Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്യക്തിധര്‍മ്മവും ശാന്തമായ ജീവിതവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2011, 06:59 pm IST
inSamskriti

വ്യക്തിത്വ വികസനത്തിനും ജീവിതത്തെ ശക്തി സമ്പുഷ്ടമാക്കുന്നതിനുമുതകുന്ന നിയമങ്ങളാണ്‌ യമനിയമങ്ങള്‍. ഇവ യോഗ അല്ലെങ്കില്‍ ആന്തരിക സംയോജനത്തിലേക്കുള്ള രണ്ടു പടവുകളാണ്‌. സമൂഹത്തോടും ചുറ്റുപാടിനോടും ഇണങ്ങിക്കൊണ്ടുള്ള ശാന്തജീവിതത്തിന്‌ ഉതകുന്ന അഞ്ചുനിയമങ്ങളാണ്‌ ‘യമ’

അഹിംസയാണ്‌ ആദ്യത്തെ നിയമം. അഹിംസയെന്നാല്‍ പ്രപഞ്ചവുമായുള്ള ഐക്യമാണ്‌. പ്രപഞ്ചത്തെ തന്റെ തന്നെ അംശമായി കാണുമ്പോള്‍ അതിനെയെങ്ങനെ ഹിംസിക്കാന്‍ കഴിയും? നിങ്ങള്‍ക്ക്‌ നിങ്ങളെ ഉപദ്രവിക്കാന്‍ കഴിയുകയില്ല. അതുപോലെ പ്രപഞ്ചത്തെയും അഹിംസയോഗയുടെ പ്രയോഗികതലമാണ്‌. മറ്റുള്ളവരെ ഉപദ്രവിക്കാതെ എല്ലാമെന്നായിക്കാണുക.

രണ്ടാമത്തെ നിയമമാണ്‌ സത്യം. നിങ്ങള്‍ക്ക്‌ നിങ്ങളോട്‌ നുണ പറയാന്‍ കഴിയുമോ? നിങ്ങള്‍ രുദ്രാക്ഷം കോര്‍ക്കുന്നുണ്ടെങ്കില്‍ അത്‌ കോര്‍ക്കുന്നില്ലെന്ന്‌ പറയാന്‍ കഴിയുമോ? അത്‌ ചെയ്യുന്നുണ്ടെന്ന്‌ വച്ചുകൊണ്ട്‌ അതില്ലെന്ന്‌ പറയാന്‍ കഴിയുമോ? കയ്യില്‍ ചോക്ലേറ്റ്‌ ഉണ്ടെന്നുള്ളത്‌ സത്യമാണ്‌.

മൂന്നാമത്തേത്‌ ആസ്തേയം. നിങ്ങള്‍ക്കില്ലാത്ത ഒന്നിനെച്ചൊല്ലിയുള്ള നഷ്ടബോധമില്ലാതിരിക്കുക, ഇപ്പോഴുള്ള പരിസ്ഥിതി മറ്റൊരു തരത്തില്‍ ആയിരുന്നെങ്കിലെന്ന്‌ ആഗ്രഹിക്കാതിരിക്കുക. “അയാളെപ്പോലെ എനിക്കും മനോഹരമായ ശബ്ദം ഉണ്ടായിരുന്നെങ്കില്‍” “അയാളെപ്പോലെ എനിക്കും പാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍” ഇങ്ങനെയുള്ള ചിന്തകള്‍ ഇല്ലാതിരിക്കലാണ്‌ ആസ്തേയം. ആസ്തേയമെന്നാല്‍ മറ്റുള്ളവരുമായി അവനവനെ തുലനം ചെയ്യാതിരിക്കലാണ്‌. മറ്റുള്ളവര്‍ക്കുള്ളത്‌ എനിക്കുണ്ടാകട്ടെയെന്ന്‌ ആഗ്രഹിക്കാതിരിക്കലാണ്‌. ‘സ്തേയം’ എന്നാല്‍ ‘കാണാല്‍’ എന്നും ‘ആസ്തേയം’ എന്നാല്‍ ‘കാണാതിരിക്കല്‍’ എന്നുമാണര്‍ത്ഥം.

നാലാമത്തെ നിയമമായ ബ്രഹ്മചര്യമെന്നാല്‍ ‘ചെറിയ’തിനോടുള്ള ആഗ്രഹമില്ലായ്‌മയാണ്‌. ബാഹ്യമായ നാമരൂപങ്ങളില്‍ കുടുങ്ങാതെ അതിനപ്പുറത്തുള്ള അനന്തതയെ, ബൃഹത്തിനെ ആഗ്രഹിക്കുക. ‘ബ്രഹ്മ’മെന്നാല്‍ ‘വലുത്‌’ എന്നാണര്‍ത്ഥം. ‘ഞാനിതാണ്‌, ഞാന്‍ ചെറുതാണ്‌, ഞാന്‍ പുരുഷനാണ്‌, ഞാന്‍ സ്ത്രീയാണ്‌’ തുടങ്ങി ഇടുങ്ങിയ സ്വത്വബോധത്തില്‍ കുടുങ്ങാതെ അവയ്‌ക്കതീതമാവലാണ്‌ ബ്രഹ്മചര്യം.

അഞ്ചാമത്തെ നിയമം അപരിഗ്രഹമാണ്‌. അതായത്‌ മറ്റുള്ളവര്‍ തരുന്നതിനെ സ്വീകരിക്കാതിരിക്കുക. അന്യരില്‍ നിന്നുള്ള ശരവാക്കുകള്‍ക്ക്‌ അഭിനന്ദനത്തേക്കാള്‍ നമ്മള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നത്‌ ആശ്ചര്യം തന്നെയാണ്‌. മറ്റുള്ളവര്‍ നമ്മെ മനഃപൂര്‍വം അപമാനിക്കുന്നില്ല. പക്ഷേ, അവരുടെ വാക്കുകളെ മുറുകെ പിടിച്ച്‌ അതില്‍ കടിച്ചുതൂങ്ങിനില്‍ക്കുന്നു. അവര്‍ ചെളി നിങ്ങളുടെ നേരെയല്ല എറിയുന്നത്‌, പുറത്തേക്ക്‌ കളയുകയാണ്‌. പക്ഷേ, നിങ്ങള്‍ അതിനെ ബലമായി പിടിച്ച്‌ മാറോട്‌ ചേര്‍ത്തുവയ്‌ക്കുന്നു. മറ്റുള്ളവര്‍ ചെളിവാരിയെറിയുമ്പോള്‍ നിങ്ങളെന്തിനാണ്‌ അതിനെ സ്വീകരിക്കുന്നത്‌? നിങ്ങള്‍ക്ക്‌ നേരെയുള്ള ശകാരങ്ങളെപ്പോലും സ്വീകരിക്കാതിരിക്കൂ. അഭിനന്ദനങ്ങള്‍ നമ്മെ അലട്ടുന്നില്ല. ശകാരങ്ങളും നിഷേധങ്ങളും നമ്മെ സ്വാധീനിക്കുന്നു. ഇവയെ സ്വീകരിക്കാതിരിക്കുന്നതാണ്‌ അപരിഗ്രഹം.

ആന്തരികമായ വളര്‍ച്ചയുള്ളതാണ്‌ നിയമങ്ങള്‍. ആദ്യത്തെ നിയമമാണ്‌ ശൗചം അല്ലെങ്കില്‍ ശുചിത്വം. ശരീരശുദ്ധി, വൃത്തിയായ വസ്ത്രം ധരിക്കല്‍ തുടങ്ങിയ ഇതില്‍പ്പെടുന്നു. രണ്ടാമത്തേത്‌ സന്തോഷം അല്ലെങ്കില്‍ സംതൃപ്തിയാണ്‌. നമുക്ക്‌ സ്വയം സംതൃപ്തരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോകത്തിലെ ഒരു വസ്തുവിനും നമുക്ക്‌ സംതൃപ്തി നല്‍കാന്‍ കഴിയുകയില്ല. മൂന്നാമത്തെ നിയമമാണ്‌ തപസ്സ്‌. പ്രതികൂല സാഹചര്യങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുന്നതാണ്‌ തപസ്സ്‌.
പ്രതികൂലമായതിനെ പൂര്‍ണമനസോടെ സ്വീകരിക്കുമ്പോള്‍ ശരീരവും മനസ്സും ശക്തിയാര്‍ജ്ജിക്കുന്നു. നാലാമത്തേത്‌ സ്വാധ്യായമാണ്‌. മനസ്സിനെ അറിയുക, ചിന്തകളെ, ഭാവങ്ങളെ നിരീക്ഷിക്കുക. സ്വാധ്യായമെന്നാല്‍ അവനവനെ അറിയലാണ്‌.

അഞ്ചാമത്തെ നിയമം ഈശ്വര പ്രണിധാനമാണ്‌. അതായത്‌ ദൈവത്തോടുള്ള അനന്യമായ സ്നേഹം, പൂര്‍ണ്ണ സമര്‍പ്പണം. നിസ്സഹായത അനുഭവപ്പെടുമ്പോള്‍ “ഈശ്വരാ, എന്റെ ചിന്തകളെയും ഭാവങ്ങളെയും നിസ്സഹായതയെയും അങ്ങ്‌ സ്വീകരിക്കൂ.” എന്ന്‌ അപേക്ഷിക്കുന്നതാണത്‌.യമനിയമങ്ങളിലൂടെ നമ്മള്‍ ശക്തിയാര്‍ജ്ജിക്കുന്നു, പൂര്‍ണതയിലേക്കെത്തുന്നു. ആന്തരിക ശുദ്ധി ബാഹ്യമായ ശുദ്ധിയെന്നും സൂചിപ്പിക്കുന്നു. ആന്തരിക ശുദ്ധിക്കുള്ള രണ്ട്‌ ഉപാധികളാണ്‌ ‘സ്നേഹ’വും അതുകൊണ്ടെന്താണ്‌ എന്നുള്ളതും. ഇവയിലൂടെ നിത്യാമായ പുഞ്ചിരിയെ നിലനിര്‍ത്താന്‍ കഴിയും.

ഭൂമിയില്‍ ജീവിക്കുന്ന ഓരോ നിമിഷവും നിങ്ങള്‍ ദിവ്യമായ ഒരു സ്ഥലത്ത്‌ എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന്‌ സങ്കല്‍പിക്കൂ. ബൃഹത്തായ ലക്ഷ്യത്തിനുവേണ്ടിയാണ്‌ നാമിഭൂമിയില്‍ ജനിച്ചിട്ടുള്ളത്‌. ഇക്കാര്യം വിസ്മരിക്കാതിരിക്കുക. എന്തുവന്നാലും ഞാന്‍ പുഞ്ചിരിക്കും, സന്തോഷിക്കുമെന്ന ദൃഢനിശ്ചത്തോടെ ജീവിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.