Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇന്‍ഫോ പാര്‍ക്ക്‌: 2018-ല്‍ തൊഴില്‍ അവസരം 80,000 കവിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2011, 09:53 pm IST
in Ernakulam

കൊച്ചി: ഐറ്റി രംഗത്ത്‌ കേരളത്തിന്റെ അഭിമാനമായി മാറിയ ഇന്‍ഫോ പാര്‍ക്ക്‌ അടുത്ത ഏഴു വര്‍ഷം കൊണ്ട്‌ തൊഴിലവസരം അഞ്ചുമടങ്ങിലധികം വര്‍ധിപ്പിക്കാനുളള തയാറെടുപ്പിലാണ്‌. 2004-ല്‍ സ്ഥാപിതമായ പാര്‍ക്ക്‌ 34 ലക്ഷം ച.അടി സമുച്ചയങ്ങളിലായി 104 ഐ.റ്റി അനുബന്ധ കമ്പനികളിലൂടെ 15,000 പേര്‍ക്കാണ്‌ ഇപ്പോള്‍ തൊഴില്‍ അവസരം നല്‍കുന്നത്‌. 2018-ല്‍ ഇന്‍ഫോപാര്‍ക്കിലെ മൊത്തം തൊഴിലവസരം 80,000 കവിയുമെന്ന്‌ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ജിജോ ജോസഫ്‌ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌ വഴി പുറത്തിറക്കിയ പ്രത്യേക പത്രക്കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട്‌ സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ ഇന്‍ഫോപാര്‍ക്ക്‌ നാലുമടങ്ങോളം വര്‍ധന കൈവരിച്ചു. 2007-08 ലെ 247.05 കോടിയില്‍ നിന്ന്‌ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 900 കോടിയായി കയറ്റുമതി വരുമാനം വര്‍ധിച്ചു. 5.30 ലക്ഷം ച.അടിയില്‍ നിന്ന്‌ 34 ലക്ഷം ച.അടിയിലേക്ക്‌ ഐ.റ്റി അനുബന്ധ കെട്ടിട സമുച്ചയങ്ങള്‍ വളര്‍ന്നതായി അദ്ദേഹം പറഞ്ഞു. ഇന്‍ഫോ പാര്‍ക്ക്‌ ഒന്നാം ഘട്ടത്തിലെ 82-ഉം രണ്ടാംഘട്ടത്തിലെ 32-ഉം ഏക്കര്‍ സ്ഥലത്തിന്‌ സെസ്‌ പദവി ലഭിച്ചതാണ്‌. രണ്ടാം ഘട്ടത്തിലെ 67 ഏക്കറിനുളള സെസ്‌ പ്രഖ്യാപനം ഉടനുണ്ടാകും. ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ 60 ഏക്കറിന്‌ നേരത്തെ സെസ്‌ പദവി ലഭിച്ചിരുന്നു. കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ നിലവിലുളള 31 ലക്ഷം ച.അടിയില്‍ മൂന്നില്‍ രണ്ടു ഭാഗം സമുച്ചയവും വികസിപ്പിക്കാന്‍ പങ്കാളികളായ കമ്പനികള്‍ മുന്നോട്ടു വന്നിരുന്നു. വരുന്ന മൂന്നു വര്‍ഷത്തിനുളളില്‍ ഒന്നാംഘട്ടത്തിന്റെ ഭാഗമായി ഇന്‍ഫോപാര്‍ക്കിന്റെ മൊത്തം സമുച്ചയം 50 ലക്ഷം ച.അടിയായി വികസിപ്പിക്കും. അതുവഴി 40,000 ഐ.റ്റി പ്രൊഫഷണലുകള്‍ക്ക്‌ തൊഴില്‍ ലഭിക്കും.

ഇന്‍ഫോ പാര്‍ക്ക്‌ വികസനത്തിനായി പുത്തന്‍കുരിശ,്‌ കുന്നത്തുനാട്‌ വില്ലേജുകളിലായി ഏറ്റെടുത്ത 160 ഏക്കറില്‍ 125 ഏക്കറിന്റെയും എല്ലാ സ്ഥലമെടുപ്പു നടപടികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്‌. 2500 കോടി ലക്ഷ്യമിടുന്ന വികസന പദ്ധതികള്‍ ഏഴു വര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാകുമ്പോള്‍ ഇന്‍ഫോപാര്‍ക്കില്‍ 80 ലക്ഷം ച.അടി വിസ്തൃതിയില്‍ ഐ.റ്റി അനുബന്ധ സ്ഥാപനങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ കഴിയും. 2018-ല്‍ 80,000 പ്രൊഫഷണലുകള്‍ പണിയെടുക്കുന്ന രാജ്യത്തെ ഒന്നാംകിട ഐ.റ്റി സ്ഥാപനമായി ഇന്‍ഫോപാര്‍ക്ക്‌ മാറുമെന്ന്‌ ജിജോ ജോസഫ്‌ ചൂണ്ടിക്കാട്ടി. 12-ാ‍ം പഞ്ചവത്സര പദ്ധതി കാലയളവില്‍ 260 കോടി ചെലവില്‍ 12 ലക്ഷം ച.അടി ഐറ്റി സമുച്ചയം കൂടി നിര്‍മിക്കും. ചെറുകിട, ഇടത്തരം കമ്പനികള്‍ക്കു കൂടി സൗകര്യമൊരുക്കുന്ന വിധമാണ്‌ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്‌. 450 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ തനതായി ചെലവിടും. 2050 കോടി രൂപ ഐ.റ്റി കമ്പനികളില്‍ നിന്നും സംരംഭകരില്‍ നിന്നും വികസന പദ്ധതികള്‍ക്കായി പ്രതീക്ഷിക്കുന്നുണ്ട്‌.

2011 ജനുവരിയില്‍ കമ്മീഷന്‍ ചെയ്ത ചേര്‍ത്തല ഇന്‍ഫോ പാര്‍ക്ക്‌ ഒന്നാംഘട്ടത്തിന്റെ ഭാഗമായി 1000 പേര്‍ക്കാണ്‌ തൊഴില്‍ ലഭ്യമായത്‌. സ്ഥലവില ഒഴികെ 75 കോടിയാണ്‌ അവിടെ നിക്ഷേപം വേണ്ടിവന്നത്‌. 2.40 ച.അടി കെട്ടിട സമുച്ചയം അവിടെ പൂര്‍ത്തീകരിച്ചിട്ടുണ്ട്‌. കൊരട്ടി ഇന്‍ഫോ പാര്‍ക്കില്‍ 50,000 ച.അടി സമുച്ചയമാണ്‌ തയാറാക്കിയത്‌. 24 കമ്പനികളിലായി 400 പേര്‍ അവിടെ തൊഴിലെടുക്കുന്നു. 15 ഏക്കര്‍ കൂടി അവിടെ ഏറ്റെടുത്ത ശേഷം സെസ്‌ സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന്‌ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

India

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.