Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആന്ധ്രയില്‍ മൂന്ന്‌ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ ടിആര്‍എസിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2011, 09:28 pm IST
inIndia

ഹൈദരാബാദ്‌: ആന്ധ്രാപ്രദേശില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ വീണ്ടും തിരിച്ചടി. തെലുങ്കാന മേഖലയില്‍നിന്നുള്ള മൂന്ന്‌ കോണ്‍ഗ്രസ്‌ നിയമസഭാംഗങ്ങള്‍ പാര്‍ട്ടി വിട്ട്‌ തെലുങ്കാന രാഷ്‌ട്രസമിതി (ടിആര്‍എസ്‌)യില്‍ ചേരാന്‍ തീരുമാനിച്ചു. തെലുങ്കാന പ്രശ്നത്തിന്റെ പേരില്‍ കിരണ്‍കുമാര്‍ റെഡ്ഡി സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി ഇതോടെ രൂക്ഷമായിരിക്കയാണ്‌.

തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ കോണ്‍ഗ്രസിന്റെ വഞ്ചനാപരമായ സമീപനത്തില്‍ പ്രതിഷേധിച്ചാണ്‌ ജുപ്പള്ളി കൃഷ്ണറാവു, എസ്‌.സത്യനാരായണ, ടി.രാജയ്യ എന്നിവര്‍ പാര്‍ട്ടി വിട്ടത്‌. രാജിക്കത്തുകള്‍ സംസ്ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ബോട്സ സത്യനാരായണക്ക്‌ അയച്ചുകൊടുത്തു. പ്രത്യേക തെലുങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന്‌ 2009 ഡിസംബര്‍ 9 ന്‌ നല്‍കിയ ഉറപ്പില്‍നിന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വം പിന്നാക്കം പോയതായി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ രാജിവെച്ച അംഗങ്ങള്‍ കുറ്റപ്പെടുത്തി.

പുതിയ തെലുങ്കാനയിലെ സ്ഥിതിഗതികള്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെയും മേഖലയില്‍നിന്നുള്ള നേതാക്കളുടെയും കണ്ണ്‌ തുറപ്പിക്കണം. തെലുങ്കാനക്കുവേണ്ടി എന്ത്‌ ത്യാഗത്തിനും തങ്ങള്‍ ഒരുക്കമാണ്‌, കൃഷ്ണറാവു പറഞ്ഞു. തെലുങ്കാനയില്‍നിന്നുള്ള എല്ലാ മന്ത്രിമാരും നിയമസഭാംഗങ്ങളും രാജിക്ക്‌ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മേഖലയിലെ ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ക്കനുസരിച്ച്‌ തെലുങ്കാന പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുക്കുന്നതിനാണ്‌ രാജിയെന്ന്‌ വാറംഗല്‍ ജില്ലയിലെ സ്റ്റേഷന്‍ ഘാന്‍പൂരില്‍നിന്നുള്ള അംഗമായ ടി.രാജയ്യയും എസ്‌.സത്യനാരായണയും പറഞ്ഞു. പ്രത്യേക സംസ്ഥാനത്തിനുവേണ്ടി ഏത്‌ പാര്‍ട്ടിയുമായും കൈകോര്‍ക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും അവര്‍ വ്യക്തമാക്കി. മഹ്ബൂബ്‌ നഗര്‍ ജില്ലയിലെ കോലാപ്പൂര്‍ മണ്ഡലത്തില്‍നിന്നുള്ള അംഗമാണ്‌ കൃഷ്ണറാവു. തെലുങ്കാനക്കുവേണ്ടി പാര്‍ട്ടി നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി മന്ത്രിസ്ഥാനം രാജിവെച്ചയാളാണ്‌ ഇദ്ദേഹം. “തെലുങ്കാനയില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കെതിരെ ജനരോഷം പുകയുകയാണ്‌. പാര്‍ട്ടി ചതിച്ചുവെന്ന വിശ്വാസത്തിലാണ്‌ ജനങ്ങള്‍. 700ഓളം യുവാക്കളുടെ ആത്മഹത്യക്ക്‌ ഉത്തരവാദിയും കോണ്‍ഗ്രസാണെന്ന ചിന്തയിലാണ്‌ അവര്‍. തെലുങ്കാനയിലെ ഒരു നേതാവിനും പാര്‍ട്ടി കൊടിയുമായി പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്‌”, കൃഷ്ണറാവു കുറ്റപ്പെടുത്തി.

