Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും പിന്നെ ചേണ്ടമംഗലൂരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2011, 11:43 pm IST
inVicharam

മൗലാനാ ഗുലാം മുഹമ്മദ്‌ വാസ്തന്‍വിയെ ദാറുല്‍ ഉലൂം ദിയോബന്ത്‌ വൈസ്ചാന്‍സലര്‍സ്ഥാനത്തുനിന്നും എടുത്തു കളഞ്ഞതിനെക്കുറിച്ചു ഒരു പാടു മഷി ഒഴുകിക്കഴിഞ്ഞു. പ്രതികരണത്തിരമാലകളൊക്കെ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളുടെ സാധുതയെക്കുറിച്ചും, ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കു ക്ലീന്‍ചിറ്റും നല്‍കി എന്നതിനെ പ്രതിയും ആയിരുന്നു.

എന്നാല്‍, ഇന്ത്യന്‍ മുസ്ലീം സമൂഹത്തില്‍ ആന്തരികമായി ഉറവ കൊണ്ടിരിക്കുന്ന ഒരു സവിശേഷ ഊര്‍ജ്ജപ്രവാഹത്തെ ആരും കണ്ടെന്നു നടക്കിയോ, വിശകലനം ചെയ്യുകയോ, ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നില്ല. ഇസ്ലാം സെമിത്തേരിയുടെ വിസി സ്ഥാനത്തു നിന്നും മൗലാനാ വാസ്തന്‍വി നീക്കപ്പെട്ട സംഭവം മുസ്ലീം സമുദായത്തിന്റെ ന്യൂക്ലിയസില്‍ ഉരുവായിരിക്കുന്ന നവീന ബലചലനത്തിന്റെ പുറമേ പ്രത്യക്ഷമായ പ്രകമ്പനമാണ്‌. രാമജന്മഭൂമി ടൈറ്റില്‍ സ്യൂട്ടില്‍ അലഹബാദ്‌ ഹൈക്കോടതി വിധിയെത്തിക്കഴിഞ്ഞു. മുസ്ലീം തീവ്രവാദികളില്‍നിന്നും ഇടതു ആക്ടിവിസ്റ്റുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ശബ്ദങ്ങള്‍ മുഹമ്മദീയര്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന്‌ അലയടിച്ചിരുന്നു. ഐജാസ്‌ ഇല്‍മി തൊട്ട്‌ ക്യൂഡബ്ല്യൂ നഖ്‌വിവരെയും റഷീതാ ഭഗത്‌ തൊട്ട്‌ സെയ്ദ്‌ യഹ്യാബുഹാരി വരെയുമുള്ള വിശിഷ്ടവ്യക്തികളില്‍ പൊതുവായി നാം ദര്‍ശിച്ചത്‌ ഇന്ത്യന്‍ മുസ്ലീം സമൂഹത്തിലെ ഭാവിതലമുറകളുടെ ഭൗതിക ജീവിതാഭിലാഷങ്ങള്‍ക്കു പരമപ്രാധാന്യം കൊടുക്കണമെന്ന ഭാവാത്മകവികാരതാരള്യമാണ്‌. ഇതേ സെന്റിമെന്റ്‌ തന്നെയാണ്‌ മൗലാനാ വാസ്തന്‍വിക്ക്‌ ദിയോബന്തിലെ മരത്തലയന്‍മാര്‍ പുറത്തേക്കുള്ള വാതില്‍ കാട്ടിക്കൊടുക്കാന്‍ ഹേതുവായതും. കോണ്‍ഗ്രസിനു പരുക്കേല്‍പ്പിച്ചുകൊണ്ട്‌ ആസ്സാമില്‍ 18 നിയമസഭാസീറ്റുകള്‍ നേടിയ പുരോഗമന മുസ്ലീം പാര്‍ട്ടിയായ ഓള്‍ ഇന്ത്യാ യുണൈറ്റഡ്‌ ഡെമോക്രാറ്റിക്‌ ഫ്രണ്ടിന്റെ വളര്‍ച്ചക്കും നിദാനമായി വര്‍ത്തിക്കുന്നത്‌ മേല്‍പറഞ്ഞ മുസ്ലീം ഡൈനാമിക്‌ തന്നെയാകുന്നു. മുസ്ലീങ്ങള്‍ ഇരകളാണെന്ന സിദ്ധാന്തത്തിനെ കാര്‍ക്കിച്ചു തുപ്പികൊണ്ട്‌ അന്നവസ്ത്രാദികളില്‍ കേന്ദ്രീകൃതമായ ഒരു നവമുസ്ലീം രാഷ്‌ട്രീയമാണ്‌ ആസാമില്‍ ഉയര്‍ന്നു വന്നിരിക്കുന്നത്‌.

മറുവശത്ത്‌, ഈ ഭാവാത്മക ഊര്‍ജ്ജ പ്രവാഹത്തിന്റെ വിപരീത പ്രവാഹമായ ഗാഢ ഇസ്ലാമികവത്കരണത്തിന്റെ പ്രതിരൂപമാണ്‌ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട്‌. കേരളത്തില്‍ ഒരു ലക്ചററുടെ കൈവെട്ടിയതും ബംഗാളില്‍ ബുര്‍ഖയുടെ പേരില്‍ ഒരു വനിതാ ലക്ചററെ പീഡിപ്പിച്ചതും ഈ റാഡിക്കല്‍ യാഥാസ്ഥിതിക മുസ്ലീം അജണ്ടയുടെ ബഹിര്‍സ്ഫുരണങ്ങളാകുന്നു.

ഈ രണ്ടു വികാസധാരകളുടെയും ആകെത്തുകയെടുത്ത്‌ വ്യാഖ്യാനിച്ചാല്‍, മുഹമ്മദീയ സമുദായത്തിനുള്ളില്‍ തലമുറ വിടവിന്റേതായ ഒരു ചിത്രം തളിഞ്ഞു കാണാവുന്നതാണ്‌. ഈ തലമുറ വിടവിന്റെ ഒരു പ്രത്യക്ഷപ്രത്യാഘാതം രണ്ടു പുത്തന്‍ ശക്തികളുടെ ആവിര്‍ഭാവങ്ങളാണ്‌. രണ്ടു വ്യത്യസ്ത വീക്ഷണകോണുകളിലൂടെ സമുദായത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വ്യവസ്ഥയെ വെല്ലുവിളിക്കുന്ന വ്യക്തികളും (കേരളത്തിലെ ഉദാഹരണങ്ങള്‍ ഹമീദ്‌ ചേണ്ടമംഗലൂര്‍, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്‌) സംഘടനകളും ആഗോളതലത്തില്‍ മുസ്ലീങ്ങള്‍ ഇരകളാക്കപ്പെടുന്നുവെന്ന കഥപറച്ചിലിന്റെ അപ്പുറത്തേക്കു നോക്കാന്‍ ധൈര്യപ്പെടുകയും മുസ്ലീം സ്വത്വം നിലനിറുത്തിക്കൊണ്ടുതന്നെ പുത്തന്‍ സമ്പദ്‌വ്യവസ്ഥയില്‍ പങ്ക്‌ ആവശ്യപ്പെടുകയും ചെയ്യുന്ന തലമുറയാണ്‌ ആദ്യപക്ഷം. ഇരസിദ്ധാന്തത്തെ മാറോടുചേര്‍ത്തു പിടിക്കുകയും പാക്കിസ്ഥാനില്‍ നിന്നയക്കുന്ന വാചാടോപത്തിനോട്‌ അപകടകരമാം വണ്ണം അടുത്തു നില്‍ക്കുകയും ചെയ്യുന്ന കൂട്ടരാണ്‌ രണ്ടാമത്തെ പക്ഷം.

ഈ രണ്ടുനവീന ടീമുകളും നിലവിലിരിക്കുന്ന വ്യവസ്ഥിതിയും തമ്മിലാണ്‌ ത്രികോണ പോരാട്ടം ഇന്ത്യന്‍ മുസ്ലീം സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ഇന്ത്യയിലെ മധ്യവലതുപക്ഷത്തിന്റെ വീക്ഷണകോണില്‍ കൂടി ഈ മുസ്ലീം ചലനാത്മകതയെ ശരിയാംവണ്ണം വിലയിരുത്താനാവില്ല. വലതുപക്ഷത്തോട്ടു ചായുന്ന വിശാല രാഷ്‌ട്രീയ പ്രസ്ഥാനത്തിന്‌, പ്രത്യേകിച്ചു ബിജെപിക്ക്‌ ഈ മുസ്ലീം ഡൈനാമിക്കിനെ തിരിച്ചറിയാനോ, അതിനെ ഉള്‍ക്കൊള്ളാനോ വേണ്ടത്ര ധൈര്യമില്ല. ഈ കപട അധൈര്യത്തിനു നിദാനം മുസ്ലീം താത്പര്യങ്ങളുടെ വേലിയേറ്റം ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിനു കാരണമാകുമെന്ന പ്രത്യാശയാണ്‌.

