Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മോട്ടോര്‍വാഹന വകുപ്പിലെ ക്രമക്കേടുകള്‍ക്ക്‌ കാരണം ജീവനക്കാരുടെ കുറവെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2011, 10:54 pm IST
in Ernakulam

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിലെ ക്രമക്കേടുകള്‍ക്ക്‌ കാരണം ജീവനക്കാരുടെ എണ്ണക്കുറവാണെന്ന്‌ മോട്ടോര്‍ വാഹന വകുപ്പ്‌ ഗസറ്റഡ്‌ ഓഫീസേഴ്സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജീവനക്കാരുടെ എണ്ണക്കുറവും കനത്ത ജോലിഭാരവുമാണ്‌ വകുപ്പിനെ സംബന്ധിച്ച ആരോപണങ്ങള്‍ക്ക്‌ കാരണം.

പരിശോധനയ്‌ക്കുശേഷം വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രസ്താവനകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്‌. ഡ്രൈവിങ്‌ ടെസ്റ്റില്‍ പങ്കെടുക്കാതെ ലൈസന്‍സ്‌ നല്‍കിയ സംഭവം സംസ്ഥാനത്ത്‌ എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ടിനു കാത്തുനില്‍ക്കാതെ നടപടിയെടുക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

തുടരെത്തുടരെയുണ്ടാകുന്ന വിജിലന്‍സ്‌ പരിശോധനകള്‍ വാഹനവകുപ്പിന്റെ താളം തെറ്റിക്കും. ഓപ്പറേഷന്‍ മാരുതി, സ്പാര്‍ക്ക്‌, എബിസി (ആക്സിലേറ്റര്‍, ബ്രേക്ക്‌, ക്ലച്ച്‌) തുടങ്ങിയ പേരുകളില്‍ റെയ്ഡ്‌ നടത്തിയ വിജിലന്‍സ്‌, വാഹന വകുപ്പ്‌ ഉദ്യോഗസ്ഥരെ വേട്ടയാടുന്നു. 2011ല്‍ രണ്ടുലക്ഷം ഫയലുകള്‍ കൈകാര്യം ചെയ്ത എറണാകുളം ആര്‍ടി ഓഫീസില്‍ റവന്യൂ റിക്കവറി സംബന്ധിച്ച ചുരുക്കം ഫയലുകളില്‍ തീര്‍പ്പുകല്‍പിച്ചിട്ടില്ല എന്ന വിജിലന്‍സിന്റെ കുറ്റാരോപണം പൊട്ടന്‍ ആനയെക്കണ്ടതുപോലെയാണ്‌. ഇത്തരം ആരോപണങ്ങള്‍ മൂലം ജീവനക്കാരുടെ സ്ഥാനക്കയറ്റം തടയപ്പെടുന്നു.

റോഡ്‌ സുരക്ഷാ പദ്ധതിയുടെ ഭാഗമായി 65 ആര്‍ടി ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ്‌ സ്ക്വാഡ്‌ രൂപീകരിക്കുമെന്ന ട്രാന്‍സ്പോര്‍ട്‌ കമീഷണറുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. ആകെ 17 സ്ഥലത്ത്‌ മാത്രമാണ്‌ സ്ക്വാഡ്‌ രൂപീകരിച്ചത്‌. കൃഷി ഓഫീസറെയും ആര്‍ഡിഒയെയും പോലെ വാഹനവകുപ്പിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അറിവില്ലാത്തവരെ പരിശോധനയ്‌ക്ക്‌ നിയോഗിച്ച നടപടി അംഗീകരിക്കാനാവില്ല.

സംസ്ഥാനത്ത്‌ ഏഴുലക്ഷം വാഹനങ്ങള്‍ ഉണ്ടായിരുന്ന 1985ലെ സ്റ്റാഫ്‌ പാറ്റേണാണ്‌ വകുപ്പില്‍ തുടരുന്നത്‌. ഇപ്പോള്‍ വാഹനങ്ങളുടെ എണ്ണം 70 ലക്ഷം കവിഞ്ഞു. ആവശ്യത്തിന്‌ ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ജീവനക്കാരെ അവഹേളിക്കാനായി മാത്രം നടത്തുന്ന ഇത്തരം റെയ്ഡുകള്‍ അംഗീകരിക്കാനാവില്ലെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ എറണാകുളം ആര്‍ടിഒ ടി.ജെ. തോമസ്‌, പറവൂര്‍ ജോയിന്റ്‌ ആര്‍ടിഒ ബാബു ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

India

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.