Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കനകധാരാ സഹസ്രനാമ സ്തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2011, 07:35 pm IST
in Samskriti

മഹാനന്ദാ മഹാകാരാ മഹാചര്യാ മഹാശനാ

മഹാലയാന്തരാവാസാ മഹോത്സാഹാ മഹാസ്പദാ

മഹാനന്ദാ – മഹാ – നന്ദാ എന്നും മഹാ-ആനന്ദാ എന്നും രണ്ടുതരത്തില്‍ ഈ പദത്തെ പിരിക്കാം. രണ്ടായാലും അര്‍ത്ഥത്തിന്‌ വലിയ വ്യത്യാസമില്ല. നന്ദാ എന്നത്‌ ദുര്‍ഗ്ഗാദേവിയുടെ ഒരു പര്യായവുമാണ്‌. ഈ അര്‍ത്ഥം സ്വീകരിച്ചല്‍ ശ്രേഷ്ഠയായ ദുര്‍ഗ്ഗാദേവിയായി രൂപം ധരിച്ചവള്‍ എന്നു വ്യഖ്യാനം.

മഹത്തായ ആനന്ദം രൂപമായവള്‍. ഇന്ദ്രിയങ്ങള്‍ക്ക്‌ സുഖകരമായി തോന്നുന്ന അനുഭൂതിയെ ആനന്ദമെന്ന്‌ സാമാന്യവ്യവഹാരത്തില്‍ പറയും. ആകര്‍ഷകമായ രൂപം, സ്പര്‍ശം, കേള്‍വി, ഗന്ധം, രുചി എന്നിവയില്‍ നിന്നുകിട്ടുന്നു സുഖം. ഇത്‌ താല്‍ക്കാലികമാണ്‌. ദുഃഖവും നിരാശയും ഇതുമായി ബന്ധപ്പെട്ട്‌ അനുഭവിക്കേണ്ടിവരും. ദുഃഖസ്പര്‍ശമില്ലാത്ത ആനന്ദം ഇന്ദ്രിയവിഷയങ്ങളുമായി ബന്ധപ്പെടാത്തതാണ്‌. ധ്യാനമനനാദികളില്‍ നിന്ന്‌ ലഭിക്കുന്ന ആനന്ദം, അന്യന്റെ നന്മയില്‍ ആഹ്ലാദിക്കുന്ന സേവനത്തില്‍ നിന്നു ലഭിക്കുന്ന സ്വാര്‍ത്ഥതയില്ലാത്ത ആനന്ദം എന്നിവ. ഈ അനന്ദത്തെ മഹാനന്ദം എന്നുപറയാം. മഹാനന്ദം രൂപമായവള്‍ മഹാനന്ദാ.

മഹാകാരാ – ശ്രേഷ്ഠമായ ആകാരമുള്ളവള്‍. ഈ പ്രപഞ്ചം മൊത്തത്തില്‍ ദേവിയുടെ രൂപമാണ്‌. ആകാശവും ഭൂമിയും ഭൂമിയിലെ സമുദ്രങ്ങളും നദികളും പര്‍വ്വതകളും സമതലങ്ങളും വിളനിലങ്ങളും മരുഭൂമികളും മരങ്ങളും ചെടികളും മൃഗപക്ഷികളും മനുഷ്യരും ഒക്കെ ചേര്‍ന്ന ബൃഹത്തായ ആകാരത്തിന്റെ മഹത്ത്വം വിവരിക്കാനാവില്ല. ഒപ്പം ഓരോ ഇലയിലും പൂവിലും ശിശുവിലും സ്ത്രീയിലും പുരുഷനിലും ഓരോ മണല്‍ത്തരിയിലും മറ്റും വേറിട്ടുകാണുന്ന ആകാരഭംഗിയും മഹാത്മാവും മഹത്താണ്‌. മഹത്തായായ ആകാരമുള്ളവള്‍ എന്നു സംഗ്രഹിക്കാം.

മഹാചര്യാ – മഹത്തായചര്യ ആയവള്‍ ചര്യാ എന്നതിന്‌ പെരുമാറ്റം, നടപടി, ആചാരം, കീഴ്‌വഴക്കം എന്ന്‌ അര്‍ത്ഥങ്ങള്‍ ശ്രേഷ്ഠമായ പെരുമാറ്റവും ആചാരവും മറ്റ്‌ ദേവീരൂപമാണ്‌.

മഹാശനാ – മഹത്തായ അശനമുള്ളവള്‍. പ്രളയകാലത്ത്‌ സൃഷ്ടിച്ച എല്ലാത്തിനെയും ദേവി തന്നില്‍ ലയിപ്പിക്കും. എല്ലാത്തിനെയും ഭക്ഷിക്കും എന്ന്‌ ആലങ്കാരികമായി പറയാം. എല്ലാത്തിനെയും തിന്നുന്നവള്‍.

