Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കല്ലുപുര-വാക്കേത്തറ റോഡ്‌ നിര്‍മാണം വൈകുന്നു; 800ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2012, 11:29 pm IST
inKottayam

കടുത്തുരുത്തി : തകര്‍ന്നുകിടക്കുന്ന കല്ലുപുര-വാക്കേത്തറ റോഡ്‌ നിര്‍മാണം വൈകുന്നു; 800ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍. അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ കടുത്തുരുത്തി, കല്ലറ, തലയാഴം എന്നീ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏക റോഡാണ്‌ തകര്‍ന്നു കിടക്കുന്നത്‌. ആയിരക്കണക്കിനു ജനങ്ങള്‍ക്കുള്ള സഞ്ചാരമാര്‍ഗമെന്നതിലുപരി പ്രദേശത്തെ 2500ലേറേ വരുന്ന പാടശേഖരങ്ങളിലേക്കു വിത്തും വളവും എത്തിക്കുന്നതിനുള്ള ഏകമാര്‍ഗം കൂടിയാണിത്‌. പട്ടികജാതിക്കാരും പിന്നോക്കസമുദായങ്ങളില്‍പെട്ടവരുമായ കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന മേഖലയാണിത്‌. അപ്പര്‍കുട്ടനാട്ടിലെ പ്രധാനകാര്‍ഷിക കേന്ദ്രമായ ഇവിടുത്തെ പാടശേഖരങ്ങളില്‍ കൃഷി നടക്കണമെങ്കില്‍ മറ്റു മാര്‍ഗമില്ലെന്നുള്ള അവസ്ഥയാണെങ്കിലും അധികൃതര്‍ക്കു ഇതൊന്നും പ്രശ്നമല്ല. മുന്‍കാലങ്ങളില്‍ തോടുകളിലൂടെ വള്ളത്തിലൂടെ പാടത്തു വിത്തുംവളവും എത്തിക്കാവുമായിരുന്നു. എന്നാല്‍ മുള്ളന്‍പായലും എക്കലും നിറഞ്ഞ്‌ അപ്പര്‍കുട്ടനാട്ടിലെ തോടുകള്‍ അടഞ്ഞതോടെ ഇതുവഴി വള്ളമൂന്നാന്‍ പോലുമാകാത്ത സ്ഥിതിയാണ്‌. ചുറ്റും വെള്ളമുണ്ടെങ്കിലും കുടിവെള്ളം ശേഖരിക്കണമെങ്കില്‍ കിലോമീറ്ററുകള്‍ ചുറ്റേണ്ടഅവസ്ഥയാണ്‌ നാട്ടുകാര്‍ക്ക്‌. വള്ളത്തിലൂടെയായിരുന്നു കുടിവെള്ളവും കൊണ്ടുവന്നിരുന്നത്‌. ദിവസവും ഊഴമനുസരിച്ചു ഓരോ കുടുംബത്തിലെയും അംഗങ്ങള്‍ വെള്ളമെത്തിക്കുകയായിരുന്നു ചെയ്തിരുന്നത്‌. തോടുംകളും റോഡും യാത്രയ്‌ക്കു പറ്റാത്ത അവസ്ഥയിലായതോടെ ജനജീവിതംതന്നെ ദുരിതത്തിലായി. 2005ല്‍ എം. കെ.മുനിര്‍ പൊതുമരാമത്ത്‌ മന്ത്രിയായിരിക്കെ 3.37കോടി ചെലവഴിച്ചാണ്‌ പാടശേഖരങ്ങളുടെ നടുവിലൂടെ മണ്ണടിച്ചുയര്‍ത്തി 7.5കിലോ മീറ്റര്‍ ദൂരം വരുന്ന കല്ലുപുര-വാക്കേത്തറ റോഡ്‌ നിര്‍മിച്ചത്‌. കല്ലറ-കടുത്തുരുത്തി റോഡിലെ എത്തുക്കുഴി ജഗ്ഷനില്‍ നിന്നാംരംഭിച്ചു വൈക്കം-വെച്ചൂറ്‍ റോഡില്‍ തോട്ടകത്ത്‌ എത്തിച്ചേരുന്ന റോഡാണിത്‌. മുണ്ടാര്‍110, കങ്ങഴ, പറമ്പന്‍-54, കളത്രക്കരി, മൂന്നാം ബ്ളോക്ക്‌, ഏഴാം ബ്ളോക്ക്‌, ചെട്ടിക്കരി തുടങ്ങി നിരവധി പാടശേഖരങ്ങളിലെ കൃഷിയാണ്‌ റോഡ്‌ തകര്‍ന്നതോടെ പ്രതിസദ്ധിയിലായിരിക്കുന്നത്‌. റോഡിണ്റ്റെ ഉയരം ഒരുമീറ്റര്‍ കൂടിഉയര്‍ത്തി ആധുനിക രീതിയിലുള്ള ടാറിഗ്‌ നടത്തണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. റോഡിണ്റ്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍സര്‍ക്കാര്‍ 5.50 കോടി രൂപ അനുവദിച്ചതിനെ തുടര്‍ന്ന്‌ ടെന്‍ഡര്‍ വിളിച്ചിരുന്നു. വര്‍ക്ക്‌ എടുക്കാന്‍ തയാറായി മുന്നോട്ടുവന്ന കരാറുകാരന്‍ പിന്നീട്‌ നിര്‍മാണസാമഗ്രികളുടെ വര്‍ദ്ധനവിനുസരിച്ചു ൧൭ ശതമാനം വര്‍ദ്ധനവ്‌ കൂടി അനുവദിക്കണമെന്നാവാശ്യപെട്ട്‌ ഡിപ്പാര്‍ട്ടുമെണ്റ്റിന്‌ കത്ത്‌ നല്‍കുകയായിരുന്നു. നിലവിലുള്ള നിരക്കില്‍നിന്നും ൧൫ ശതമാനം വര്‍ദ്ധനവ്‌ മാത്രമെ സാധാരണനിലയില്‍ സര്‍ക്കാര്‍ അനുവദിക്കാറുള്ളൂ. അതില്‍ കൂടുതല്‍ അനുവദിക്കണമെങ്കില്‍ മന്ത്രിസഭയുടെ പ്രത്യേക അനുമതിക്കായി കാത്തിരിക്കുകയാണ്‌ ജനങ്ങള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

Kerala

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

Kerala

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

Hockey

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

Cricket

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.