�പ്രഭാസം ച പരിക്രമ്യ പൃഥിവീകമസംഭവം
ഫലം പ്രാപ്നോതി ശുദ്ധാത്മാമൃത: സ്വര്‍ക്ഷേ മഹീയതേ.��
പരിശുദ്ധമാനസനായ പുരുഷന് പ്രഭാസപ്രഭദക്ഷിണം നടത്തിയാല്‍ ഭൂമണ്ഡല പ്രദക്ഷിണഫലം സിദ്ധിക്കുന്നു. ഇവിടെ വച്ചു മരിക്കാന്‍ സാധിക്കുന്നവര്‍ക്കു സ്വര്‍ഗപ്രാപ്തി സിദ്ധിക്കുന്നു.അതിപാവനവും പുരാണപ്രസിദ്ധവുമായ തീര്‍ത്ഥമാണ് പ്രഭാസം. യാദവംശം നശിക്കാന്‍ പോവുന്നതു മനസ്സിലാക്കിയ ശ്രീകൃഷ്ണഭഗവാന് അവരോട് പ്രഭാസത്തില്‍ പോവാന്‍ ആജ്ഞാപിച്ചു. യാദവംശത്തിന്റെ അന്ത്യം ഇവിടെ വച്ചാണു സംഭവിച്ചത്. ശ്രീകൃഷ്ണഭഗവാനും ബലദേവനും ഇവിടെവച്ചാണു സ്വധാമത്തിലേക്കു യാത്രയായത്. ഇതിനടുത്തുതന്നെയാണ് പന്ത്രണ്ടു ജ്യോതിര്‍ലിംഗക്ഷേത്രങ്ങളിലൊന്നായ സോമനാഥക്ഷേത്രം. അനേകം ആക്രമണങ്ങള്‍ക്കിരയായ ആ പാവനക്ഷേത്രം ഇന്നു പുതുക്കിപ്പണിതുഭംഗിയായി സംരക്ഷിച്ചിരിക്കുന്നു.
പശ്ചിമറെയില്‍വേയുടെ രാജ്കോട്ട് സ്റ്റേഷനില്‍നിന്ന് വേരാവല്‍ തുറമുഖത്തേയ്ക്ക് തീവണ്ടിയുണ്ട്. വേരാവല്‍ സ്റ്റേഷനില്‍ നിന്നു നാലുകിലോമീറ്റര്‍ തെക്ക് സമുദ്രത്തോടു തൊട്ടുരമ്മിയാണ് സോമനാഥക്ഷേത്രം നില്‍ക്കുന്നത്. ഒരു കിലോമീറ്റര്‍ കൂടി പോയാല്‍ പ്രഭാസതീര്ത്ഥവുമായി. സ്റ്റേഷനടുത്തും പ്രഭാസത്തിലും ധര്‍മ്മശാലകളുണ്ട്. പ്രഭാസനഗരത്തിനു പുറത്തുള്ള സമുദ്രം അഗ്നിതീര്ത്ഥമായി പറയപ്പെടുന്നു. ഇവിടെ സ്നാനം ചെയ്താല്‍ അതിനു കിഴക്കുള്ള ത്രിവേണിയിലും സ്നാനം ചെയ്യണം.
പുരാതനത്രിവേണി: നഗരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. നഗരത്തില്‍ നിന്നുപോവുമ്പോള്‍ ആദ്യം ബ്രഹ്മകുണ്ഠമെന്ന കുളം കാണാം. അതിനടുത്ത് ബ്രഹ്മകമണ്ഡലുകൂപവും ബ്രഹ്മേശ്വരക്ഷേത്രവുമുണ്ട്. അതിനു മുന്നില്‍ പ്രഭാസതീര്‍ത്ഥവും രണ്ടു കുണ്ഡങ്ങളുമുണ്ട്. നഗരത്തിനു കിഴക്ക് കപിലാനദി സരസ്വതിയിലും സരസ്വതി ഹിരണ്യസമുദ്രത്തിലും ചെന്നു ചേരുന്നു.
പുരാതനത്രിവേണിയില് നിന്ന് കുറച്ചകലെ സൂര്യക്ഷേത്രമുണ്ട്. അതിനു മുന്നില്‍ ഒരു ഗുഹയില്‍ ഹിംഗലാജഭവാനിയും സിദ്ധനാഥശിവനും സ്ഥിതിചെയ്യുന്നു. അടുത്തുതന്നെ പേരാല്‍ച്ചുവട്ടില്‍ ബലദേവരുടെ ക്ഷേത്രമുണ്ട്. ഇവിടെ വച്ചാണ് ബലദേവന് മാനുഷദേഹം ത്യജിച്ച് അനന്തരൂപം കൈക്കൊണ്ടു പാതാളത്തിലേക്ക് പോയത്. ഇതിനു സമീപം വല്ലഭാചാര്യരുടെ ആസ്ഥാനം കാണാം.
