ന്യൂദല്‍ഹി: കേന്ദ്ര, സംസ്ഥാന പുരസ്കാരങ്ങള്‍ക്കര്‍ഹമായ മലയാളചലച്ചിത്രം ആദാമിന്റെ മകന് അബു ഓസ്കര് ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്നുള്ള 2011ലെ എന്‍ട്രി എന്ന നിലയിലാണ് ചിത്രം ഓസ്കറിലെത്തുന്നത്. മേളയിലെ വിദേശഭാഷാചിത്രങ്ങളുടെ വിഭാഗത്തിലാകും ചിത്രം മത്സരിക്കുക. സലിം അഹമ്മദ് സംവിധാനം ചെയ്ത് സലിം കുമാര്‍, സറീന വഹാബ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം സലിം കുമാറിനെ തേടിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: