലക്ഷം സൈനികരുടെ തലവനെന്ന നിലയില്‍ തന്റെ അഭിമാനത്തിന്റെയും ആത്മാര്‍ത്ഥതയുടെയും പ്രശ്നമാണിതെന്ന്‌ ഹര്‍ജിയില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നു. 36 വര്‍ഷം സൈനിക സേവനം നടത്തുകയും ഔദ്യോഗിക ജീവിതത്തിലുടനീളം സ്ഥാനക്കയറ്റങ്ങള്‍ കിട്ടുകയും ചെയ്തശേഷം തന്റെ ജനനത്തീയതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരെടുത്ത തീരുമാനത്തെ കരസേനാ മേധാവി ചോദ്യം ചെയ്യുന്നു. രണ്ടുതവണ ഇതുസംബന്ധിച്ച്‌ പ്രതിരോധമന്ത്രാലയത്തിന്‌ അദ്ദേഹം കത്തുനല്‍കുകയും ചെയ്തിട്ടുണ്ട്‌. എന്നാല്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി അടുത്തയിടെ ഇത്‌ നിരാകരിച്ചതോടെ വകുപ്പ്‌ തലത്തിലുള്ള എല്ലാപരിഹാരമാര്‍ഗങ്ങളും കരസേനാ മേധാവിക്കുമുന്നില്‍ അടയുകയായിരുന്നു. സര്‍ക്കാര്‍ തീരുമാനത്തോടെ അദ്ദേഹത്തിന്‌ മെയ്‌ 31ന്‌ വിരമിക്കേണ്ടിവരും.

നാഷണല്‍ ഡിഫന്‍സ്‌ അക്കാദമിയില്‍ നല്‍കിയിരിക്കുന്ന യുപിഎസ്സി എന്‍ട്രന്‍സ്‌ അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ജനനത്തീയതി 1950 മെയ്‌ 10 ആണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ പ്രതിരോധമന്ത്രാലയം സിങ്ങിന്റെ ആവശ്യം നിരാകരിച്ചത്‌. കഴിഞ്ഞ വെള്ളയാഴ്ച നടത്തിയവാര്‍ത്താ സമ്മേളനത്തില്‍ ജനനത്തിയതി വിവാദം സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും ഭാവിനടപടികളെക്കുറിച്ച്‌ സൂചന നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

ജനറല്‍ സിങ്ങിന്റെ പ്രായപ്രശ്നം സത്യസന്ധവും നീതിയുക്തമായും പരിഹരിക്കുമെന്ന്‌ മന്ത്രിസഭയുടെ നിയമന സമിതി അംഗം കൂടിയായ ആഭ്യന്തര മന്ത്രി പി.ചിദംബരം കഴിഞ്ഞയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സിങ്ങിന്റെ അപേക്ഷകള്‍ തള്ളിയ ആന്‍ണിയാകട്ടെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പൂര്‍ണവിശ്വാസം രേഖപ്പെടുത്തുകയും ചെയ്തു.

കേന്ദ്രസര്‍ക്കാരിനെതിരെ കരസേനാ മേധാവി സുപ്രീം കോടതിയെ സമീപിച്ചതോടെ രാജ്യത്ത്‌ മറ്റൊരു പ്രതിസന്ധികൂടി ഉടലെടുത്തിരിക്കയാണ്‌. ആരുടെ വാദം ജയിച്ചാലും ഇരുവിഭാഗങ്ങളും തമ്മിലുള്ള ബന്ധത്തെ അത്‌ ദോഷകരമായി ബാധിക്കുമെന്നും പറയപ്പെടുന്നു. അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ സൈനിക- സിവിലിയന്‍ നേതൃത്വങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്‌ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

പുതിയ വാര്‍ത്തകള്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.