ഇതിനെ ദേഹോത്സര്ഗതിര്ത്ഥമെന്നു പറയുന്നു. ഭാലകതീര്ത്ഥത്തില് വച്ച് ശ്രീകൃഷ്ണ�ഭഗവാന്റെ പാദത്തില്‍ വേടന്റെ ബാണം കൊണ്ട് �ഭഗവാന് സ്വധാമ (വൈകുണ്ഠ)ത്തിലേക്കു പോയി. ഇന്ന് ഈ സ്ഥലത്ത് അതിമനോഹരമായ ഗീതാമന്ദിരം നിര്‍മ്മിച്ചിരിക്കുന്നു. മാര്‍ബിള്‍ ശിലകളാല്‍ തീര്‍ത്തിരിക്കുന്ന ഈ മന്ദിരത്തിലെ പതിനെട്ടു തൂണുകളിലായി �ഭഗവദ്ഗീത മുഴുവന്‍ ആലേഖനം ചെയ്തിരിക്കുന്നു. ത്രിവേണീ മാതാവ്, മഹാകാലേശ്വരന്, ശ്രീരാമന്, ശ്രീകൃഷ്ണന്, �ഭീമേശ്വരന് മുതലായ ദേവന്മാരുടെ ക്ഷേത്രങ്ങളും ഇവിടുണ്ട്.
യാദവസ്ഥലി : ദേഹോത്സര്ഗസ്ഥാനത്തുനിന്ന് കുറച്ചു മുന്നിലായി ഹിരണ്യാനദീതീരത്താണ് ഈ സ്ഥലം. യാദവവംശം അന്യോന്യം കലഹിച്ചു മരിച്ചത് ഇവിടെ വച്ചാണ്. ഇവിടെ നിന്നും നഗരത്തിലേക്കു തിരിച്ചുപോകുമ്പോള്‍ നരസിംഹക്ഷേത്രം കാണാം.
ബാണതീര്‍ത്ഥം : വേരാവല്‍ സ്റ്റേഷനില്‍ നിന്ന് സോമനാഥത്തിലേക്കു വരുമ്പോള്‍ സമുദ്രതീരത്താണ് ഈ തീര്‍ത്ഥം. ഇവിടെ ശശിഭൂഷണശിവന്റെ പുരാതനക്ഷേത്രമുണ്ട്. ഇതിനു പടിഞ്ഞാറ് സമുദ്രതീരത്ത് ചന്ദ്രഭാഗാതീര്ത്ഥവും മണല്‍പ്പുറത്ത് കപിലേശവര സ്ഥാനവും കണാം.
�ഭാലകതീര്ത്ഥം : കുറെ ആളുകള്‍ ബാണതീര്ത്ഥത്തെയാണ് �ഭാലകതിര്ത്ഥമെന്നു പറയുന്നത്. എന്നാല്‍ ബാണതീര്ത്ഥത്തില് നിന്ന് നാലു കിലോമീറ്റര്‍ പടിഞ്ഞാറ് �ഭാലുപുരഗ്രാമത്തിലാണ് ഭാലകതിര്ത്ഥം. ഇവിടെ �ഭാലുകുണ്ഡമെന്ന തടാകം കാണാം. അതിനടുത്ത് പദ്മകുണ്ഡമുണ്ട്. അടുത്തുതന്നെയാണ് മോക്ഷാശ്വത്ഥത്തിനു ചുവട്ടില്‍ പ്രകടേശ്വര (ഭാലേശ്വര) ശിവക്ഷേത്രം. ഇവിടെനിന്നാണ് ജര എന്ന വ്യാധന്‍ ശ്രീകൃഷ്ണപാദങ്ങളില്‍ അമ്പയച്ചത്. കാലില്‍ കൊണ്ട അമ്പെടുത്ത് ഭാലുകുണ്ഡത്തില് എറിഞ്ഞു. അതിനടുത്ത് ദുര്ഗകൂടഗണേശക്ഷേത്രമുണ്ട്. അടുത്തുതന്നെ കര്ദ്ദമകുണ്ഡവും കര്ദ്ദമേശവര ശിവക്ഷേത്രവും സ്ഥിതിചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: