Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Aug 25, 2026, 01:47 pm IST
inKerala

തിരുവനന്തപുരം: നിയമന കാലാവധി കഴിയാന്‍ അഞ്ചുമാസം മാത്രം അവശേഷിക്കെ കെഎഎസ് രണ്ടാം പരീക്ഷയുടെ റാങ്ക് ലിസ്റ്റ് വന്ന് നിരവധി മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനം നടക്കാത്തതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍. നിയമനം അട്ടിമറിക്കാന്‍ അണ്ടര്‍ സെക്രട്ടറി തലത്തിലും ഐഎഎസ് കേഡറിലും നിന്ന് ശക്തമായ സമ്മര്‍ദം ഉയരുന്നതിനാല്‍ നിയമിക്കേണ്ട തസ്തികകളുടെ വിവരങ്ങള്‍ പിഎസ്‌സിക്ക് കൈമാറാതെ ചീഫ് സെക്രട്ടറി. സാങ്കേതിക കാരണങ്ങളെന്ന് പറഞ്ഞ് ചീഫ് സെക്രട്ടറി ഒഴിഞ്ഞുമാറിയതോടെ നിയമനശുപാര്‍ശ നല്‍കാന്‍ പിഎസ്‌സിയും തയ്യാറാകുന്നില്ല. 2027 ജനുവരി 30ന് കാലാവധി കഴിയുമെന്നതിനാല്‍ ലിസ്റ്റ് റദ്ദാകുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

ഡെപ്യൂട്ടേഷന്‍ റിസര്‍വ് അടിസ്ഥാനമാക്കി കണ്ടെത്തിയ 46 തസ്തികകളില്‍ നിന്ന് നിയമനം നല്‍കേണ്ട കൃത്യമായ 31 തസ്തികകള്‍ ഏതെല്ലാമെന്ന് അന്തിമമായി നിശ്ചയിക്കുന്ന കാര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അമാന്തം കാട്ടുന്നത്. ഈ തസ്തികകളുടെ വിവരങ്ങള്‍ പിഎസ്‌സിക്ക് കൈമാറിയാല്‍ മാത്രമേ നിയമന ശുപാര്‍ശ നല്‍കാനാകൂ. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പ്രൊമോഷന്‍ സാധ്യതകളെ കെഎഎസ് ബാധിക്കുമെന്ന ആശങ്കയുള്ളതിനാല്‍ സെക്രട്ടേറിയറ്റിലെ വലിയൊരു വിഭാഗം ഉദ്യോഗസ്ഥര്‍ കെഎഎസ് കേഡറിന് എതിരാണ്. സെക്രട്ടേറിയറ്റില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ പോകുന്ന അണ്ടര്‍ സെക്രട്ടറിമാരുടെ തസ്തികകള്‍ ഡെപ്യൂട്ടേഷന്‍ റിസര്‍വ് ഇനത്തില്‍ നഷ്ടമാകുമെന്നും അണ്ടര്‍സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ പ്രമോഷന്‍ തടസപ്പെടുമോ എന്നുമുള്ള ഭയമാണ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ ആശങ്കയ്‌ക്കു കാരണം. ഇതുമൂലം സെക്രട്ടേറിയറ്റിലെ ചില ഉദ്യോഗസ്ഥ സംഘടനകളുടെ ഭാഗത്തുനിന്നുള്ള വിയോജിപ്പാണ് മുന്‍ ചീഫ് സെക്രട്ടറി ജയതിലക് ഫയല്‍ വച്ചുതാമസിപ്പിച്ചതിന് കാരണമെന്നാണ് സൂചന. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ തീരുമാനം വൈകിപ്പിക്കുകയായിരുന്നു. ഒപ്പം ഐഎഎസ് ലോബിയും കെഎഎസിനെ എതിര്‍ക്കുകയാണ്.

ജൂനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളത്തെക്കാള്‍ മുകളിലാണ് കെഎഎസ് കേഡറിന്റെ ശമ്പള സ്‌കെയില്‍ എന്നതും എതിര്‍പ്പിന് കാരണമായിട്ടുണ്ട്. നിയമനം അട്ടിമറിക്കാന്‍ പൊതുഭരണവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഗൂഢാലോചന നടത്തുന്നുവെന്നാണ് റാങ്ക്‌ലിസ്റ്റിലുള്ളവരുടെ പരാതി. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പും പുതിയ സര്‍ക്കാരിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ഫയല്‍ നീക്കങ്ങളില്‍ കാലതാമസം വരുത്തിയെന്നാണ് ഔദ്യോഗിക വിശദീകരണം.

2025 മാര്‍ച്ച് 7ന് 31 ഒഴിവുകള്‍ ഉണ്ടെന്നായിരുന്നു പിഎസ്‌സിയുടെ വിജ്ഞാപനം. ഇതനുസരിച്ച് രണ്ടു ലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് അപേക്ഷകള്‍ സമര്‍പ്പിച്ചത്. യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ മാതൃകയില്‍ പ്രിലിമിനറി, മെയിന്‍സ്, ഇന്റര്‍വ്യൂ എന്നീ മൂന്ന് ഘട്ടങ്ങളിലായി നടന്ന ശ്രമകരമായ പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച 31 ഉദ്യോഗാര്‍ഥികളാണ് ഇപ്പോള്‍ ആശങ്കയിലായിരിക്കുന്നത്. കൂടാതെ ആദ്യ കെഎഎസ് പരീക്ഷയില്‍ പൂര്‍ത്തീകരിക്കാതെ പോയ സംവരണനിയമങ്ങളും അട്ടിമറിക്കപ്പെടുകയാണ്. ഈഴവ വിഭാഗത്തില്‍പ്പെട്ട ഏഴോളം ഉദ്യോഗാര്‍ഥികളുടേത് ഉള്‍പ്പടെ ഉയര്‍ന്ന തസ്തികകളിലേക്കുള്ള നിരവധി സമുദായങ്ങളുടെ അവസരങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.

Tags: PSC NotificationIntense bureaucratic moveKAS candidatesKAS second examination
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി വിജ്ഞാപനം; അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോലീസ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍, ഡെയറി എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍..

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം

Career

പോലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി, വനിത കോണ്‍സ്റ്റബിള്‍ ട്രെയിനി, ഓഫീസ് അറ്റന്‍ഡന്റ് അടക്കം 179 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം

Career

പിഎസ്‌സി 77 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും

c
Kerala

സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കായി: കെഎസ്ഇബിയില്‍ എഞ്ചിനീയര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് ഒന്നര വര്‍ഷം

പുതിയ വാര്‍ത്തകള്‍

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.