Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദര്‍ബാര്‍ ഹാള്‍ മൈതാന സൗന്ദര്യവത്കരണപദ്ധതി ഉടന്‍: കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2011, 10:53 pm IST
in Ernakulam

കൊച്ചി: ദര്‍ബാര്‍ ഹാള്‍ മൈതാനിയെ ലോകോത്തര നിലവാരത്തില്‍ പുന:സൃഷ്ടിക്കുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. ഒരു കോടി രൂപയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. ടൂറിസം വകുപ്പിന്റെ സാമ്പത്തിക സഹായം മന്ത്രി എ.പി.അനില്‍കുമാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്‌.

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുളള പ്രൊജക്ടറും ശബ്ദ വെളിച്ച വിന്യാസവും സ്റ്റേജില്‍ ഒരുക്കും. 70 എം.എം ഫിലിം ഡിജിറ്റല്‍ സൗകര്യത്തോടെ പ്രദര്‍ശിപ്പിക്കാന്‍ കഴിയും വിധം സ്റ്റേജിന്റെ ഘടന പുന:സംവിധാനം ചെയ്യും. ഗ്രൗണ്ടില്‍ മൊത്തം പ്രേക്ഷകര്‍ക്കും കാണും വിധം സ്റ്റേജിന്റെ ഉയരം നേരിയ തോതില്‍ വര്‍ധിപ്പിക്കും. അതിമനോഹരമായി രൂപകല്‍പന ചെയ്ത വാക്‌-വേ സ്റ്റേജിനു മുകളില്‍ കൂടി കടന്നു പോകുമെന്നതാണ്‌ സൗന്ദര്യവത്കരണ പരിപാടിയുടെ സവിശേഷത.

ലോകോത്തര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്ന രീതിയില്‍ മൈതാനിയിലുളള സ്റ്റേജ്‌ സംവിധാനത്തെ മാറ്റും. സ്റ്റേജിനോടനുബന്ധിച്ച്‌ ഗ്രീന്‍ റൂം സജ്ജമാക്കും. മേല്‍ക്കൂരയില്ലെന്ന പരാതി പരിഹരിക്കും. കേരളീയ വാസ്തു ശില്‍പരീതി അവലംബിക്കുന്നതാകും മേല്‍ക്കൂര. മേല്‍ക്കൂരയ്‌ക്കു മുകളില്‍ കൃത്രിമ പുല്‍ത്തകിടിയും ഇരിപ്പിടങ്ങളും സജ്ജീകരിക്കും. സ്റ്റേജിന്റെ പിന്‍വശം സിനിമാ പ്രദര്‍ശനങ്ങള്‍ക്കു കൂടി ഉപയോഗിക്കാവുന്ന രീതിയിലാണ്‌ നിര്‍മിക്കുക. സിനിമാ സാങ്കേതിക രംഗത്തെ വിദഗ്ധരുടെ സഹായത്തോടെ മികച്ചൊരു തീയറ്റര്‍ ആയി ദര്‍ബാര്‍ ഹാള്‍ മൈതാനിയെ മാറ്റും വിധത്തിലുളള സാങ്കേതിക പരിഷ്കാരമാണ്‌ ഇവിടെ വരുത്തുക.

പുനരുദ്ധാരണ ജോലികള്‍ക്ക്‌ മുന്നോടിയായി ജില്ലാ കളക്ടര്‍ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്‌ മൈതാനത്തെത്തി സാങ്കേതിക വശങ്ങള്‍ വിലയിരുത്തി. ആര്‍കിടെക്റ്റും എഞ്ചിനീയര്‍മാരും ഡി.റ്റി.പി.സി ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

കുടുംബങ്ങള്‍ക്കു സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ നല്ലൊരു കേന്ദ്രം കൊച്ചിയില്‍ ഇല്ലെന്നതിന്റെ കുറവും തീര്‍ക്കുന്ന രീതിയിലാകും മൈതാനി മോടിപിടിപ്പിക്കുകയെന്ന്‌ കളക്ടര്‍ പറഞ്ഞു. നിതൃവും കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ സൗകര്യം ഒരുക്കുന്നതിനൊപ്പം ആഴ്ചയിലൊരിക്കല്‍ വിശ്രുത ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും കഴിയുന്ന തരത്തിലാണ്‌ പദ്ധതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍
India

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

India

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

Kerala

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

പുതിയ വാര്‍ത്തകള്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.