Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നഗരത്തില്‍ യാചകമാഫിയ സജീവം; പുനരധിവസിപ്പിക്കാന്‍ നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2011, 10:21 pm IST
in Kottayam

കോട്ടയം: യാചക നിരോധിത മേഖലയായ കോട്ടയം നഗരത്തില്‍ യാചകശല്യം രൂക്ഷമായതോടെ അവരെ പിടിക്കാനും പുനരധിവസിപ്പിക്കാനുമുള്ള നടപടി നഗരസഭ ആരംഭിച്ചു. നഗരത്തില്‍ യാചകമാഫിയാ സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ വിവരം. അന്യസംസ്ഥാനങ്ങളായ തമിഴ്നാട്‌, ആന്ധ്രാപ്രദേശ്‌ എന്നിവിടങ്ങളില്‍ നിന്നാണ്‌ മാഫിയാസംഘങ്ങള്‍ യാചകരെ കോട്ടയം നഗരത്തിലേക്ക്‌ ഇറക്കുമതി ചെയ്യുന്നത്‌. ഇവരെ പാര്‍പ്പിക്കുവാന്‍ ചിങ്ങവനത്തിനടുത്ത്‌ തുരുത്തി ഭാഗത്ത്‌ ചില കേന്ദ്രങ്ങള്‍ തന്നെ യാചകര്‍ക്കായി മാഫിയാസംഘം ഒരുക്കിയിട്ടുണ്ട്‌. നേരം പുലരുന്നതിനുമുമ്പുതന്നെ പെട്ടി ഓട്ടോകളില്‍ ഇവരെ നഗരത്തിലെത്തിക്കും. ഓരോ യാചകര്‍ക്കും പ്രത്യേകം സ്ഥലവും നിശ്ചയിച്ചിട്ടുണ്ട്‌. വഴിയോരത്ത്‌ ഇടതടവില്ലാതെ യാചനസ്വരവുമായി ഇരിക്കുന്ന ഈ യാചകര്‍ക്ക്‌ വൈകുന്നേരമാകുമ്പോള്‍ വന്‍തുകയാണ്‌ ലഭിക്കുന്നത്‌. സന്ധ്യയാകുന്നതോടെ മാഫിയകളുടെ പെട്ടി ഓട്ടോകള്‍ നഗരത്തിലെത്തി യാചകരുമായി താവളത്തിലേക്കും മടങ്ങും. യാചകര്‍ക്ക്‌ ദിവസവും ഒരു നിശ്ചിത തുക നല്‍കുകയും ബാക്കി വരുന്ന വന്‍തുക മാഫിയാസംഘം കൈക്കലാക്കുകയും ചെയ്യുന്നു. ഇതൊരു വാന്‍ കച്ചവടമായി മാറിയിരിക്കുകയാണ്‌. കോട്ടയം നഗരത്തില്‍ ഇന്ന്‌ എവിടെ നോക്കിയാലും യാചകരുടെ ആധിക്യം കാണാം. നഗരസഭാ കാര്യാലയത്തിനു പിറകുവശത്ത്‌ വൈഎംസിഎയ്‌ക്കു സമീപമുള്ള ഫുട്പാത്തില്‍ ഇത്തരം യാചകര്‍ അധികമാണ്‌. ഇതില്‍ത്തന്നെ പലരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും മോഷ്ടാക്കളുമാണ്‌. മയക്കുമരുന്നിനും മദ്യത്തിനും അടിപ്പെട്ടവരും ഏറെ. ശബരിമല സീസണ്‍ ആരംഭിച്ചതോടെ അയ്യപ്പന്‍മാരുടെ ഇടത്താവളമായ കോട്ടയം നഗരത്തില്‍ യാചകമാഫിയ കൂടുതല്‍ യാചകരെ എത്തിച്ചത്‌ നഗരസഭയ്‌ക്കെന്നപോലെ പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌. രാജഭരണകാലത്ത്‌ സര്‍ സി.പി.യുടെ കാലത്തു തന്നെ കോട്ടയം നഗരത്തെ യാചകമുക്തമാക്കാന്‍ യാചകനിരോധന മേഖലയായി പ്രഖ്യാപിക്കുകയും യാചകനിരോധനമേഖലയെന്ന ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തിരുന്നു. അതിനെ സംബന്ധിച്ചുള്ള ബൈലോ ഇപ്പോഴും നഗരസഭയിലുണ്ട്‌. ആശുപത്രികവാടത്തിലുണ്ടായിരുന്ന ബോര്‍ഡും കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡും നശിപ്പിക്കപ്പെട്ടു. പുതിയതായി നഗരസഭ സ്ഥാപിച്ചിരുന്ന ‘യാചകനിരോധനമേഖല’ യെന്ന ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടു. യാചകശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആഴ്ചയില്‍ രണ്ടുപ്രാവശ്യം നഗരസഭയുടെ ആംബുലന്‍സുമായി നഗരം ചുറ്റി അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും യാചകരെയും പിടികൂടി മുട്ടമ്പലത്തുള്ള ശാന്തിഭവനില്‍ എത്തിക്കുന്നത്‌ അനിയന്‍, രാജു എന്നീ ചെറുപ്പക്കാരാണ്‌. ഇവര്‍ ഈ തൊഴിലുമായി നഗരസഭയിലെത്തിയിട്ട്‌ ഇരുപത്തിരണ്ടു വര്‍ഷം പിന്നിട്ടിട്ടും ഇവര്‍ ഇന്നും ദിവസവേതനത്തിനാണ്‌ പണിയെടുക്കുന്നത്‌. ഇവരെ സ്ഥിരപ്പെടുത്തുകയും ആഴ്ചയില്‍ രണ്ടു ദിവസമെന്നത്‌ ആറുദിവസമാക്കിയാല്‍ ഒരു പരിധിവരെയെങ്കിലും കോട്ടയം നഗരത്തെ യാചകമാഫിയാസംഘങ്ങളുടെ പിടിയില്‍ നിന്നും മുക്തമാക്കാനുവും. ഇപ്പോള്‍ ശാന്തിഭവനില്‍ ഇവര്‍ പിടികൂടി പുനരധിവസിപ്പിച്ച എണ്‍പതോളം യാചകരുണ്ട്‌. ശാന്തിഭവനിലെ മതിലുകള്‍ ഇടിഞ്ഞു കിടക്കുന്നതിനാല്‍ ഇവിടെ നിന്നും ചാടിപ്പോകുന്നവരും കുറവല്ല. അവര്‍ വീണ്ടും നഗരത്തിലെത്തി യാചകമാഫിയാസംഘത്തിനുവേണ്ടി യാചകനിരോധിതമേഖലയില്‍ കടന്നുകയറി യാചകരായി മാറുന്നു. ഇവരില്‍ പലര്‍ക്കും മദ്യം, മയക്കുമരുന്ന്‌, കഞ്ചാവ്‌ കച്ചവടവും ക്രിമിനല്‍ പശ്ചാത്തലവുമുള്ളവരാണ്‌. സ്ഥിതിക്കും ഇവര്‍ക്കെതിരെ നഗരസഭാധികാരികള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കോട്ടയം നഗരത്തിലും സൗമ്യവധക്കേസുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണ്‌ പൊതുജനം വിലയിരുത്തുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

റോഡ്രിയും മാഡ്രിഡിലേക്ക്

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.