അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ കൈവശമുണ്ടായിരുന്ന വിവിധ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതായി അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ പറഞ്ഞു. അങ്കമാലി റെയില്‍വേ സ്റ്റേഷന് റോഡ്, ബ്ലാച്ചിപ്പാറ-പാലിശ്ശേരി റോഡ്, ക്യാമ്പ്ഷെഡ് റോഡ്, കാലടി-ആനപ്പാറ-പൂതംകുറ്റി റോഡ്, ലിങ്ക് റോഡ്, മഞ്ഞപ്ര-ചുള്ളി റോഡ്, മഞ്ഞപ്ര (വടക്കുഭാഗം ജംഗ്ഷന്)-എടക്കുന്ന് റോഡ്, മാര്‍ക്കറ്റ് റോഡ്, തുറവൂര്‍ മൂക്കന്നൂര്‍ റോഡ്, വേങ്ങൂര്‍ കിടങ്ങൂര്‍ റോഡ് എന്നീ റോഡുകളാണ് ഏറ്റെടുത്തിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതായി അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ വ്യക്തമാക്കി. ഇതില്‍ ചില റോഡുകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണവകുപ്പിന് കൈമാറിയിരുന്നതാണ്.
എന്നാല്‍ തദ്ദേശസ്വയം വകുപ്പ് വേണ്ടവിധം അറ്റകുറ്റ പണികള്‍ നടത്താത്തതിനാല്‍ ഈ റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായി തീരുകയാണ് ഉണ്ടായത്. സഞ്ചാര്യയോഗമല്ലാത്ത ഈ റോഡുകളിലൂടെയുള്ള യാത്രയില്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് നല്‍കിയതിനെ തുടര്‍ന്നാണ് ഈ റോഡുകള്‍ പൊതുമരാമത്തു വകുപ്പുകള്‍ ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ മൂക്കന്നൂര്‍ ഏഴാറ്റുമുഖം റോഡ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ മേജര്‍ ഡിസ്ട്രിക് റോഡുകളുടെ വിഭാഗത്തില്‍ പെടുത്തിയിരുന്നു.
ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടുള്ള റോഡുകളെ കൂടാതെ തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ഇറിഗേഷന്‍ വകുപ്പിന്റെയും കൈവശമുള്ള സെബിയൂര്‍-മലയാറ്റൂര്‍ വെസ്റ്റ് കോളനി റോഡ്, നീലീശ്വരം-മുണ്ടങ്ങാമറ്റം -സെബിയൂര്‍ കാടപ്പാറ റോഡ്, കുറ്റിപ്പാറ -മഞ്ഞിക്കാട് റോഡ്, തവളപ്പാറ-പുല്ലാനി-കൊമര റോഡ്, ദേവഗിരി-കുറ്റിപ്പാറ റോഡ്, മഞ്ഞിക്കാട് ദേവഗിരി റോഡ്, എളവൂര്‍ മുട്ടത്തറ ചെട്ടിക്കുന്ന് റോഡ്, അയ്യംമ്പുഴ പഞ്ചായത്ത് ഓഫീസ്-ചുള്ളി റോഡ്, കാടപ്പാറ-ഇല്ലിത്തോട്-മുളംങ്കുഴി റോഡ് തുടങ്ങിയവയും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് ജോസ് തെറ്റയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: