Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിജ്ഞാനബഹിര്‍ഗമനം ബിസിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2011, 04:46 pm IST
inSamskriti

എ.ഡി. 150 ല്‍ ഗ്രീക്കുകാരനായ യവനേശ്വരന്‍ ചില സംസ്കൃത ജ്യോതിശാസ്ത്രഗ്രന്ഥങ്ങള്‍ ഗ്രീക്കുഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്ത രേഖകള്‍ പ്രൊഫ. പിംഗ്രെഡേവിഡ്‌ എന്ന ഇംഗ്ലീഷ്‌ ചരിത്രകാരന്‍ കണ്ടെത്തിയിട്ടുണ്ട്‌. സ്ഫുടധ്വജന്‍ എന്ന മറ്റൊരു വിദേശിയും സംസ്കൃത ഗ്രന്ഥങ്ങള്‍ രണ്ടാം നൂറ്റാണ്ടില്‍ ഗ്രീക്കിലേക്ക്‌ തര്‍ജ്ജമചെയ്തിട്ടുണ്ട്‌. യുച്‌-ചിന്‍-ധര്‍മ്മരക്ഷയും കാഷ്മീരില്‍ കുമാരജീവനും അനവധി സംസ്കൃതഗ്രന്ഥങ്ങള്‍, 3-ാ‍ം നൂറ്റാണ്ടില്‍ ചൈനീസ്‌ ഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്തു. ഈ സുവര്‍ണ്ണ കാലഘട്ടത്തില്‍ അനവധി ബുദ്ധസന്യാസികള്‍ ചൈനീസ്‌ ഭാഷയിലേക്ക്‌ – പ്രധാനമായും ഗണിത-ജ്യോതിശാസ്ത്രം – ആരോഗ്യശാസ്ത്രം – വിവര്‍ത്തനം ചെയ്യുകയുണ്ടായി. ഈ വിവര്‍ത്തകരുടെ പൂര്‍ണവിവരണം സൂയിസാമ്രാജ്യത്തിന്റെയും താങ്ങ്സാമ്രാജ്യത്തിന്റെയും ശേഖരങ്ങളിലെ ലിഖിതങ്ങളില്‍ നിന്നും ഇന്നും ലഭ്യമാണ്‌.

ചാങ്ങ്നാന്‍ എന്ന സുപ്രസിദ്ധ ചൈനീസ്‌ പുരാതനവിശ്വവിദ്യാലയത്തില്‍ ഭാരതീയനവഗ്രഹരീതിയുടെ പഠനത്തിന്‌ പ്രത്യേക സംവിധാനമുണ്ടായിരുന്നു. ഭാരതീയവിജ്ഞാനം ചൈനയില്‍ പഠിപ്പിച്ചിരുന്ന എല്ലാ പണ്ഡിതന്മാരേയും 2-3 നൂറ്റാണ്ടുകളില്‍ ഗൗതമന്‍ (ബുദ്ധന്‍) എന്ന പദത്തിന്‌ തുല്യമായ ‘ചുഹുതാന്‍’ എന്ന്‌ അഭിസംബോധന ചെയ്തിരുന്നു. 1800 വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ചൈനയില്‍ പ്രചാരത്തിലുണ്ടായിരുന്ന രണ്ടു കലണ്ടറുകള്‍ ച്യു-ചി-ലി കലണ്ടര്‍, തായ്‌-യെന്‍ കലരണ്ടര്‍ ഇവ പൂര്‍ണ്ണമായും ഭാരതയ ജ്യോതിശാസ്ത്രത്തിന്റെ സംഭാവനമാണ്‌. പ്രൊഫ. നീധം എന്ന ഇംഗ്ലീഷ്‌ ചരിത്രകാരന്‍ പറയുന്നു – ‘ചൈനയിലെ പുരാതനമായതും മധ്യകാലഘട്ടത്തിലുണ്ടായിരുന്നതുമായ ഗണിത-ജ്യോതിശാസ്ത്ര-സര്‍വവിജ്ഞാനകോശമായ ഹ്സി-തി- പൂര്‍മമായും ഭാരതീയ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ രചിക്കപ്പെട്ടതാണ്‌.’ ഇതിന്‌ ചൈനാക്കാര്‍, ഭാരത്തിലെ ചുഹുത്താന്‍മാരോട്‌ കടപ്പെട്ടിരിക്കുന്നു – (സയന്‍സ്‌ ആന്റ്‌ കള്‍ച്ചര്‍ ഇന്‍ ചൈന എന്ന നീധത്തിന്റെ പുസ്തകത്തില്‍ നിന്ന്‌).

ചൈനയില്‍ നിന്ന്‌ അറേബ്യന്‍ നാടുകളിലേക്കും കിഴക്കന്‍ രാജ്യങ്ങളിലേക്കും ഭാരതീയ വിജ്ഞാനം ഒഴുകിയിരുന്നു.

അറേബ്യന്‍ നാടുകളിലേക്കുള്ള ഭാരതീയവിജ്ഞാനപ്രവാഹത്തെക്കുറിച്ച്‌ കുറേക്കൂടി വ്യക്തമായ തെളിവുകള്‍ ഇന്ന്‌ ലഭ്യമാണ്‌. 7-ാ‍ം നൂറ്റാണ്ടിലെ ചരിത്രമാണിത്‌. ഗണിതം, ജ്യോതിശാസ്ത്രം, മൃഗചികിത്സ, സൈനീക ശാസ്ത്രവിദ്യകള്‍, ഔഷധം, ആരോഗ്യശ്സാത്രം എന്നിവയെല്ലാം അറേബ്യന്‍ ഭാഷാഗ്രന്ഥങ്ങളിലെ പ്രധാനഭാഗങ്ങളായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. എ.ഡി. 700-750 കാലഘട്ടത്തിലെ അതിപ്രഗത്ഭരായ രണ്ട്‌ അറേബ്യന്‍ ജ്യോതിശാസ്ത്രജ്ഞന്മാര്‍ അല്‍ഫസാരി, യാകൂബ്‌, ഇബ്ന്‍താരിഖ്‌, ആര്യഭടന്‍, ഭാസ്കരാചര്യന്‍, വരാഹമിഹിരന്‍, ബ്രഹ്മഗുപ്തന്‍ തുടങ്ങിയ ഭാരതീയ പണ്ഡിതരുടെ സംസ്കൃത ഗണിത ജ്യോതിശാസ്ത്രഗ്രന്ഥങ്ങള്‍ അറബിയിലേക്ക്‌ പകര്‍ത്തിയത്‌ മുതലാണ്‌, അറേബ്യന്‍ ജ്യോതിശാസ്ത്രത്തിന്റെ നവോത്ഥാന കാലഘട്ടമാരംഭിച്ചതെന്ന്‌ നീധത്തെപോലെയുള്ള വിദേശീയ പണ്ഡിതര്‍ അസന്നിഗ്‌ദ്ധമായി പ്രഖ്യാപിക്കുന്നു.

