Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ ഭാവി ഇരുളടയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2011, 09:13 pm IST
inIndia

ചെന്നൈ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്‌ ഫലത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ ഭാവി ഇരുളടയുന്നു. മൂന്ന്‌ പതിറ്റാണ്ടിനുശേഷം തമിഴ്‌നാട്ടില്‍ ഒറ്റക്ക്‌ മത്സരിച്ച കോണ്‍ഗ്രസ്‌ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ തകര്‍ന്ന്‌ തരിപ്പണമായി. കോണ്‍ഗ്രസിലെ ഒരാള്‍പോലും ഗ്രാമനഗരസഭാ ചെയര്‍മാന്‍സ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന്‌ മാത്രമല്ല പാര്‍ട്ടി വോട്ടില്‍ ഗണ്യമായ കുറവ്‌ വരികുയും ചെയ്തു. 1989 നുശേഷം ഇത്‌ ആദ്യമായാണ്‌ കോണ്‍ഗ്രസ്‌ മുന്നണിയായല്ലാതെ ഒറ്റക്ക്‌ മത്സരിച്ചത്‌.

ഈ മാസം രണ്ട്‌ ഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ വോട്ടില്‍ മൂന്ന്‌ ശതമാനത്തിന്റെ കുറവാണുണ്ടായത്‌. ഭാവിയില്‍ സഖ്യമില്ലാതെ മത്സരിക്കാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷ ഇതോടെ അസ്തമിച്ചിരിക്കുകയാണ്‌. ഗ്രാമ നഗരസഭകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ച്‌ ശതമാനം മാത്രം വോട്ട്‌ നേടാനായ കോണ്‍ഗ്രസിന്‌ അഞ്ചാംസ്ഥാനംകൊണ്ട്‌ തൃപ്തിപ്പെടേണ്ടിവന്നു.

തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ മത്സരിച്ച പിഎംകെ, ദളിത്‌ പാര്‍ട്ടിയായ വിഡികെ എന്നിവക്കും കോണ്‍ഗ്രസിന്റെ ഗതിതന്നെയാണുണ്ടായത്‌. ഡിഎംകെയുമായോ എഐഡിഎംകെയുമായോ സഖ്യമുണ്ടാക്കിയാണ്‌ ഈ കക്ഷികള്‍ ഇതുവരെ മത്സരിച്ചിരുന്നത്‌. മൂന്ന്‌ മുതല്‍ അഞ്ച്‌ ശതമാനം വരെ വോട്ടുകളാണ്‌ തെരഞ്ഞെടുപ്പില്‍ ഈ കക്ഷികള്‍ക്ക്‌ കുറവ്‌ വന്നത്‌.

ഭരണകക്ഷിയായ എഐഎഡിഎംകെയും പ്രതിപക്ഷമായ ഡിഎംകെയും ഏറിയ കൂറും തങ്ങളുടെ വോട്ട്‌ നിലനിര്‍ത്തി. ഇതില്‍തന്നെ കഴിഞ്ഞ ഏപ്രിലില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഡിഎംകെ മൂന്ന്‌ ശതമാനം വോട്ട്‌ വര്‍ധിപ്പിച്ചുവെന്നാണ്‌ ഒരു കണക്ക്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ എഐഎഡിഎംകെയുടെ വോട്ട്‌ ഒരു ശതമാനം കുറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 39 ശതമാനം വോട്ടാണ്‌ എഐഎഡിഎംകെ നേടിയത്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ അത്‌ 38 ശതമാനമായി കുറഞ്ഞു.

സംസ്ഥാനത്തെ പത്ത്‌ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും എഐഎഡിഎംകെ ഭരണം നേടി. 1972 ല്‍ നിലവില്‍ വന്നശേഷം ആദ്യമായാണ്‌ ചെന്നൈ കോര്‍പ്പറേഷന്റെ ഭരണം എഐഎഡിഎംകെയുടെ കരങ്ങളിലെത്തുന്നത്‌. ഇതിന്‌ പുറമെ 90 ശതമാനം മുനിസിപ്പാലിറ്റികളും 31 ജില്ലാ പഞ്ചായത്തുകളും പിടിച്ചടക്കിയ എഐഎഡിഎംകെ ഇവയിലെ 75 ശതമാനം സീറ്റുകളിലും വിജയിച്ചു.

എഐഎഡിഎംകെയും ഡിഎംകെയും ബദലായി അവതരിപ്പിക്കപ്പെടുന്ന സിനിമാതാരം വിജയ്‌കാന്തിന്റെ ഡിഎംഡികെക്ക്‌ 7.5 ശതമാനം വോട്ട്‌ ലഭിച്ചു. ബിജെപി തങ്ങളുടെ രണ്ട്‌ ശതമാനം വോട്ട്‌ നിലനിര്‍ത്തി.

2014 ല്‍ നടക്കേണ്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സൂചനയായാണ്‌ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്‌ ഫലത്തെ വിലയിരുത്തപ്പെടുന്നത്‌. സംസ്ഥാന രാഷ്‌ട്രീയത്തിലെ മുഖ്യ എതിരാളികളായ എഐഎഡിഎംകെക്കും ഡിഎംകെക്കും മാത്രമാണ്‌ ജനങ്ങള്‍ വന്‍തോതില്‍ പിന്തുണ നല്‍കുന്നത്‌.
ഡിഎംഡികെയെപ്പോലുള്ള കക്ഷികള്‍ക്ക്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്‌ നേടാന്‍ കഴിഞ്ഞത്‌ എഐഎഡിഎംകെ സഖ്യംമൂലമാണെന്നും ഇതോടെ വ്യക്തമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.