കരീംനഗറിലെ രാമഗുണ്ടത്തുനിന്നുള്ള സത്യനാരായണ കോണ്‍ഗ്രസിന്റെ അസോഷ്യേറ്റ്‌ അംഗമാണ്‌. 2009 തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായാണ്‌ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്‌. തെലുങ്കാന പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായ നിലയില്‍ പെരുമാറുകയാണെന്നും അവര്‍ ആരോപിച്ചു.

മൂന്ന്‌ നിയമസഭാംഗങ്ങള്‍കൂടി പാര്‍ട്ടി വിട്ടതോടെ തെലുങ്കാന പ്രശ്നത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കയാണ്‌. വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി അധ്യക്ഷന്‍ വൈ.എസ്‌.ജഗന്‍മോഹന്‍ റെഡ്ഡിയോട്‌ കൂറ്‌ പുലര്‍ത്തുന്ന 26 കോണ്‍ഗ്രസ്‌ നിയമസഭാംഗങ്ങള്‍ കഴിഞ്ഞ ആഗസ്റ്റില്‍ രാജിവച്ചിരുന്നു. എന്നാല്‍, ഇവരുടെ രാജിയില്‍ സ്പീക്കര്‍ ഇതുവരെ തീരുമാനമെടുത്തിട്ടുമില്ല. തെലുങ്കാന പ്രശ്നത്തില്‍ കഴിഞ്ഞ ഒന്നാംതീയതി മന്ത്രിസ്ഥാനം ഉപേക്ഷിച്ച കോമതി റെഡ്ഡി വെങ്കട റെഡ്ഡിയും കോണ്‍ഗ്രസിന്‌ മുന്നില്‍ വന്‍ ഭീഷണിയായി നിലകൊള്ളുകയാണ്‌. തെലുങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച വ്യക്തമായ പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നാണ്‌ അദ്ദേഹത്തിന്റെ ഭീഷണി. നവംബര്‍ ഒന്നുമുതല്‍ സ്വദേശമായ നല്‍ഗോണ്ട പട്ടണത്തില്‍ അനിശ്ചിതകാല നിരാഹാരസത്യഗ്രഹവും വെങ്കടറെഡ്ഡി പ്രഖ്യാപിച്ചിട്ടുണ്ട്‌.

294 അംഗ ആന്ധ്രാ സഭയില്‍ കോണ്‍ഗ്രസിന്‌ 155 അംഗങ്ങളാണുള്ളത്‌. ഭൂരിപക്ഷത്തിന്‌ 147 അംഗങ്ങള്‍ വേണം. ജഗന്റെഡ്ഡിയോട്‌ കൂറുള്ള 26 കോണ്‍ഗ്രസ്‌ അംഗങ്ങളുടെയും തെലുങ്കാനയില്‍നിന്നുള്ള മൂന്ന്‌ പേരുടെയും രാജി സ്വീകരിക്കപ്പെട്ടാല്‍ പാര്‍ട്ടിക്കുള്ള പിന്തുണ 126ലെത്തുകയും കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നിലംപൊത്തുകയും ചെയ്യും.

എന്നാല്‍, 17 അംഗങ്ങളുള്ള പ്രജാരാജ്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചിട്ടുള്ളതിനാല്‍ ഭീഷണിയില്ലെന്നാണ്‌ കിരണ്‍ റെഡ്ഡി സര്‍ക്കാരിന്റെ അവകാശവാദം. ഏഴ്‌ അംഗങ്ങളുള്ള മജ്ലിസ്‌ ഇ-ഇത്തിഹാദുള്‍ മുസ്ലീമിന്റെ പിന്തുണയും കോണ്‍ഗ്രസ്‌ പ്രതീക്ഷിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.