ബ്രഹ്മസ്ഫുടസിദ്ധാന്തം അറബിയിലേക്ക്‌ വിവര്‍ത്തനം ചെയ്തത്‌ ഫസാരിയായിരുന്നു. യാകൂബ്‌ ഖണ്ഡഖാദ്യകയും വിവര്‍ത്തനം ചെയ്തു. ആര്യസിദ്ധാന്തം എന്ന സിന്ധ്ജിങ്ങം ഉം ആര്യഭടീയം എന്ന അര്‍ഖണ്ഡ്‌ സിജിക്സ്‌, ഇതിന്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ അറബി ഭാഷയിലേക്ക്‌ മറ്റേതോ പണ്ഡിതര്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ടായിരുന്നു. ഈ പണ്ഡിതനാരാണെന്ന്‌ കണ്ടുപിടിക്കാന്‍ അമേരിക്കന്‍ ചരിത്രപണ്ഡിതനായ പ്രൊഫ. ഇ.എസ്‌.കെന്നടി നടത്തിയ തീവ്രശ്രമം പോലും സഫലമായില്ല. ഏതാണ്ട്‌ 1500 വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ അറേബ്യയില്‍ ജ്യോതിശാസ്ത്രപട്ടികകള്‍ പ്രചാരത്തിലുണ്ടായിരുന്നത്‌ നിര്‍മ്മിച്ചിരുന്നത്‌ ഭാരതീയ ജ്യോതിശാസ്ത്രപട്ടികയായി ഉപയോഗിച്ചിരുന്ന അല്‍-ഖ്വാര്‍സ്മി പട്ടികയും, അല്‍ മസ്ലാമ-അല്‍-മജ്‌റിത്‌ നവീകരിച്ചുണ്ടാക്കിയതും പൂര്‍ണമായും ഭാരതീയസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. അത്യുത്ഭുതമെന്ന്‌ പറയട്ടെ ഈ ജ്യോതിശാസ്ത്ര പട്ടികയുടെ വിവരങ്ങള്‍ സ്പെയിനില്‍ നിന്നും, സ്പാനിഷില്‍ എഴുതിയ അതിപുരാതന ഗ്രന്ഥം കണ്ടുകിട്ടിയിട്ടുണ്ട്‌. ഇതേ പട്ടികകള്‍ 12-ാ‍ം നൂറ്റാണ്ടില്‍ ലാറ്റിന്‍ഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടു. അഡെലാര്‍ഡ്‌ ഡി ബാത്‌ ആണ്‌ ലാറ്റിനിലേക്ക്‌ വിവര്‍ത്തനം ചെയ്തത്‌. ഈ ലാറ്റിന്‍ വിവര്‍ത്തനം ‘ഭാരതീയ സംഖ്യാ ശാസ്ത്രഗണിതം’ – അല്‍ഗോരിത്മിഡിന്യൂമറോ ഇന്‍ഡോറം എന്നതായിരുന്നു. ഏതാണ്ട്‌ ഒരു സഹസ്രാബ്ദം പഴക്കമുള്ള ഈ ലാറ്റിന്‍ഗ്രന്ഥം കേംബ്രിഡ്ജ്‌ യൂണിവേഴ്സിറ്റിയിലെ പഴയ ശേഖരങ്ങളില്‍ നിന്നും ബാള്‍ഡ്സറെ ബോണ്‍കോംപഗ്നി എന്ന ഒരു വിദ്യാര്‍ത്ഥി കണ്ടെടുത്ത്‌ ‘ട്രൂറ്റായിഡി അരിതമറ്റിക്ക’ എന്ന പൊരില്‍ പുനഃപ്രസിദ്ധീകരിച്ചു. ചുരുക്കത്തില്‍ ക്രിസ്തുവിന്‌ ശേഷമുള്ള ഒന്നാം സഹസ്രാബ്ദത്തില്‍ ഭാരതീയഗണിതം ജ്യോതിശാസ്ത്രം തുടങ്ങിയവ യൂറോപ്പും ചൈനയും അറേബ്യയും മുഴുവനും വ്യാപിച്ചിരുന്നു.

ക്രിസ്തുവിന്‌ ശേഷം ഭാരതീയ ശാസ്ത്രത്തിന്‌ യൂറോപ്പിലും, മദ്ധ്യേഷ്യയിലും പ്രചാരം നേടിതന്നതില്‍ അത്യത്ഭുതവിജയം കൈവരിച്ച പണ്ഡിതനായിരുന്നു അബു മുഹമ്മദ്‌ ബിന്‍ അഹമ്മദ്‌ ബില്‍ ബിറൂണി ഭാരതത്തെക്കുറിച്ച്‌ 20 ല്‍ പരം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു.

ഈ വിജ്ഞാനാശാഖാപ്രവാഹം 10-ാ‍ം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മദ്ധ്യേഷ്യയിലെ പണ്ഡിതരെ ആഹ്ലാദഭരിതരാക്കിയ സംഭവമായിരുന്നു. യൂറോപ്പിലെ ഇരുണ്ടകാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്കും മറ്റും ഇത്രയും ഗ്രന്ഥങ്ങളും വിവര്‍ത്തനങ്ങളും അവിടത്തെ നവോത്ഥാനത്തിന്റെ അരുണോദയത്തിന്‌ ശാസ്ത്രനവോത്ഥാനത്തിന്റെ സൂര്യോദയത്തിനും കാരണമായിത്തീര്‍ന്നു.

– ഡോ. എന്‍.ഗോപാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

Kerala

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

പുതിയ വാര്‍ത്തകള്‍

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.