കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനം അനാവശ്യ ആശങ്ക സൃഷ്ടിക്കുന്നുവെന്ന തമിഴ്നാടിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തമിഴ്നാട്ടിന് പാട്ടത്തിന് നല്കിയ ഭൂമിയില്‍ കയ്യേറ്റം നടന്നിട്ടുണ്ടെങ്കില്‍ ഒഴിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി നല്കിയ പത്രപരസ്യവുമായി ബന്ധപ്പെട്ടുള്ള പുതിയ സംഭവ വികാസങ്ങളാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ചര്‍ച്ച ചെയ്തത്. ആലുവ പാലസില്‍ നടന്ന ചര്‍ച്ചയില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും പങ്കെടുത്തു. അടുത്ത 13, 14 തീയതികളില്‍ ഒന്നില്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഒറ്റക്കെട്ടാണ്. പുതിയ സാഹചര്യങ്ങള്‍ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളുമായും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: