കുമളി: തമിഴ്നാട്ടില്‍ നിന്ന് പ്രതിഷേധക്കാര്‍ കേരളത്തിലേക്ക് നുഴഞ്ഞുകയറുന്നത് തടയുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഐ.ജി ആര്. ശ്രീലേഖ പറഞ്ഞു. ഇന്നലെ സംഘര്‍ഷം നടന്ന കുമളിയില്‍ സന്ദര്‍ശനം നടാത്തുകയായിരുന്നു അവര്‍. സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുത്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണ്. ജനങ്ങളുടെ ഭീതിയകറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്നും സംഘര്‍ഷ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എത്തിയെതെന്ന് ഐ.ജി പറഞ്ഞു. വന്‍ പൊലീസ് സന്നാഹത്തെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
അതേസമയം കുമളിയിലേക്ക് ഇന്നും പ്രതിഷേധ പ്രകടനം നടത്തുമെന്നു തമിഴ്നാട്ടിലെ വിവിധ സംഘടനകള്‍ അറിയിച്ചു. തനി ജില്ലയിലെ കമ്പത്തെ ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് കുമളി, കമ്പംമേട്ട് എന്ന്വിടങ്ങളിലേക്ക് മാര്‍ച്ച് നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇവരെ കമ്പത്തും ലോവര്ക്യാമ്പിലും വച്ച് തടയാന്‍ തമിഴ്നാട് പോലീസ് ശ്രമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: