Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗദ്ദാഫി സേനക്ക്‌ ചൈന ആയുധസഹായം വാഗ്ദാനം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2011, 10:21 pm IST
in World

ബീജിംഗ്‌: ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിയുടെ സൈന്യത്തിന്‌ ചൈന 200 മില്ല്യണ്‍ യുഎസ്‌ ഡോളറിന്റെ ആയുധസഹായം വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോര്‍ട്ട്‌. രാജ്യതലസ്ഥാനമായ ട്രിപ്പോളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രേഖകളില്‍നിന്നാണ്‌ ഇക്കാര്യം വ്യക്തമായതെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. റോക്കറ്റ്‌ ലോഞ്ചറുകളും അത്യാധുനിക മിസെയിലുകളുമടക്കമുള്ള ആയുധങ്ങള്‍ സൈന്യത്തിന്‌ ഉടന്‍ എത്തിച്ചു നല്‍കുമെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ ചൈനീസ്‌ സൈനിക അധികൃതര്‍ കൈമാറിയ രേഖകളാണ്‌ ഇവിടെനിന്നും കണ്ടെടുത്തിട്ടുള്ളത്‌. ഇതോടുകൂടി ഇപ്പോള്‍ ലിബിയന്‍ വിമതര്‍ക്ക്‌ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്ന ചൈനയുടെ ഇരട്ടമുഖം വ്യക്തമായിരിക്കുകയാണ്‌.

ഇതോടൊപ്പം ചൈനയും ഗദ്ദാഫി സേനയും തമ്മില്‍ നിലനിര്‍ത്തിയിരുന്ന ബന്ധത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ തങ്ങള്‍ക്ക്‌ ലഭിച്ചുകഴിഞ്ഞതായും എത്ര മാധ്യമങ്ങള്‍ക്ക്‌ മുന്‍പിലും ഇവ ഹാജരാക്കാനൊരുക്കമാണെന്നും വിമതസൈനിക തലവന്‍ അബ്ദുള്‍ റഹ്മാന്‍ ബാസിന്‍ അറിയിച്ചു. ലോകരാഷ്‌ട്രങ്ങളൊന്നാകെ ലിബിയന്‍ ഭരണകൂടത്തിന്‌ ഉപരോധം ഏര്‍പ്പെടുത്തിയശേഷം രഹസ്യമായി ഗദ്ദാഫി സേനക്ക്‌ ആയുധസഹായം വാഗ്ദാനം ചെയ്ത ചൈനയുടെ നടപടിയില്‍ അപകാതയുണ്ടെന്നും ട്രിപ്പോളിയില്‍നിന്നും ലഭിച്ച രേഖകള്‍ കൂടുതല്‍ വിശദമായ പരിശോധനയ്‌ക്ക്‌ വിധേയമാക്കേണ്ടതുണ്ടെന്നും ബ്രസ്സല്‍സിലുള്ള നാറ്റോ പ്രതിനിധി അഭിപ്രായപ്പെട്ടു. ഇക്കാര്യം യുഎന്‍ നേതൃത്വം ഉടന്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ ലിബിയയിലെ വിമതര്‍ക്ക്‌ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന ചൈന പക്ഷെ ഇത്തരം റിപ്പോര്‍ട്ടുകളോട്‌ ഇതേവരെ പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും ആയുധങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത്തരം രേഖകള്‍ക്ക്‌ സായുധയില്ലെന്ന്‌ ചൈനീസ്‌ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടതായാണ്‌ സൂചന. എന്നാല്‍ ചൈനയുടെ നടപടികളില്‍ ദുരൂഹതയുണ്ടെന്നും ലിബിയയുടേതായ മരവിപ്പിച്ച ആസ്തികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍പോലും കൈമാറാന്‍ രാജ്യം തയ്യാറായിട്ടില്ലെന്നും വിമത സംഘടനയായ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ തലവന്‍ മുസ്തഫ അബ്ദേല്‍ ജലീല്‍ പറഞ്ഞൂ. വിദേശരാജ്യങ്ങളിലുള്ള 13 ബില്യണ്‍ മൂല്യമുള്ള ലിബിയന്‍ ആസ്തികള്‍ മരവിപ്പിച്ച നടപടികള്‍ റദ്ദാക്കാനുള്ള നടപടിയില്‍ ചൈനയും പങ്കുചേര്‍ന്നിരുന്നെങ്കിലും ലിബിയയിലെ ഇപ്പോഴത്തെ ഭരണകക്ഷിയായ ട്രാന്‍സിഷണല്‍ കൗണ്‍സിലിന്‌ കൂടുതല്‍ അധികാരങ്ങള്‍ കൈമാറുന്നതിന്‌ ചൈന വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ചൈനയുടെ ഈ ഇരട്ടത്താപ്പ്‌ നയത്തില്‍ ദുരൂഹതയുണ്ടെന്നാണ്‌ വിമതരുടെ വാദം.

ലിബിയയില്‍നിന്നും എണ്ണ ഇറക്കുമതി നടത്തുന്ന പ്രമുഖ രാജ്യങ്ങളിലൊന്നായ ചൈന സാമ്പത്തിക ലാഭം മുന്നില്‍ കണ്ട്‌ ലിബിയന്‍ ഭരണകൂടത്തെ വരുതിയിലാക്കാന്‍ ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ട്‌. ഗദ്ദാഫി സേനയ്‌ക്കെതിരെ നാറ്റോ നടത്തിയ ബോംബാക്രമണത്തില്‍ ചൈനയ്‌ക്ക്‌ വിയോജിപ്പുണ്ടായിരുന്നുവെന്നും ചൈന ഗദ്ദാഫി സേനയ്‌ക്ക്‌ ധനസഹായം നല്‍കിയിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

Entertainment

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

Kerala

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

Kerala

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.