കൊച്ചി: പാമോലിന്‍കേസില്‍ പ്രതികളാരും തന്നെ ജഡ്ജിയില്‍ അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചണ്ടി അഭിപ്രായപ്പെട്ടു. പാമോലിന്കേസിന്റെ വിചാരണയില്‍നിന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിപിന്മാറിയ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ അഭിപ്രായ പ്രകടനം.
പാമോലിന്കേസുമായി ബന്ധപ്പെട്ട് കോടതിയില്‍നിന്നുണ്ടായ ചില നടപടികള്‍ തന്നെ ബന്ധിപ്പിച്ച് വന്ന കാര്യങ്ങളില്‍ താന്‍ മുമ്പ് തന്നെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി തനിക്ക് ഒരു പരാതിയുമില്ലെന്ന് പരസ്യമായിതന്നെ പറഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ ചീഫ് വിപ്പുതന്നെയല്ലെ ജഡ്ജിക്കെതിരെ പരാതി നല്‍കിയതെന്ന ചോദ്യത്തിന് ചീഫ് വിപ്പ് പരാതി നല്‍കിയതുമായി ബന്ധപ്പെട്ടും തന്റെ അഭിപ്രായം മുമ്പുതന്നെ വിശദീകരിച്ചിട്ടുള്ളതാണെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: