Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മന്‍മോഹനും കുരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2011, 11:00 pm IST
in Uncategorized

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. 2007 നവംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ അന്ന്‌ ടെലികോം മന്ത്രിയായിരുന്ന എ. രാജക്കെഴുതിയ കത്തില്‍ എന്തുകൊണ്ട്‌ നടപടിയുണ്ടായില്ലെന്ന്‌ ജസ്റ്റിസുമാരായ ജി.എസ്‌. സിംഗ്‌വി, എച്ച്‌.എല്‍. ദത്തു എന്നിവരടങ്ങിയ ബെഞ്ച്‌ ചോദിച്ചു. ഈ കത്തില്‍ നടപടിയുണ്ടായിരുന്നുവെങ്കില്‍ കുറ്റകൃത്യത്തിന്റെ അളവ്‌ കുറക്കാനും അഴിമതി തടയാനും കഴിയുമായിരുന്നുവെന്ന്‌ ബെഞ്ച്‌ നിരീക്ഷിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ നിഷ്ക്രിയതയാണ്‌ 2 ജി അഴിമതിക്ക്‌ ഇടയാക്കിയതെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെ ശരിവെക്കുന്നതാണ്‌ കോടതിയുടെ ഈ നിരീക്ഷണം. അഴിമതിയില്‍ തനിക്ക്‌ യാതൊരു പങ്കുമില്ലെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ നിലപാടിന്‌ കനത്ത തിരിച്ചടിയാണിതെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

സ്വകാര്യകമ്പനിക്ക്‌ 2 ജി സ്പെക്ട്രം അനുവദിച്ച രീതി ചോദ്യംചെയ്തുകൊണ്ട്‌ 2007 നവംബര്‍ മൂന്നിനാണ്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ രാജക്ക്‌ കത്തെഴുതിയത്‌. സ്പെക്ട്രം ലേലത്തിലൂടെ നല്‍കണമെന്നായിരുന്നു കത്തില്‍ നിര്‍ദ്ദേശിച്ചിരുന്നത്‌. ഇത്തരമൊരു നിര്‍ദ്ദേശം പ്രധാനമന്ത്രിയില്‍നിന്നുതന്നെ ഉണ്ടായിട്ടും എന്തുകൊണ്ട്‌ അവഗണിക്കപ്പെട്ടു എന്ന ചോദ്യമാണ്‌ കോടതി ഉയര്‍ത്തിയിരിക്കുന്നത്‌.

സ്പെക്ട്രം അനുവദിക്കുന്ന കാര്യത്തില്‍ ആദ്യംവരുന്നവര്‍ക്ക്‌ ആദ്യം എന്ന നയം മാറ്റാനുദ്ദേശിക്കുന്നില്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ കത്തിന്‌ തൊട്ടടുത്ത ദിവസം മന്ത്രി രാജ നല്‍കിയ മറുപടി. എന്നാല്‍ നടപടി സുതാര്യമായിരിക്കുമെന്നും കത്തില്‍ രാജ അവകാശപ്പെട്ടു. പ്രധാനമന്ത്രിയെ അവഗണിച്ച്‌ രാജ നടപടികളുമായി മുന്നോട്ടുപോയി അഴിമതിക്ക്‌ വഴിവെച്ചതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. കേസില്‍ പ്രതികളായി ജയിലില്‍ കഴിയുന്ന യൂണിടെക്‌ വയര്‍ലസ്‌ മാനേജിംഗ്‌ ഡയറക്ടര്‍ സഞ്ജയ്‌ ചന്ദ്ര, സ്വാന്‍ ടെലികോം ഡയറക്ടര്‍ വിനോദ്‌ ഗോയങ്ക എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്‌ കോടതി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യമുന്നയിച്ചത്‌. “പ്രതികള്‍ക്ക്‌ ജാമ്യം ലഭിച്ചാല്‍ അവര്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും അത്‌ കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും നിങ്ങള്‍ ആശങ്കപ്പെടുന്നു. കുറ്റപത്രത്തിലുള്ള 2007 നവംബര്‍ രണ്ട്‌ എന്ന തീയതി നിര്‍ണായകമാണ്‌. ആ ദിവസത്തെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ (സിബിഐ) ഉള്‍പ്പെടെ എല്ലാവര്‍ക്കുമറിയാം”- ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ റാവലിനോട്‌ കോടതി പറഞ്ഞു.

“സ്പെക്ട്രം അസുലഭ വസ്തുവാണെന്നും അത്‌ ലേലത്തില്‍ വില്‍ക്കണമെന്നും സര്‍ക്കാരിന്റെ തലവന്‍ കത്തെഴുതുക. മന്ത്രി ഇത്‌ അംഗീകരിക്കാതിരിക്കുക. ധനമന്ത്രാലയവും എതിര്‍ത്തു. ഈ സാഹചര്യത്തില്‍ എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന്‌ സര്‍ക്കാരിന്‌ അറിയില്ലായിരുന്നുവെന്നാണോ താങ്കള്‍ കരുതുന്നത്‌,” ബെഞ്ച്‌ റാവലിനോട്‌ ചോദിച്ചു.

