Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോറിസമരം ചരക്കുനീക്കത്തെ ബാധിച്ചു; വിലക്കയറ്റ ഭീഷണിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2011, 11:19 pm IST
in Kerala

കൊച്ചി: അയല്‍സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന ലോറിസമരം കേരളത്തിലേക്കുള്ള ചരക്കുനീക്കത്തെ കാര്യമായി ബാധിച്ചുതുടങ്ങിയത്‌ ആശങ്കക്ക്‌ ഇടയാക്കുന്നു. ഓണസീസണായതോടെ സംസ്ഥാനത്തെ വിപണിയില്‍ വില്‍പനക്കെത്തേണ്ട ഉല്‍പ്പന്നങ്ങള്‍ യഥാസമയം എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്‌ കര്‍ഷകരും വ്യാപാരികളും. ഓണവിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ഇലക്ട്രോണിക്‌ ഉല്‍പ്പന്നങ്ങളും ഇവര്‍ക്ക്‌ പുറമെ അരി, പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയും മോട്ടോര്‍വാഹനങ്ങളും വില്‍പനക്കാര്‍ക്ക്‌ എത്തിച്ചുനല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ്‌ ഉല്‍പാദകര്‍.

തമിഴ്‌നാട്ടിലെ ലോറി ഉടമകള്‍ ആഹ്വാനം ചെയ്ത സമരം ഇന്ന്‌ ആറാം ദിവസത്തിലേക്ക്‌ കടക്കുകയാണ്‌. വര്‍ധിപ്പിച്ച ഡീസല്‍നിരക്ക്‌ റോഡുകളിലെ ടോള്‍നിരക്കും കുറക്കണമെന്നതാണ്‌ ലോറി ഉടമകളുടെ പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ ഒരു സംസ്ഥാനത്തെ ലോറികള്‍ക്ക്‌ മാത്രമായി ഇതു സാധ്യമല്ല എന്ന ന്യായം നിരത്തിയാണ്‌ ലോറി ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചത്‌. ഈ സാഹചര്യത്തില്‍ തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനായി രാജവ്യാപക സമരം നടത്തുവാന്‍ ആലോചനയുണ്ടെന്നാണ്‌ ലോറി ഉടമകള്‍ പറയുന്നത്‌.

തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത 1500 ഓളം ലോറികളാണ്‌ ഉള്ളത്‌. ആന്ധ്ര, കര്‍ണാടക, ഗോവ, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലായി 25000 ലോറികള്‍ കൂടിയുണ്ട്‌. ഡീസല്‍ വിലവര്‍ധനവും നിരത്തുകളിലെ വന്‍ ടോള്‍നിരക്കും ലോറി വ്യവസായത്തിന്റെ നിലനില്‍പ്പ്‌ അപകടത്തിലാക്കിയിരിക്കുകയാണെന്നാണ്‌ തമിഴ്‌നാട്‌ ലോറി ഓണേഴ്സ്‌ അസോസിയേഷന്‍ പ്രസിഡന്റും ഗോമതി ലോറി ട്രാന്‍സ്പോര്‍ട്ട്‌ ഉടമയുമായ എന്‍. നടരാജന്‍ കൊച്ചിയില്‍ പറഞ്ഞത്‌.

ലോറിസമരം നീങ്ങുന്നത്‌ തമിഴ്‌നാട്ടില്‍നിന്നുള്ള കര്‍ഷകരെയാണ്‌ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്‌. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പച്ചക്കറി വിണിയായ പൊള്ളാച്ചിയില്‍നിന്നുമാത്രം ഒരു ദിവസം ശരാശരി 200 ലോഡ്‌ പഴവും പച്ചക്കറിയുമാണ്‌ കയറ്റിപ്പോവുന്നത്‌. ഇതിന്‌ പുറമെ ഇറച്ചിക്കോഴി, കോഴിമുട്ട, അറവുമാടുകള്‍, കാലിത്തീറ്റ എന്നിവയെല്ലാം വന്‍തോതിലാണ്‌ തമിഴ്‌നാട്ടില്‍നിന്നും കയറ്റിയയക്കുന്നത്‌. പ്രതിദിനം 1500 ലോഡ്‌ ഉപ്പാണ്‌ തൂത്തുക്കുടിയില്‍നിന്നും കയറ്റിയയക്കുന്നത്‌. കഴിഞ്ഞ ഒരാഴ്ചയോളമായി ഒരു ലോഡ്‌ ഉപ്പുപോലും കേരളത്തില്‍ എത്തുന്നില്ല. ഇതോടെ വിപണിയില്‍ ഇതിന്‌ വലിയ ക്ഷാമവും അനുഭവപ്പെട്ടുതുടങ്ങിയതായി വ്യാപാരികള്‍ പറയുന്നു.