‘അശനാ’ എന്ന പദത്തിന്‌ വിശപ്പ്‌ എന്നര്‍ത്ഥമുണ്ട്‌. മഹത്തായ വിശപ്പുള്ളവള്‍ എന്നുപറഞ്ഞാലും മുന്‍പറഞ്ഞ അര്‍ത്ഥം തന്നെ.

മഹാലയാന്തരാവാസാ – മഹാലയത്തിനുള്ളില്‍ വസിക്കുന്നവള്‍. മഹാലയത്തിന്‌ ബ്രഹ്മലോകം എന്നര്‍ത്ഥമുണ്ട്‌. ബ്രഹ്മലോകത്തില്‍ മഹാസരസ്വതീരൂപത്തില്‍ സ്ഥിതിചെയ്യുന്നവള്‍.

മഹാലയത്തിന്‌ ക്ഷേത്രം എന്നര്‍ത്ഥം. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠാമൂര്‍ത്തിയായി സ്ഥിതിചെയ്ത്‌ ഭക്തരെ അനുഗ്രഹിക്കുന്നവള്‍. ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏത്‌ ദേവിയോ ദേവനോ ആയാലും ക്ഷേത്ര ചൈതന്യമായി വര്‍ത്തിക്കുന്നതു ദേവിതന്നെയാണെന്ന്‌ ശാക്തേയമതം.

മഹാലയം മനുഷ്യശരീരമാണെന്നും അഭിപ്രായം. ക്ഷേത്രരൂപമായ ശരീരത്തില്‍ ജീവാത്മാവായി സ്ഥിതി ചെയ്യുന്നവള്‍ എന്ന്‌ ഈ പക്ഷത്തില്‍ വ്യാഖ്യാനം.

മഹോത്സാഹാ – ശ്രേഷ്ഠമായ ഉത്സാഹമുള്ളവള്‍. ഉത്സാഹത്തിന്‌ ഉദ്യമം, ക്ഷീണിക്കാത്ത പ്രയത്നം എന്ന്‌ മുഖ്യമായ അര്‍ത്ഥം. സൃഷ്ടി ആരംഭിച്ചതുമുതല്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഉല്‍പത്തി, വളര്‍ച്ച, ക്ഷയം, നാശം എന്നിവ ജീവനുള്ളവയ്‌ക്കും ഇല്ലാത്തവയ്‌ക്കും ബാധകമാകത്തക്കവണ്ണം സംവിധാനം ചെയ്ത്‌ നടപ്പിലാക്കുന്ന മഹാദേവിയുടെ മഹത്തായ ഉത്സാഹത്തെ നാമം സ്മരിക്കുന്നു. ഉത്സാഹത്തിന്‌ സന്തോഷം, താല്‍പര്യം, സ്ഥിരനിശ്ചയം, ഉറപ്പ്‌, ശക്തി എന്നീ അര്‍ത്ഥങ്ങളുമുണ്ട്‌. ഈ അര്‍ത്ഥങ്ങളുമായി ബന്ധപ്പെടുത്തിയും നാമത്തെ വ്യാഖ്യാനിക്കാം.

മഹാസ്പദാ – ശ്രേഷ്ഠമായ ആസ്പദമായവള്‍. ആസ്പദത്തിന്‌ ആശ്രയം, ആധാരം എന്നര്‍ത്ഥം. ഈ ലോകത്തിന്‌ തന്നെ ആശ്രയവും ആധാരവുമാണ്‌ ദേവി.

ഇരിപ്പിടം, വാസസ്ഥാനം എന്നും ആസ്പദത്തിന്‌ അര്‍ത്ഥമുണ്ട്‌. മഹാസ്പദാ എന്നതിന്‌ ശ്രേഷ്ഠമായ ആസ്പദം ഉള്ളവള്‍ എന്നും അര്‍ത്ഥമാകാം. മഹാലക്ഷ്മിയുടെ വാസസ്ഥാനം വൈകുണ്ഠമാണ്‌. ദുഃഖത്തിന്‌ പ്രവേശനമില്ലാത്ത വൈകുണ്ഡത്തില്‍ വസിക്കുന്നവള്‍. ദേവിയുടെ ഒരു രൂപമായ രാധ ശ്രീകൃഷ്ണനോടൊപ്പം ഗോലോകത്താണ്‌ വസിക്കുന്നത്‌. ഇതിനെക്കാളൊക്കെ ദേവി ഇഷ്ടപ്പെടുന്ന വാസസ്ഥാനം മഹാവിഷ്ണുവിന്റെ വക്ഷഃസ്ഥലമാണ്‌. ദേവിക്ക്‌ ഇഷ്ടപ്പെട്ട മറ്റൊരിടം ഭക്തന്റെ മനസ്സാണ്‌. മഹാക്ഷേത്രങ്ങളെയും ദേവിയുടെ ആസ്പദങ്ങളായി പറയാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

India

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

Kerala

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

India

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

India

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.