കൊച്ചി: വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമെ വുമണ്‍സ് കോഡ് ബില്‍ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്കായി പ്രചാരണം നടത്തുന്നവരെ ശിക്ഷിക്കാന്‍ നിയമം കര്‍ശനമാക്കണമെന്ന ബില്ലിലെ വ്യവസ്ഥയ്ക്കെതിരെ വിവിധ മതസംഘടനകള്‍ രംഗത്തെത്തിയിരുന്നു.
ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ അധ്യക്ഷനായ സമിതിയാണ് ബില്ല് തയാറാക്കിയത്. ബില്ല് നടപ്പാക്കും മുമ്പ് എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം തേടുമെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പ്രതികരിച്ചു. പാമോയില്‍ കേസില്‍ ജഡ്ജി പിന്മാറിയതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനോട് ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല.
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ധനസഹായങ്ങളൊന്നും ലഭ്യമാക്കരുതെന്നാണ് ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യര്‍ കമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ‘നാം രണ്ട് നമുക്ക് രണ്ട് നയം’ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് 10,000 രൂപ പിഴയോ മൂന്ന് മാസം തടവോ ശിക്ഷ നല്‍കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: