Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പുനര്‍ജനിയുടെ അകംപൊരുള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2011, 11:04 am IST
in Varadyam

ജന്മദോഷപാപങ്ങളകറ്റി ജന്മസാഫല്യത്തിനായി പുനര്‍ജനി നൂഴലിനും വില്വാദ്രിനാഥനെ ദര്‍ശിക്കുന്നതിനുമായി ആയിരക്കണക്കിന്‌ ഭക്തര്‍ ഒരുങ്ങിക്കഴിഞ്ഞു.

പുനര്‍ജനി നൂഴല്‍ ഡിസംബര്‍ ആറിന്‌ വില്വാദ്രിയിലെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടക്കും. പുണ്യപുരാതന ക്ഷേത്രമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനര്‍ജനി നൂഴല്‍ ഗുരുവായൂര്‍ ഏകാദശി ദിവസമായ വൃശ്ചികം 20-ാ‍ം തീയതിയാണ്‌ സാധാരണ നടക്കുക.

വില്വാദ്രിനാഥ ക്ഷേത്രം തൃശൂര്‍ജില്ലയിലെ തലപ്പിള്ളി താലൂക്കിലാണെങ്കിലും ഏറെ അടുപ്പം പാലക്കാടിനോടാണ്‌. ഇവിടെനിന്നും 35 കിലോമീറ്റര്‍ മാത്രം ദൂരമാണുള്ളത്‌.

മനോഹരമായ ഭൂപ്രകൃതികൊണ്ട്‌ അലംകൃതമായ വില്വാദ്രിയും പരിസരവും നല്ലൊരു ടൂറിസ്റ്റ്‌ കേന്ദ്രം കൂടിയാണിന്ന്‌.

വില്വാദ്രിനാഥ ക്ഷേത്രഭരണവും പുനര്‍ജനി നൂഴലുമെല്ലാം കൊച്ചിന്‍ ദേവസ്വംബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്‌.

ഐതിഹ്യം

ക്ഷത്രിയനാശവും സ്വന്തം മാതാവിന്റെ ഘാതകനുമാകേണ്ടിവന്ന പരശുരാമന്‌ തന്റെ പാപകര്‍മ്മങ്ങളില്‍ നിന്ന്‌ മുക്തി നേടുന്നതിന്‌ പലരുടെയും അടുത്തെത്തിയെങ്കിലും മുക്തി ലഭിച്ചില്ല. അവസാനം പരമശിവന്റെ അടുക്കല്‍ തന്നെ അഭയം പ്രാപിച്ചതിനെത്തുടര്‍ന്ന്‌ പരമശിവന്‍ ഒരുദിവ്യ വിഷ്ണുവിഗ്രഹം നല്‍കി ഇങ്ങനെ പറഞ്ഞു. ‘ഈ വിഗ്രഹം പ്രതിഷ്ഠിച്ച്‌ അവിടെ നിത്യപൂജകള്‍ യഥാവിധി ചെയ്യുക.’

തുടര്‍ന്ന്‌ പരശുരാമന്‍ നേരിട്ട്‌ പ്രതിഷ്ഠ നടത്തി പൂജാദികര്‍മ്മങ്ങള്‍ അനുഷ്ഠിച്ച്‌ മോക്ഷം ലഭിച്ച ക്ഷേത്രമാണ്‌ വില്വാദ്രിനാഥക്ഷേത്രമെന്നാണ്‌ ഐതിഹ്യം.

ശ്രീരാമാവതാരകാലത്ത്‌ നേരിട്ട്‌ വിഷ്ണുവിനു പകരം ശ്രീരാമപ്രതിഷ്ഠയും ഇവിടെ നടത്തി. അതൊടൊപ്പം ലക്ഷ്മണനെയും ആരാധിക്കുന്നതിന്‌ ക്രമീകരണം നടത്തി.

തന്റെ ഭക്തനായ ചിരഞ്ജീവി ഹനുമാന്റെ സാന്നിധ്യം എന്നും ഇവിടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ക്ഷേത്രത്തില്‍ ഹനുമദ്‌ ദര്‍ശനം നടത്തുന്നതിനും വഴിപാടുകള്‍ക്കുമായി വ്യാഴാഴ്ചയും തിരക്കേറെയാണ്‌.

എല്ലാ മലയാളമാസം ഒന്നാം തീയതിയും മേല്‍ശാന്തിമാര്‍ മാറണമെന്ന നിബന്ധനയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ്‌ ഇത്‌.

ഇവിടെയുള്ള നാലു മേല്‍ശാന്തിമാര്‍ നാലുമനകളില്‍ നിന്നുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്‌.

പടിഞ്ഞാറേനട (ശ്രീരാമക്ഷേത്രം) മേല്‍ശാന്തിയായി കുന്നത്തുമനയ്‌ക്കല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയും, ഇടശ്ശേരി മനയ്‌ക്കല്‍ കുടുംബാംഗവുമാണുള്ളത്‌. കിഴക്കേനട (ലക്ഷ്മണക്ഷേത്രം)യില്‍ മരുതീരിമനയ്‌ക്കല്‍ വാസുദേവന്‍ നമ്പൂതിരിയും, മുണ്ടയ്‌ക്കല്‍മന വാമനന്‍നമ്പൂതിരിയും മേല്‍ശാന്തിമാരാണ്‌. ചേര്‍പ്പ്‌ ഉണ്ണിഭട്ടതിരിപ്പാടാണ്‌ ക്ഷേത്രം തന്ത്രി.

ദര്‍ശനക്രമം

ആദ്യം കിഴക്കേനടയില്‍ വന്ന്‌ ശ്രീരാമഭക്തനായ ഹനുമാനെ കണ്ട്‌, ലക്ഷ്മണാനുഗ്രഹവും വാങ്ങി വേണം ശ്രീരാമദര്‍ശനത്തിനെത്താന്‍. തുടര്‍ന്ന്‌ ശിവ-പാര്‍വ്വതീ സമേതനായ അയ്യപ്പനെ (കുണ്ടിലയ്യപ്പന്‍) ദര്‍ശിച്ച്‌ മടങ്ങണമെന്നാണ്‌ പഴമക്കാര്‍ പറയുന്നത്‌.

പുനര്‍ജനി

വില്വാദ്രിക്ഷേത്ര ദര്‍ശനംവഴി പുണ്യംനേടിയ അശരീരികളായ പ്രേതങ്ങള്‍ക്ക്‌ മുക്തിലഭിക്കുന്നതിനുവേണ്ടി പരശുരാമന്‍ ദേവരാജാവായ ദേവേന്ദ്രനോടപേക്ഷിക്കുകയും വിശ്വകര്‍മ്മാവിനെക്കൊണ്ട്‌ നിര്‍മ്മിക്കുകയും ചെയ്തതാണ്‌ പുനര്‍ജനി ഗുഹ എന്നാണ്‌ ഐതിഹ്യം. പുനര്‍ജനി താണ്ടുന്ന ജീവജാലങ്ങള്‍ക്ക്‌ മുക്തി ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

വില്വാദ്രി ക്ഷേത്രത്തില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെ കിഴക്കുഭാഗത്താണ്‌ പുനര്‍ജനി ഗുഹ. വില്വാദ്രിമലയിലേക്ക്‌ രണ്ടുവഴികളാണ്‌ ഉള്ളത്‌. ലക്കിടിയില്‍നിന്നും നേരിട്ട്‌ മല്ലേശമംഗലം ആലിന്‍ചുവട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മലകയറിയും ഇവിടെയെത്താം.

ദര്‍ശനത്തിനുശേഷം കിഴക്കേനടവഴിയാണ്‌ പുനര്‍ജനിയിലേക്ക്‌ ഭക്തര്‍ പ്രവേശിക്കുന്നത്‌.

പുനര്‍ജനി നൂഴല്‍

ഭൂതമല, വില്വമല, മൂരിക്കുന്ന്‌ എന്നീ മനോഹരങ്ങളായ പാറക്കൂട്ടങ്ങളാണ്‌ വില്വമലയായി അറിയപ്പെടുന്നത്‌. എല്ലാസമയത്തും കാടുപിടിച്ചു കിടക്കുന്ന ഈ മലകളിലൂടെ വേണം പുനര്‍ജനി ഗുഹയിലെത്താന്‍.

ഭക്തരുടെ അഭൂതപൂര്‍വ്വമായ തിരക്കാണ്‌ അന്ന്‌ അനുഭവപ്പെടുക. അതിനാല്‍ കാനനപാതകള്‍ വെട്ടിനിരപ്പാക്കി ഡിസംബറില്‍ മാത്രമാണ്‌ റോഡ്‌ സഞ്ചാരയോഗ്യമാക്കുന്നത്‌.

പുനര്‍ജനിയാത്ര

വൃശ്ചികമാസത്തിലെ ഗുരുവായൂര്‍ ഏകാദശി ദിവസം വില്വാദ്രിക്ഷേത്രപൂജകള്‍ക്കുശേഷമാണ്‌ പുനര്‍ജനിയാത്ര തുടങ്ങുക. മേല്‍ശാന്തിമാര്‍ തീര്‍ത്ഥംതളിച്ച്‌ ശുദ്ധിയോടെ പുലര്‍ച്ചെ മൂന്നുമണിയോടെ കിഴക്കേനടയിലെ ആലിന്‍ചുവടുവഴി ഗുഹയിലേക്കുള്ള യാത്ര തുടങ്ങും.