2008 ജനുവരി ഒമ്പതിന്‌ നടത്താനിരുന്ന ടെലികോം കമ്മീഷന്‍ യോഗം 15 ലേക്ക്‌ മാറ്റിയതും ജനുവരി 10 ന്‌ തന്നെ ലേലം കൂടാതെ തന്നെ സ്പെക്ട്രം വില്‍ക്കാന്‍ രാജ തീരുമാനിച്ചതും ബെഞ്ച്‌ പരാമര്‍ശിച്ചു. ഈ ഘട്ടത്തില്‍ ഏതുതരത്തിലും ഒരു തീരുമാനമെടുത്ത്‌ വില്‍പ്പന ഒഴിവാക്കാമായിരുന്നുവെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. നടപടി എടുക്കുന്നതില്‍നിന്ന്‌ സര്‍ക്കാരിനെ ആരാണ്‌ തടഞ്ഞത്‌, കോടതി ചോദിച്ചു.

കേസ്‌ വെച്ചുതാമസിപ്പിക്കുന്ന സിബിഐയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. വിചാരണ ഇനിയും ആരംഭിക്കാത്തതിനാല്‍ എത്ര ദിവസം പ്രതികള്‍ക്ക്‌ അഴികള്‍ക്കുള്ളില്‍ കിടക്കേണ്ടിവരുമെന്ന്‌ ബെഞ്ച്‌ ചോദിച്ചു.

കോടതിയുടെ വിമര്‍ശനത്തെ ബിജെപി സ്വാഗതം ചെയ്തു. സുപ്രീംകോടതിയുടെ വിമര്‍ശനം വളരെ ശരിയാണെന്നും എന്തുകൊണ്ട്‌ സ്പെക്ട്രം ലേലത്തിലൂടെ വില്‍പ്പന നടത്തിയില്ലെന്നും ബിജെപി വക്താവ്‌ രവിശങ്കര്‍ പ്രസാദ്‌ ചോദിച്ചു. “പരാമര്‍ശങ്ങള്‍ കോടതിയുടെ അതൃപ്തിയാണ്‌ തെളിയിക്കുന്നത്‌. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഭാഗത്തുനിന്നും പരിഹാര നടപടികളൊന്നും ഉണ്ടായില്ല,” അദ്ദേഹം പറഞ്ഞു.

കോടതിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപിഎം നേതാവ്‌ വൃന്ദ കാരാട്ട്‌ അഭിപ്രായപ്പെട്ടു. ” സ്വന്തം കത്തിന്റെ കാര്യത്തില്‍പോലും പ്രധാനമന്ത്രി നടപടിയെടുത്തില്ല. ഉത്തരവാദിത്തത്തിന്റെ പ്രശ്നമാണിത്‌,” വൃന്ദ പറഞ്ഞു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

ഇഷ മറിയം ഹാരിസ് (ഇടത്ത്) പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി (നടുവില്‍) മദനിയുടെ ഭാര്യ സൂഫീയ മദനി (വലത്ത്)

ഇന്‍റലിജന്‍സ് ബ്യൂറോ തിരയുന്ന സിജെപിയുടെ മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസ് ആരെന്നോ?, പിഡിപി നേതാവ് മദനിയുടെ ഭാര്യയുടെ അടുത്ത ബന്ധു

15 വർഷമായി നാട്ടുകാരെ വിറപ്പിച്ച് നടന്ന തൃണമൂൽ ഗുണ്ടകളെ ഒതുക്കി ; പിടികൂടി തല മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ച് ബംഗാൾ പൊലീസ്

നവീൻ പട്‌നായിക്കിന്റെ വലം കൈയും ബിജെഡി രാജ്യസഭാ എംപിയുമായ ദേബാശിഷ് ​​സാമന്തരായ് പാർട്ടി വിട്ടു

ജമ്മുകശ്മീരില്‍ കേബിള്‍ കാറില്‍ തകരാര്‍: കുടുങ്ങിയവരില്‍ മലയാളികളും, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കർണാടക കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു , സിദ്ധരാമയ്യയെയും ശിവകുമാറിനെയും ദൽഹിയിലേക്ക് വിളിപ്പിച്ചു, നാളെ ഹൈക്കമാൻഡ് യോഗം

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ: 12 വർഷം മുമ്പ്, മെയ് 26 ന്… ”മേം, നരേന്ദ്ര ദാമോദർ ദാസ് മോദി…”

വി.ഡി സതീശന്റെ മുഖംമൂടി അഴിഞ്ഞു വീണെന്ന് കെ.സുരേന്ദ്രന്‍,മുനമ്പം  വഖഫ് പോര്‍ട്ടലില്‍ വന്നത് എങ്ങനെ? മുസ്ലീം ലീഗിനെ പരിഗണിക്കാതെ സതീശന് നിലനില്‍പ്പില്ല

കാമുകിയുടെ ഭർത്താവ് കയ്യോടെ പിടികൂടി ; മുഹമ്മദ് ഫർമാൻ ലൗജിഹാദിൽ കുടുക്കിയത് 130 ഓളം ഹിന്ദു യുവതികളെ : പദ്ധതിയിട്ടത് ദിയോബന്ദിൽ എത്തിച്ച് മതം മാറ്റാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.