കാഞ്ഞങ്ങാട്: പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗര്‍ഭിണിയായ യുവതിയടക്കം രണ്ടുപേര്‍ മരിച്ചു. പുഞ്ചാവിയിലെ കാലിച്ചാനടുക്കം മുഹമ്മദിന്റെ ഭാര്യ പി. താഹിറ(27), തൃശൂര്‍ വെള്ളാനിക്കോട് വള്ളിപ്പറമ്പില്‍ മത്തായിയുടെ മകന് ജോസ്(48), എറണാകുള എടത്തല സ്വദേശി തങ്കമ്മ, കൊച്ചി സ്വദേശി മമ്മു എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ മരണം. പനി ബാധിച്ച് മൂന്നു ദിവസം മുമ്പാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറുമാസം ഗര്‍ഭിണിയാണ്. താഹിറയ്ക്ക് ഒരു കുട്ടിയുണ്ട്, സിനാന്. അതിഞ്ഞാലിലെ കുഞ്ഞാഹമ്മധാജിയുടെ മകളാണ് താഹിറ.
ശക്തമായ പനിയെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ജോസിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെ 3.30ന് മരിച്ചു. ബുധനാഴ്ചയാണ് ജോസിനു പനി തുടങ്ങിയത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആദ്യം ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
ജോസിന്റെ രക്തസാമ്പിള്‍ പരിശോധനയ്ക്കയച്ചതിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പരിശോധനഫലം ലഭിച്ചാലേ പനിയുടെ കാരണം കണ്ടെത്താനാകൂ. എറണാകുളം ജില്ലയില്‍ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. പകര്‍ച്ചപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ മൂന്നു പേരും പാലക്കാട് ഒരാളും മരിച്ചു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആദംപിള്ളി വീട്ടില്‍ എ.പി. വസന്തകുമാര്‍ (45), അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെരുമ്പാവൂര്‍ സ്വദേശി സിയാര് (35) എന്നിവരാണു മരിച്ചത്.
പാലക്കാട് വാണിയംകുളം പാവുകോണം സ്വദേശി അബ്ദു (32)വും കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന പെരുമ്പാവൂര്‍ ഐരാപുരം സ്വദേശി ഓമന(49)യും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: