Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
India

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അനീഷ് അയിലംbyഅനീഷ് അയിലം
Aug 20, 2026, 06:18 am IST
inIndia

ന്യൂദല്‍ഹി: ചാരിറ്റബിള്‍ ട്രസ്റ്റുകളും ഷെല്‍ കമ്പനികളും വിദേശത്തേക്കു വന്‍തോതില്‍ പണം കടത്തുന്നെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തല്‍. പണമെത്തിയത് വിദേശത്തെ ചില പ്രത്യേക ശൃംഖലകളുടെ സ്ഥാപനങ്ങളിലേക്കു മാത്രം. പിന്നില്‍ രാജ്യത്താകെയുള്ള വന്‍ ശൃംഖല. രഹസ്യ വിവരത്തെത്തുടര്‍ന്ന് അതിര്‍ത്തി സംസ്ഥാനങ്ങളിലെ 117 സ്ഥാപനങ്ങളുള്‍പ്പെടെ രാജ്യവ്യാപകമായി 394 സ്ഥാപനങ്ങളിലും 36 അക്കൗണ്ടന്റ് സ്ഥാപനങ്ങളിലെയും പരിശോധനയിലാണ് വിദേശത്തേക്കുള്ള പണം കടത്തല്‍ കണ്ടെത്തിയത്.

മൂന്ന് വര്‍ഷത്തിനിടെ ചില ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വ്യാജ സംഭാവനകളുടെ മറവില്‍ കണക്കില്‍പ്പെടാത്ത വന്‍ തുകകള്‍ കടത്തിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ചില ഷെല്‍ കമ്പനികളും അവയ്‌ക്കു പിന്നിലുള്ളവരും അനധികൃതമായി വിദേശത്തേക്കു പണം കടത്തി. ചരക്കുകൂലി, സോഫ്ട് വെയര്‍ ഇറക്കുമതി, കണ്‍സള്‍ട്ടിങ് സേവനങ്ങള്‍ എന്നിങ്ങനെ ആവശ്യങ്ങള്‍ കാണിച്ചാണ് പണം കടത്തിയത്. ചാരിറ്റബിള്‍ ട്രസ്റ്റുകളുടെയും ഷെല്‍ കമ്പനികളുടെയും വരുമാനവും വിറ്റുവരവും വിദേശത്തെ ഇടപാടുകളും തമ്മില്‍ വലിയ അന്തരമുള്ളതായും കണ്ടെത്തി. ഇത്തരം ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ പലതും വ്യാജ വിലാസങ്ങളിലാണെന്നും വ്യക്തമായി.

പണം കടത്താന്‍ ചാര്‍റ്റേഡ് അക്കൗണ്ടന്റുമാരും കൂട്ടുനില്‍ക്കുന്നു. വിദേശത്തേക്കു പണമയയ്‌ക്കുമ്പോള്‍ നികുതി ബാധ്യത സംബന്ധിച്ചു ഫോം 15 സി ബി സര്‍ട്ടിഫിക്കറ്റ് ചാര്‍റ്റേഡ് അക്കൗണ്ടന്റ് നല്കണം. ഇതിനായി അക്കൗണ്ട് ബുക്കുകളും മറ്റു രേഖകളും പരിശോധിക്കണം. എന്നാല്‍ അത്തരം രേഖകളൊന്നും പരിശോധിക്കാതെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി നല്കി. ഇതുപയോഗിച്ചാണ് വിദേശത്തുള്ള ചില പ്രത്യേക ശൃംഖലയിലെ സ്ഥാപനങ്ങളിലേക്കു വന്‍ തോതില്‍ പണം കടത്തിയതെന്നും ആഗസ്ത് 18ലെ പരിശോധനയില്‍ വ്യക്തമായി. അക്കൗണ്ടന്റുമാര്‍ ഫോം 15 സിബി സര്‍ട്ടിഫിക്കറ്റ് നല്കുമ്പോള്‍ പൂര്‍ണ ഇടപാടുകള്‍ പരിശോധിക്കണമെന്ന് ആദായ നികുതി വകുപ്പ് കര്‍ശനമായി നിര്‍ദേശിച്ചു.

രാജ്യത്താകെ ഇത്തരം ശൃംഖലകള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നതും വിദേശത്തെ ചില പ്രത്യേക ശൃംഖലയിലെ സ്ഥാപനങ്ങളിലേക്കു പണം കടത്തുന്നതിനു പിന്നിലെ ഉദ്ദേശ്യവും ഗൗരവതരമാണെന്നാണ് വിലയിരുത്തല്‍. രാജ്യത്തു കലാപത്തിനും തീവ്രവാദ ആക്രമണത്തിനും വിദേശത്തു നിന്ന് ആസൂത്രണവും ധനസഹായവും ലഭിക്കുന്നുണ്ടെന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഈ സംഘങ്ങളിലേക്കാണോ പണം കടത്തിയതെന്ന സംശയമുണ്ട്. സംഭവത്തില്‍ ആദായ നികുതി വകുപ്പു വിശദമായ അന്വേഷണമാരംഭിച്ചു.

Tags: Income Tax Department
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐടിആർ ഫയലിംഗില്‍ റെക്കോർഡ്‌; സമർപ്പിച്ചത് 7.8 കോടിയിലധികം റിട്ടേണുകൾ

India

2026 ഏപ്രില്‍ ഒന്ന് മുതല്‍ ആദായനികുതി വകുപ്പിന് നികുതിവെട്ടിക്കുന്നവരുടെ ഇമെയില്‍, സമൂഹമാധ്യമങ്ങള്‍ പരിശോധിക്കാം

Business

ഇൻഡിഗോയ്‌ക്ക് 944.20 കോടി പിഴയിട്ട് ആദായ നികുതി വകുപ്പ്

India

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശനെതിരെ അന്വേഷണത്തിന് ആദായനികുതി വകുപ്പും

News

എആര്‍ നഗര്‍ ബാങ്ക് തട്ടിപ്പ്: ലീഗ് നേതാക്കള്‍ക്ക് നോട്ടീസ്; നടപടി പുനഃരാരംഭിച്ച് ആദായ നികുതി വകുപ്പ്

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

എന്റെ കല്യാണം ഒരു മഹാ സംഭവം ” ഒക്ടോബർ 23-ന്

പ്രശാന്തേട്ടന്റെ മീശ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

പ്രേംനസീർ പുരസ്ക്കാരങ്ങൾ ഒക്ടോബർ 23, 2026 ന് ബഹ്റൈനിൽ സമർപ്പിക്കും

ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമിയുടെ ജീവചരിത്രം ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി “ദി പാത്ത് ഓഫ് വിഷൻ” റിലീസ് ചെയ്തു

ജയൻ വന്നേരിയുടെ കാടിന്റെ വത്യതയും നിഗൂഢതയും നിറഞ്ഞ ചലച്ചിത്ര വിസ്മയം

‘ഭൗമ ‘നവംബർ പന്ത്രണ്ടിന് അനൗൺസ് മെന്റെ് പോസ്റ്റർഎത്തി.

‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും

യു എ സർട്ടിഫിക്കറ്റോട ടൈറ്റാൻസ് ഒക്ടോബർ ഇരുപത്തിരണ്ടിന് എത്തുന്നു

‘മായന്’ പുതിയ ലുക്കുമായി ജയസൂര്യ

റോക്ക്‌സ്റ്റാർ ദേവി ശ്രീ പ്രസാദ് നായകനാകുന്ന ‘യെല്ലമ്മ’; ആഗോള റിലീസ് 2027 മാർച്ച് 5ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.