ലോറിസമരം ചരക്കുനീക്കത്തെ കാര്യമായി ബാധിച്ചുതുടങ്ങിയതോടെ കേരളത്തിലെ വിപണി വിലക്കയറ്റ ഭീഷണിയും നേരിട്ടുതുടങ്ങിയിട്ടുണ്ട്‌. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഇത്തവണത്തെ ഓണം ഏറെ പണച്ചെലവുള്ളതായി മാറും എന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

എം.കെ. സുരേഷ്കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയിന്റെ പത്തിരട്ടി സ്വത്തുള്ള ലീമ റോസ്; 5,863 കോടി രൂപയുടെ ആസ്തി

India

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ യുദ്ധവിമാനം നല്‍കിയെന്ന് സമ്മതിച്ച് ചൈനയുടെ എഞ്ചിനീയര്‍

India

രേഖപത്രയെ മോദി എങ്ങിനെയാണ് ഉയര്‍ത്തിയതെന്നോ? പ്രതീക്ഷയില്ലാത്തിടത്ത് നിന്നും മോദി പൊക്കിയെടുത്ത മൂന്ന് മുത്തുകളുടെ കഥ

Kerala

മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി ലഹള നടന്ന വര്‍ഷം?…മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി കോണ്‍ഗ്രസിലെ യുദ്ധം ട്രോളുകളായി നിറയുമ്പോള്‍

India

നന്ദി പറയാൻ പോലും കോൺഗ്രസ് എംഎൽഎമാർ വന്നില്ല ; പക്ഷെ കമ്യൂണിസ്റ്റ് നേതാക്കൾ ഞങ്ങളുടെ കൂടെ നിന്നു : എം കെ സ്റ്റാലിൻ

പുതിയ വാര്‍ത്തകള്‍

ഭാഗ്യം, ഐശ്വര്യം, മംഗല്യ യോഗം എന്നിവയ്‌ക്ക് നെറ്റിയില്‍ ചന്ദനക്കുറിതൊടേണ്ടതെപ്പോള്‍?

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

പണ്ട് പിണറായിയെ തോക്ക് കാണിച്ച് പേടിപ്പിച്ച തോക്ക് രവി, ഇപ്പോള്‍ രവിയുടെ കരുത്തിന് മുന്നില്‍ താന്‍ ബംഗാള്‍ മുഖ്യമന്ത്രിയല്ലെന്ന് മമത തിരിച്ചറിഞ്ഞു

ജനവിധി അത്ര മതേതരമല്ല, 2026ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൊയ്തത് ക്രിസ്ത്യന്‍ സമുദായമെന്ന് ടി.പി. സെന്‍കുമാര്‍ 

ഇന്ത്യയുടെ പുതിയ സിഡിഎസായി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ നിയമിച്ചു

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു

ആറളം ഫാമില്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ ‘കെഎം ഒന്ന്’ എന്ന കാട്ടാനയെ നിരന്തരം നിരീക്ഷിക്കണം- ഹൈക്കോടതി

ബംഗാളില്‍ ഇത്രയധികം താമരക്കൂട്ടങ്ങള്‍ വിരിഞ്ഞതിന് കാരണം ഇതാണ്….അമിത് ഷായുടെ വാക്കുകള്‍

വ്യക്തികളെ കുടിയൊഴിപ്പിക്കാന്‍ ഉത്തരവിടാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് അധികാരം ഇല്ല- ഹൈക്കോടതി

ഗുരുവായൂരില്‍ ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍നിന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

വിജയ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും, 120 പേരുടെ പിന്തുണ ഉറപ്പാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.