തിരുവനന്തപുരം: സംസ്ഥാനത്തെ പകര്‍ച്ചപ്പനിക്ക് പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാനാണ് യോഗം ചേരുന്നത്. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് യോഗം.
വടക്കന്‍ കേരളത്തിലെ പനിയുടെ വിശദാംശങ്ങളുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം സന്ദര്‍ശിക്കുന്ന കേന്ദ്രസംഘം ചൊവ്വാഴ്ച തലസ്ഥാനത്ത് ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഇതിന് ശേഷം മുഖ്യമന്ത്രിയേയും കാണും. ഞായറാഴ്ച മുതല്‍ ഒരാഴ്ച ശുചീകരണവാരം ആചരിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യക്ഷേമവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണവാരം നടത്തുന്നത്. പലയിടത്തും മാലിന്യം കുന്നുകൂടുന്നതാണ് എലിപ്പനിയും മറ്റും പടരുന്നതിന് പ്രധാന കാരണമായി വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: