Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നടതുറപ്പ്‌ മഹോത്സവം : തിരുവൈരാണിക്കുളത്ത്‌ ഒരുക്കങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2011, 10:52 pm IST
in Ernakulam

കാലടി : ചരിത്രപ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ്‌ മഹോത്സവത്തിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രട്രസ്റ്റ്‌ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനുവരി 8 ന്‌ രാത്രി 8 മണി മുതല്‍ ജനുവരി 19 രാത്രി 8 മണി വരെയാണ്‌ ഉത്സവം. ശ്രീ മഹാദേവനും ശ്രീപാര്‍വ്വതീദേവിയും ഒരേ ശ്രീകോവിലില്‍ അനഭിമുഖമായി വാണരുളുന്ന ഇവിടെ വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസങ്ങള്‍ മാത്രമേ ശ്രീപാര്‍വ്വതീദേവിയുടെ നട തുറന്ന്‌ ദര്‍ശനം ലഭിക്കുകയുള്ളുവെന്നത്‌ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്‌.
നടതുറപ്പ്‌ മഹോത്സവ വേളയില്‍ ശ്രീ മഹാദേവനേയും ശ്രീപാര്‍വതീദേവിയേയും ദര്‍ശനം നടത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ മംഗല്യ സൗഭാഗ്യവും ഇഷ്ടസന്താന ലബ്ധിയും ദീര്‍ഘ മംഗല്യവും അഭീഷ്ടവരസിദ്ധിയും കൈവരുമെന്നാണ്‌ വിശ്വാസം. ഈ വേളയില്‍ ദര്‍ശനം നടത്തുന്നത്‌ ഏറിയ പങ്കും സ്ത്രീകളായതിനാല്‍ പെരിയാറിന്റെ തീരത്തെ ഈ പുണ്യക്ഷേത്രത്തെ ‘സ്ത്രീകളുടെ ശബരിമല’ എന്ന്‌ വിശേഷിപ്പിക്കുന്നു.

നടതുറപ്പ്‌ മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം 50,000 പേര്‍ക്ക്‌ ക്യൂ നില്‍ക്കാവുന്ന തരത്തില്‍ 15000 ചതുരശ്ര മീറ്റര്‍ വലിപ്പത്തില്‍ പന്തല്‍ നിര്‍മ്മിച്ചിട്ടുണ്ട്‌. ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്ന ഭക്തജനങ്ങള്‍ക്ക്‌ മെഡിക്കേറ്റഡ്‌ വാട്ടര്‍ നല്‍കുന്നതിന്‌ 150 ഓളം വാളന്റിയേഴ്സ്‌ എപ്പോഴുമുണ്ടാകും. ഒരേ സമയം 1500 വാഹനങ്ങള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാവുന്ന തരത്തില്‍ 5 പാര്‍ക്കിംഗ്‌ ഗ്രൗണ്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്‌. മെയിന്‍ പാര്‍ക്കിംഗ്‌ ഗ്രൗണ്ട്‌ കൈലാസം ഗ്രൗണ്ടില്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്റ്‌ പ്രവര്‍ത്തിക്കും. സൗപര്‍ണ്ണിക, കൃഷ്ണഗിരി തുടങ്ങിയ പാര്‍ക്കിംഗ്‌ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്‌. വാഴക്കുളത്ത്‌ രണ്ടര ഏക്കര്‍ സ്ഥലത്ത്‌ പാര്‍ക്കിംഗ്‌ സൗകര്യം, കെഎസ്‌ആര്‍ടിസി പാര്‍ക്കു ചെയ്യാന്‍ ഇരവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപവും, ഇരുചക്രവാഹനങ്ങള്‍ക്കായി ഗൗരീശങ്കരം പാര്‍ക്കിംഗ്‌ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്‌. ക്ഷേത്രമതിലിനകത്ത്‌ 26000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ സ്ഥിരം നടപ്പന്തല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌.

ഒരേ സമയം 1500 പേര്‍ക്ക്‌ അന്നദാനം കഴിക്കാവുന്ന തരത്തില്‍ നലാന്റ അന്നദാന മണ്ഡപം സ്കൂളിന്‌ മുന്‍വശത്ത്‌ ഒരുക്കിയിട്ടുണ്ട്‌. തിരുവാതിരയുടെ പ്രാധാന്യത്തില്‍ നടതുറപ്പ്‌ ദിനമായ 8ന്‌ ഉച്ചക്ക്‌ എല്ലാ ഭക്തജനങ്ങള്‍ക്കും ഭഗവത്പ്രസാദമായി ഗോതമ്പ്‌ കഞ്ഞിയും പുഴുക്കും നല്‍കും. ഈ വര്‍ഷം ഉമാമഹേശ്വര സ്വര്‍ണലോക്കറ്റ്‌ നടതുറന്നതിനുശേഷം പൂജിച്ച്‌ ഭക്തജനങ്ങള്‍ക്ക്‌ ലഭിക്കുന്നതാണ്‌. പവിത്രമായ ലോക്കറ്റുകള്‍ ഭക്തജനങ്ങള്‍ക്ക്‌ മുന്‍കൂട്ടി ബുക്ക്‌ ചെയ്യാവുന്നതാണ്‌.

അരവണ പ്രസാദവും അവല്‍നിവേദ്യവും തയ്യാറാക്കാന്‍ തുടങ്ങി. ക്ഷേത്രത്തിന്‌ നൂറ്‌ മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വീടുകളിലെയും കിണറുകളില്‍ ശ്രീമൂലനഗരം സര്‍ക്കാര്‍ ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ നടത്തി. 12 ദിവസവും മെഡിക്കല്‍ സംഘം ക്ഷേത്രത്തിലുണ്ടാകും. എല്ലാ സര്‍ക്കാര്‍ വിഭാഗങ്ങളുടെയും ഓഫീസ്‌ പ്രവര്‍ത്തനം നടതുറപ്പ്‌ വേളയില്‍ തിരുവൈരാണിക്കുളത്തുണ്ടാകും. ലക്ഷ്മി ഹോസ്പിറ്റലിന്റെ സഹായത്തോടെ ഒരു സ്ഥിരം ആശുപത്രി ഭക്തജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്‌.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ്‌ ആര്‍. ശരത്ചന്ദ്രന്‍ നായര്‍, സെക്രട്ടറി കെ.ജി. ദിലീപ്കുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ പി. നാരായണന്‍, ട്രസ്റ്റ്‌ അംഗങ്ങളായ പി. ഉണ്ണിക്കൃഷ്ണമേനോന്‍, പി.വി. സജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.