പുനര്‍ജനി നൂഴല്‍ ദുഷ്കരവും ഇരുട്ടുനിറഞ്ഞ ഗുഹയിലൂടെ ആയതിനാലും സ്ത്രീകളെ പുനര്‍ജനി നൂഴാന്‍ അനുവദിക്കാറില്ല.

ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട്‌ ഏകദേശം 20 മിനിറ്റുകൊണ്ട്‌ കിഴക്കേമലയുടെ വടക്കേചെരിവിലെത്തി ആദ്യം ഗണപതി തീര്‍ത്ഥത്തില്‍ സ്പര്‍ശിക്കും. മനസ്സിന്‌ ആത്മബലം നല്‍കുന്ന ഈ തീര്‍ത്ഥസ്പര്‍ശനത്തിനുശേഷമാണ്‌ പുനര്‍ജനി മലയിലേക്ക്‌ കയറുക.

ഗുഹയുടെ തെക്കുകിഴക്കുഭാഗത്തെ വഴിയിലൂടെ യാത്ര ചെയ്ത്‌ പുനര്‍ജനി മലയിലേക്കു നീങ്ങും. അരകിലോമീറ്റര്‍ കൂടി ഇതേദിശയില്‍ യാത്ര ചെയ്തെത്തുന്നതാണ്‌ പാപനാശിനീ തീര്‍ത്ഥത്തിനു സമീപം. കടുത്ത വേനലിലും വറ്റാത്ത ഈ ഉറവ ഗംഗയുടെ സാമീപ്യമായി ഭക്തര്‍ കരുതുന്നു. ഈ തീര്‍ത്ഥവും സ്പര്‍ശിച്ചശേഷമാണ്‌ നൂഴലിനായി ഗൂഹാമുഖത്തേക്കിറങ്ങുന്നത്‌.

പ്രധാനപൂജാരിമാരുടെ നേതൃത്വത്തില്‍ ഗുഹാമുഖത്ത്‌ നടക്കുന്ന പൂജകള്‍ക്കുശേഷം രാവിലെ അഞ്ചുമണിയോടെ പുനര്‍ജനി നൂഴല്‍ ആരംഭിക്കും.

കഴിഞ്ഞ 15 വര്‍ഷമായി പുനര്‍ജനി നൂഴുന്ന പാറപ്പുറത്ത്‌ പി.രാമചന്ദ്രന്‍, 25 വര്‍ഷത്തെ നൂഴല്‍നേതൃത്വമുള്ള ചന്തു എന്ന രാമചന്ദ്രന്‍ എന്നിവരാണ്‌ ആദ്യം ഗുഹയിലേക്ക്‌ പ്രവേശിക്കുക.

ക്ഷുദ്രജീവികളും, ചളിയും ചിലന്തിവലകളും നിറഞ്ഞ ഗുഹയിലേക്കുള്ള വഴി ഇവര്‍ ഒരുക്കും.തുടര്‍ന്ന്‌ മറ്റുള്ളവര്‍ ഒന്നിനുപിറകേ ഒന്നായി ഗുഹയിലേക്കു കയറും.

പരസ്പരം സഹായിച്ചുകൊണ്ടുമാത്രമേ പുനര്‍ജനി പ്രവേശനം സാധ്യമാകുകയുള്ളൂവെന്ന്‌ ഇവര്‍ പറഞ്ഞു. ഇതിനു കാരണം വഴുവഴുക്കലും, ചളിയും ഇടുങ്ങിയതുമായ ഗുഹാമാര്‍ഗ്ഗം തന്നെ.

ഗേയ്റ്റുകടന്ന്‌ ആദ്യം ഇടത്തേ പാറചുറ്റി വലത്തോട്ടു തിരിഞ്ഞ്‌ നേരേമുകളിലോട്ട്‌ അല്‍പം കയറി നീങ്ങുന്നു.

മുന്‍പില്‍ പോകുന്ന ഭക്തന്റെ കാലില്‍പിടിച്ച്‌ അയാള്‍ തിരിയുന്നതിനും ചെരിയുന്നതിനും അനുസരിച്ച്‌ മറ്റുള്ളവരും അങ്ങനെ ചെയ്ത്‌ മെല്ലെ മുന്നേറും.

പലസ്ഥലത്തും മലര്‍ന്നും കമിഴ്‌ന്നും ഇഴഞ്ഞും വേണം മുകളിലേക്കുള്ള ദുഷ്കരമായ പാറ കയറാന്‍. സഹയാത്രികനെപ്പോലും കാണാന്‍ കഴിയാത്തത്ര കൂരിരുട്ടിലൂടെ പരസ്പരം പിടിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായാണ്‌ യാത്ര.

