Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എസ്‌എംഎസ്‌ വിവാദം: മന്ത്രി ജോസഫിന്‌ സമന്‍സ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2011, 11:01 pm IST
inUncategorized

തൊടുപുഴ : വിവാദമായ എസ്‌ എം എസ്‌ കേസില്‍ മന്ത്രി പി.ജെ. ജോസഫിന്‌ സമന്‍സ്‌ അയക്കാന്‍ തൊടുപുഴ ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതി ഉത്തരവിട്ടു. ഒക്ടോബര്‍ 22 ന്‌ പി.ജെ. ജോസഫ്‌ കോടതിയില്‍ നേരിട്ട്‌ ഹാജരാകണമെന്നും പരാതി ഫയലില്‍ സ്വീകരിച്ച്‌ മജിസ്ട്രേട്ട്‌ സി.ആര്‍. രവിചന്ദ്‌ ഉത്തരവായി.

ബൈസണ്‍വാലി സ്വദേശിയായ സുരഭിയെന്ന യുവതി നല്‍കിയ സ്വകാര്യ അന്യായം ഫയലില്‍ സ്വീകരിച്ച കോടതി പരാതിക്കാരിയുടേയും സാക്ഷികളുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പരാതി ഫയലില്‍ സ്വീകരിച്ച്‌ കേസെടുക്കാന്‍ ഉത്തരവിട്ടത്‌. ഒന്നാം സാക്ഷി പരാതിക്കാരിയുടെ ഭര്‍ത്താവായ ജെയ്‌മോനും രണ്ടാം സാക്ഷി ബിഎസ്‌എന്‍എല്‍ തൊടുപുഴ സോണല്‍ മാനേജരും മൂന്നാം സാക്ഷി പീരുമേട്‌ എംഎല്‍എ ഇ എസ്‌ ബിജിമോളുമായിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ്‌ സമയത്താണ്‌ കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്‌. പരാതിക്കാരിയുടെ ഭര്‍ത്താവ്‌ അഭിമുഖത്തിന്‌ അനുമതി ചോദിച്ച്‌ പി.ജെ. ജോസഫിന്റെ ഫോണിലേക്ക്‌ വിളിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ പി.ജെ. ജോസഫ്‌ തിരിച്ചുവിളിക്കുകയും ചെയ്തു. ഇത്‌ ഭാര്യയുടെ ഫോണാണെന്നും ഇതിലേക്ക്‌ ഇനി വിളിക്കരുതെന്നും പി.ജെ. ജോസഫിനെ അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും പി ജെ ജോസഫ്‌ ഈ ഫോണിലേക്ക്‌ വിളിച്ച്‌ അശ്ലീല ചുവയോടെ സംസാരിക്കുകയും ബ്ലാങ്ക്‌ മെസേജുകള്‍ അയയ്‌ക്കുകയുമായിരുന്നുവെന്നാണ്‌ സുരഭിയുടെ പരാതിയില്‍ പറയുന്നത്‌. പോലീസില്‍ പരാതി നല്‍കിയിട്ട്‌ നീതി ലഭിക്കാത്തതുകൊണ്ടാണ്‌ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തതെന്നും പരാതിക്കാരിയും ഭര്‍ത്താവും കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ മെയിലാണ്‌ യുവതി അഡ്വ. സനല്‍ പി. രാജ്‌ മുഖേന സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്‌.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ്‌ 511 പ്രകാരവും ഐ ടി വകുപ്പിലെ ആറ്‌ അനുസരിച്ച്‌ സൈബര്‍ കുറ്റകൃത്യം എന്ന നിലയിലുമാണ്‌ കേസെടുത്തിരിക്കുന്നത്‌. സുരഭി ദാസ്‌ സമര്‍പ്പിച്ച സ്വകാര്യ അന്യായം ഹര്‍ജിയായി പരിഗണിച്ച്‌ കോടതി സ്വന്തം നിലയ്‌ക്ക്‌ അന്വേഷണം നടത്തുകയായിരുന്നു. ബന്ധപ്പെട്ടവരുടെ മൊഴി കേട്ട ശേഷമാണ്‌ പരാതിയില്‍ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന്‌ കണ്ട്‌ സമന്‍സ്‌ അയക്കാന്‍ ഉത്തരവായത്‌. അടുത്ത വ്യാഴാഴ്ച ഈ കേസ്‌ വീണ്ടും പരിഗണിക്കും.

പരാതിക്കാരിയായ സുരഭി ദാസിന്റെ ഭര്‍ത്താവായ ജെയ്‌മോന്‍ കേസിന്റെ മൊഴിരേഖപ്പെടുത്തുന്ന വേളയില്‍ ഇടയ്‌ക്ക്‌ പി.ജെ. ജോസഫിന്‌ അനുകൂലമായി മൊഴിമാറ്റിയിരുന്നു. പി.സി. ജോര്‍ജും ്ര‍െകെം നന്ദകുമാറും ചേര്‍ന്നുള്ള ഗൂഢാലോചനയാണിതെന്നാണ്‌ ജെയ്‌മോന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്‌.
ഇതിനിടെ ജയിലില്‍ നിന്ന്‌ പുറത്തിറങ്ങിയ ജെയ്‌മോന്‍ വീണ്ടും മൊഴിമാറ്റി. മന്ത്രി പി.ജെ. ജോസഫുമായി ബന്ധപ്പെട്ട എസ്‌എംഎസ്‌ വിവാദത്തില്‍ കേരള കോണ്‍ഗ്രസ്സുകാരില്‍നിന്ന്‌ വധഭീഷണിയുണ്ടെന്ന്‌ കേസില്‍ അഞ്ചാം സാക്ഷിയുമായ പത്തനംതിട്ട ചിറ്റാര്‍ പള്ളിനടയില്‍ ജെയ്‌മോന്‍ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ബോധിപ്പിച്ചു. ഇതേത്തുടര്‍ന്ന്‌ ജെയ്‌മോന്റെ രഹസ്യമൊഴി മജിസ്ട്രേറ്റ്‌ സി.ആര്‍.രവിചന്ദ്‌ രേഖപ്പെടുത്തി. ജെയ്‌മോന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷമാണ്‌ കേസെടുക്കാന്‍ കോടതി തീരുമാനിച്ചത്‌.

തനിക്കെതിരായ എസ്‌ എം എസ്‌ കേസിന്‌ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കേസ്‌ നിയമപരമായി നേരിടുമെന്നും മന്ത്രി പി ജെ ജോസഫ്‌ പറഞ്ഞു. കേസില്‍ സമന്‍സ്‌ അയക്കാനുള്ള കോടതി ഉത്തരവിനോട്‌ തൊടുപുഴയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാതിക്കാരുടെ ഭാഗം മാത്രം കേട്ടാണ്‌ സമന്‍സ്‌ അയച്ചിരിക്കുന്നത്‌. കോടതിയില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിക്കും. അക്കാര്യത്തില്‍ സന്തോഷമുണ്ട്‌. കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്‌. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക നല്‍കിയത്‌ മുതല്‍ ഈ കേസ്‌ ഉയര്‍ന്നുവന്നിരുന്നു. മന്ത്രിയാകുന്നതിന്‌ തൊട്ടു മുമ്പും ഉയര്‍ന്നു. അതാണ്‌ ഗൂഢാലോചനയുണ്ടെന്ന്‌ പറയാന്‍ കാരണം. രാജി സംബന്ധിച്ച്‌ ചോദിച്ചപ്പോള്‍ താന്‍ പ്രതികരിക്കുന്നില്ലെന്നും കെ എം മാണി എല്ലാം പറഞ്ഞിട്ടുണ്ടെന്നും ജോസഫ്‌ പറഞ്ഞു.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.