ഈ പ്രത്യാശ ആസ്സാമിലും കേരളത്തിലും ഇയിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ പൂവിടുകയുണ്ടായില്ല. മതങ്ങളെ ചുറ്റിപ്പറ്റി വോട്ടേകീകരണം കുറച്ചൊക്കെ സംഭവിച്ചെങ്കിലും അതിന്റെ സ്വാഭാവിക ഗുണഭോക്താവ്‌ ബിജെപി ആയിരുന്നില്ല. മുസ്ലീം ഡൈനാമിക്കിന്റെ ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്ന രാഷ്‌ട്രീയാവസരത്തെ തിരിച്ചറിയാനും, മുസ്ലീം സമൂഹത്തിലെ എസ്റ്റാബ്ലിഷ്മെന്റിനെ (മുസ്ലിം ലീഗു പോലുള്ള ശക്തികളെ) പാര്‍ശ്വവത്ക്കരിച്ചുകൊണ്ടും മൗലികവാദികളെ (ജമാഅത്തെ ഇസ്ലാമി പ്രഭൃതികളെ) ഒറ്റപ്പെടുത്തിക്കൊണ്ടും മുസ്ലീം പുരോഗമനേച്ഛുക്കളെ ഉള്‍ക്കൊള്ളവാന്‍ കഴിയാത്തതാണ്‌ ബിജെപിയുടെ പരാജയം. ഈ രണ്ടു ശക്തികള്‍ക്കും ഒത്തു ചേര്‍ന്നു നില്‍ക്കാവുന്ന ഒരു പ്ലാറ്റ്ഫോം കണ്ടെത്തിയാല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ മൂന്നാമതും അധികാരത്തിലെത്തുന്നത്‌ തടയാനാവില്ലേ?

അടുത്തു വരുന്ന ഉത്തര്‍പ്രദേശ്‌ തെരഞ്ഞെടുപ്പ്‌ മുസ്ലീം വോട്ടുകള്‍ക്കായുള്ള ഒരു ബഹിര്‍ മുഖയുദ്ധമായി മാറുകയാണ്‌. ഒരു യുദ്ധമുഖത്ത്‌, കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും മുസ്ലീങ്ങള്‍ പീഡിതരും അവശരുമാണെന്ന പരമ്പരാഗത ഉമ്മാക്കിയില്‍ ഊന്നി മുസ്ലീം വോട്ട്‌ ഒന്നടങ്കം അടിച്ചു മാറ്റാന്‍ ഉന്നമിടുന്നു. മുസ്ലീം പെണ്‍കുട്ടികളെ ലാക്കാക്കി ആനുകൂല്യങ്ങള്‍ വാരിവിതറി മുസ്ലീംവോട്ടുകള്‍ അടങ്കലെടുക്കാനുള്ള പൂതിയിലാണ്‌ മായാവതി. ആസാമിലെ ലിബറല്‍ മുസ്ലീം പാര്‍ട്ടിയായ എഐയൂഡിഎഫിന്റെ മാതൃകയില്‍ ചില പുത്തന്‍ മുസ്ലീം ഗ്രൂപ്പുകളും യുപി തെരഞ്ഞെടുപ്പു ഗോദയിലിറങ്ങാന്‍ തറ്റുടുക്കുന്നു.

ഈ എഴുതപ്പെട്ടുകൊണ്ടിരിക്കുന്ന തിരക്കഥയില്‍ ബിജെപി ഒരു ധീരമായ ഗെയിമിന്‌ തയ്യാറെടുക്കാത്തതെന്തേ? അതായത്‌, മുസ്ലീം വോട്ടുബാങ്കിനെ നിയന്ത്രിക്കുന്നത്‌ ബിജെപിയെക്കുറിച്ചുള്ള ഭീതിയാണെന്ന യാഥാസ്ഥിതിക രാഷ്‌ട്രീയ പാഠത്തെ അവര്‍ക്ക്‌ എന്തുകൊണ്ട്‌ തിരുത്തിയെഴുതിക്കൂടാ?

ദിയോബന്ത്‌ വിസി സ്ഥാനത്തേക്ക്‌ മൗലാനാ വാസ്തന്‍വിയെ നിയമിച്ചതും, തുടര്‍ന്നു അദ്ദേഹത്തെ പുറത്താക്കിയതും ഇന്ത്യന്‍ മുസ്ലീം സമൂഹത്തില്‍ ഉയര്‍ കൊണ്ടിരിക്കുന്ന പുത്തന്‍ ഡൈനാമിക്കിനെ അവതീര്‍ണമാക്കിയിരിക്കുന്നു. ആ ഡൈനാമിക്‌ രണ്ടു വീക്ഷണധ്രുവങ്ങള്‍ക്കിടയിലാണു രൂപം കൊള്ളുന്നതും. ആദ്യത്തെ കൂട്ടര്‍ ഇരസിദ്ധാന്തത്തിന്റെ കഥകള്‍ ആവര്‍ത്തിക്കാന്‍ ചരിത്രസിദ്ധമായ സ്റ്റെറിയോടൈപ്പുകളെ മുറുകെ പിടിക്കുന്നു. രണ്ടാം ഗോത്രക്കാരാകട്ടെ, സ്റ്റെറിയോടൈപ്പുകളുടെ പിടിയില്‍ നിന്നും കുതറിമാറി സാമ്പത്തികോന്നമന അവസരങ്ങളെ ചാടിപ്പിടിക്കാന്‍ ഇരസ്വത്വത്തെ വെടിയുന്നു. ആദ്യത്തേതിനെ വെല്ലുവിളിച്ചുകൊണ്ട്‌ രണ്ടാമത്തേതിനെ കൂട്ടത്തില്‍ കൂട്ടാനുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ ബിജെപി തയ്യാറുണ്ടോ?

ശശിശേഖര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.