ഗുഹകള്‍ ചെറുതാണെങ്കിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവര്‍ക്കും, ഏറെ വലിപ്പമുള്ളവര്‍ക്കും ഇതുവഴി കയറി പുറത്തുവരാന്‍ സാധിക്കുന്നുവെന്നതാണ്‌ പുനര്‍ജനി പ്രവേശനത്തിന്റെ പ്രത്യേകത. ഇങ്ങനെ 20-25 മിനിറ്റുകള്‍കൊണ്ട്‌ പുനര്‍ജനിയിലൂടെ നൂഴ്‌ന്ന്‌ ഗുഹയുടെ ബഹിര്‍ഗമന സ്ഥലത്തെത്തുന്നു.

തുടര്‍ന്ന്‌ പരശുരാമ നിര്‍മ്മിതമായ പാതാള തീര്‍ത്ഥം കുടിച്ച്‌ അല്‍പം പടിഞ്ഞാറോട്ട്‌ വീണ്ടും സഞ്ചരിച്ച്‌ ഐരാവതത്തിന്റെ കൊമ്പുതട്ടിയുണ്ടായ തീര്‍ത്ഥം എന്നു കരുതുന്ന കൊമ്പുതീര്‍ത്ഥം മുക്കിയെടുത്ത്‌ ദാഹശമനം വരുത്തും. തുടര്‍ന്ന്‌ ദേവേന്ദ്രന്‍ അമ്പേറ്റു നിര്‍മ്മിച്ച അമ്പുതീര്‍ത്ഥവും നല്‍കും. ഇങ്ങനെ ഗുഹയിലൂടെ കയറി തീര്‍ത്ഥം കഴിക്കുന്നതോടെ ഒരു ജന്മം അവസാനിച്ചതായാണ്‌ പുനര്‍ജനി നൂഴലിന്റെ ഐതിഹ്യം.

ഇക്കൊല്ലം 800 പേര്‍ക്ക്‌ മാത്രമെ ടോക്കണ്‍ നല്‍കൂ.

സ്ത്രീകളുടെ അഭൂതപൂര്‍വ്വമായ തിരക്കും പുനര്‍ജനി നൂഴല്‍ ദിവസങ്ങളില്‍ അനുഭവപ്പെടുന്നു.

ആശ്രയിക്കുന്നവരെ ഉപേക്ഷിക്കാത്ത വില്വാദ്രിനാഥന്‍

പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത്‌ സ്ഥിതിചെയ്യുന്ന വില്വാദ്രിക്ഷേത്രത്തിലെ നിറമാലയോടുകൂടിയാണ്‌ മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ ആരംഭിക്കുക. ഇത്തവണയും കന്നി ആറാം തീയതി ഗജവീരന്മാരുടെ അകമ്പടിയോടെ നടന്ന കാഴ്ചശീവേലിയില്‍ ആയിരക്കണക്കിന്‌ ഭക്തര്‍ പങ്കെടുത്തു.

തന്നെ ആശ്രയിക്കുന്ന ഭക്തര്‍ക്ക്‌ എന്തുംവാരിക്കൊടുക്കുന്ന ശീലമാണ്‌ വില്വാദ്രിനാഥനെന്ന്‌ ഭക്തര്‍ പറയുന്നു. കുടുംബത്തിലെ ഐശ്വര്യത്തിന്‌ വില്വാദ്രിനാഥന്‌ എന്തുവഴിപാടും നിങ്ങളുടെ കഴിവിനനുസരിച്ച്‌ ഇവിടെ നടത്താം.കുടുംബത്തിലെ ഐക്യത്തിനായി കുണ്ടില്‍അയ്യപ്പന്‌ നീരാജനം വഴിപാട്‌ നടത്തുന്നതിനാണ്‌ ഇവിടെ ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്നത്‌. അതുകൊണ്ടുതന്നെ ബുധന്‍-ശനി ദിവസങ്ങളില്‍ ഇവിടെ അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കും അനുഭവപ്പെടുന്നു. ചെന്നൈയില്‍ നിന്നും മംഗലാപുരത്തുനിന്നും ഇത്തരത്തിലെത്തിയ കുടുംബങ്ങളെ ഇവിടെ കാണാനെത്തി. ഭര്‍ത്താവ്‌ അകന്നുപോയിട്ട്‌ തിരിച്ചു കിട്ടുന്നതിന്‌ ഏഴ്‌ ശനിയാഴ്ച നീരാജനം നടത്തിയപ്പോള്‍ തിരിച്ചുവന്ന കഥയും മംഗലാപുരം സ്വദേശിനിയും ചെന്നൈക്കാരിയും വിവരിക്കുകയുണ്ടായി. ഇതിന്റെ ഓര്‍മ്മയ്‌ക്കായി കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഇവിടെ വന്ന്‌ നീരാജനം നടത്തിവരുന്നതായും ഇവര്‍ പറഞ്ഞു.

ബി. രാജേന്ദ്രകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

Cricket

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

India

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

Kerala

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Kerala

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.