Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യെദ്യൂരപ്പയെ ആശുപത്രിയിലേക്ക് മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2011, 12:42 pm IST
in Uncategorized

ബംഗളൂരു: ഭൂമി വിതരണം ചെയ്തത്‌ സംബന്ധിച്ച ആരോപണത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്‌.യെദ്യൂരപ്പയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐ.സി.യുവിലേക്ക്‌ മാറ്റിയ യെദ്യൂരപ്പയെ വിദഗ്‌ദ്ധ ഡോക്‌ടര്‍മാരുള്‍പ്പെടുന്ന സംഘം പരിശോധിച്ചുവരികയാണ്‌.

രാവിലെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന തോതിലാകുകയും പല തവണയായി ഛര്‍ദ്ദിയുണ്ടാകുകയും ചെയ്‌തതിനെ തുടര്‍ന്നായിരുന്നു യെദ്യൂരപ്പയെ ആശുപത്രിയിലേക്ക്‌ മാറ്റിയത്. ലോകായുക്ത പ്രത്യേക കോടതിയാണ് യെദ്യൂരപ്പയെ ഈ മാസം 22 വരെ റിമാന്‍ഡ്‌ ചെയ്‌തത്‌. ജാമ്യം നിഷേധിച്ച ലോകായുക്ത കോടതി വിധിക്കെതിരെ യെദ്യൂരപ്പ തിങ്കളാഴ്ച കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെ നടന്ന ചില ഭൂമിയിടപാടുകളില്‍ ക്രമക്കേട്‌ ആരോപിച്ച്‌ രണ്ട്‌ അഭിഭാഷകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക ലോകായുക്ത ജഡ്ജി എന്‍.കെ.സുധീന്ദ്രറാവു നോട്ടീസയക്കുകയും ജാമ്യാപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു. രാഷ്‌ട്രീയ പകപോക്കല്‍ ലക്ഷ്യമാക്കി യെദ്യൂരപ്പക്കും കുടുംബത്തിനുമെതിരെ നല്‍കിയ പരാതിയില്‍ മുന്‍ മുഖ്യമന്ത്രിയുടെ മക്കളായ ബി.വൈ.രാഘവേന്ദ്ര എംപി, ബി.വൈ.വിജേന്ദ്ര, മരുമകന്‍ സോഹന്‍ കുമാര്‍ എന്നിവര്‍ക്ക്‌ നേരത്തെ ജാമ്യം കിട്ടിയിരുന്നു.

ആരോപണം നേരിടുന്ന മുന്‍മന്ത്രി എസ്‌.എന്‍.കൃഷ്ണയ്യ ഷെട്ടിയെയും 22 വരെ റിമാന്റ്‌ ചെയ്തിട്ടുണ്ട്‌. ബിജെപി എംഎല്‍എ ഹേമചന്ദ്ര സാഗറിനും മറ്റ്‌ പത്തുപേര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്‌. കോടതിയില്‍നിന്ന്‌ യെദ്യൂരപ്പയെ ഡിവൈഎസ്പി പ്രസന്ന രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. കടുത്ത പുറംവേദന മൂലം ബുദ്ധിമുട്ട്‌ അനുഭവിക്കുന്നതിനാല്‍ നേരിട്ട്‌ ഹാജരാവുന്നതില്‍നിന്ന്‌ ഒഴിവാക്കണമെന്ന യെദ്യൂരപ്പയുടെ അപേക്ഷയും കോടതി അനുവദിച്ചിരുന്നില്ല.

ജാമ്യം കിട്ടിയ യെദ്യൂരപ്പയുടെ മക്കളോട്‌ അഞ്ച്‌ ലക്ഷത്തിന്റെയും പത്ത്‌ ലക്ഷത്തിന്റെയും ബോണ്ടുകള്‍ സമര്‍പ്പിക്കാനും അവരുടെ ഉടമസ്ഥതയിലുള്ള ഭാവലാഗിരി പ്രോപ്പര്‍ട്ടീസ്‌ ആന്റ്‌ ആദര്‍ശ്‌ ഹോംസ്‌ ലിമിറ്റഡിന്റെ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ സാക്ഷ്യപ്പെടുത്തിയ ബാങ്ക്‌ അക്കൗണ്ടുകള്‍ സമര്‍പ്പിക്കാനും ജഡ്ജി നിര്‍ദേശിച്ചു.

യെദ്യൂരപ്പക്കെതിരായ കോടതി ഉത്തരവ്‌ കേട്ടയുടന്‍ മുഖ്യമന്ത്രി സദാനന്ദഗൗഡ മുംബൈ യാത്ര റദ്ദാക്കുകയും മന്ത്രിസഭാംഗങ്ങളുടെ യോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാവാന്‍ തീരുമാനിച്ച യെദ്യൂരപ്പയുടെ വസതിയില്‍ പോലീസ്‌ സംഘം അറസ്റ്റ്‌ വാറണ്ടുമായി എത്തിയതറിഞ്ഞ്‌ നൂറുകണക്കിന്‌ പാര്‍ട്ടിപ്രവര്‍ത്തകര്‍ തടിച്ചുകൂടി. യെദ്യൂരപ്പക്കെതിരെയുള്ള കേസുകള്‍ നിയമപരമായി നേരിടുമെന്ന്‌ ബിജെപി വക്താവ്‌ ജെ.പി.നദ്ദ ന്യൂദല്‍ഹിയില്‍ അറിയിച്ചു.

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ്‌ പാര്‍ട്ടിക്കുള്ളത്‌. അഴിമതിവീരന്മാരായ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ കോണ്‍ഗ്രസ്‌ പരാജയപ്പെട്ടിരിക്കയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ മുതിര്‍ന്ന നേതാവ്‌ എല്‍.കെ.അദ്വാനി നയിക്കുന്ന ജനചേതനയാത്ര മുന്‍ നിശ്ചയപ്രകാരം 30, 31 തീയതികളില്‍ സംസ്ഥാനത്ത്‌ പര്യടനം നടത്തുമെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.എസ്‌.ഈശ്വരപ്പ അറിയിച്ചു. “നിയമം അതിന്റെ വഴിക്ക്‌ നീങ്ങും. സംശുദ്ധനായി യെദ്യൂരപ്പ പുറത്തുവരും”. മംഗലാപുരത്ത്‌ അദ്ദേഹം വാര്‍ത്താലേഖകരോട്‌ പറഞ്ഞു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

വിജയിന്റെ പത്തിരട്ടി സ്വത്തുള്ള ലീമ റോസ്; 5,863 കോടി രൂപയുടെ ആസ്തി

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ യുദ്ധവിമാനം നല്‍കിയെന്ന് സമ്മതിച്ച് ചൈനയുടെ എഞ്ചിനീയര്‍

രേഖപത്രയെ മോദി എങ്ങിനെയാണ് ഉയര്‍ത്തിയതെന്നോ? പ്രതീക്ഷയില്ലാത്തിടത്ത് നിന്നും മോദി പൊക്കിയെടുത്ത മൂന്ന് മുത്തുകളുടെ കഥ

മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി ലഹള നടന്ന വര്‍ഷം?…മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി കോണ്‍ഗ്രസിലെ യുദ്ധം ട്രോളുകളായി നിറയുമ്പോള്‍

നന്ദി പറയാൻ പോലും കോൺഗ്രസ് എംഎൽഎമാർ വന്നില്ല ; പക്ഷെ കമ്യൂണിസ്റ്റ് നേതാക്കൾ ഞങ്ങളുടെ കൂടെ നിന്നു : എം കെ സ്റ്റാലിൻ

ഭാഗ്യം, ഐശ്വര്യം, മംഗല്യ യോഗം എന്നിവയ്‌ക്ക് നെറ്റിയില്‍ ചന്ദനക്കുറിതൊടേണ്ടതെപ്പോള്‍?

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

പണ്ട് പിണറായിയെ തോക്ക് കാണിച്ച് പേടിപ്പിച്ച തോക്ക് രവി, ഇപ്പോള്‍ രവിയുടെ കരുത്തിന് മുന്നില്‍ താന്‍ ബംഗാള്‍ മുഖ്യമന്ത്രിയല്ലെന്ന് മമത തിരിച്ചറിഞ്ഞു

ജനവിധി അത്ര മതേതരമല്ല, 2026ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൊയ്തത് ക്രിസ്ത്യന്‍ സമുദായമെന്ന് ടി.പി. സെന്‍കുമാര്‍ 

ഇന്ത്യയുടെ പുതിയ സിഡിഎസായി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ നിയമിച്ചു

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.